?The Hidden Face 9? [ പ്രണയരാജ] 847
ഒന്നും പറയാൻ മറ്റിയ മാനസിക അവസ്ഥയിലായിരുന്നില്ല, അഞ്ജലിയെന്ന ഓർമ്മകൾ ഒറ്റ നിമിഷം കൊണ്ട് അവനെ കീഴടക്കിയിരുന്നു.
അരവിന്ദേട്ടാ…..
ഉം….
അതു വരെ എൻ്റെ കൂടെ ഉണ്ടാവില്ലെ,
ആ സമയമത്രയും അവൻ്റെ ശ്രദ്ധ, അവളുടെ മാറിലായിരുന്നു. അവളുടെ ചലനങ്ങൾക്കനുസൃതമായി അനാവൃതമാവുന്ന മാറിടുക്കുകൾ നോക്കിയ ശേഷം എന്തോ ഉറപ്പിച്ച പോലെ, അവൻ അവളോടു പറഞ്ഞു.
അഭി ഞാനിപ്പോ കുറച്ചു തിരക്കിലാ…
അരവിന്ദേട്ടാ….
ഒരു ഏഴു ദിവസം കൂടി കാക്ക്, അതോടെ എൻ്റെ വർക്ക് കഴിയും.
അതല്ലേലും പണ്ടും അങ്ങനാണല്ലോ…
നീയെന്താ പറഞ്ഞേ….
അറിയാതെ പറ്റിപ്പോയ പിഴവിനെ ഓർത്ത് നാവു കടിച്ചു കൊണ്ട് അവൾ പതിയെ പറഞ്ഞു.
അല്ല വർക്ക് കഴിഞ്ഞേ ഏട്ടനെന്തും ഉള്ളൂ എന്നു പറഞ്ഞതാ….
ഉം…. എന്നാ ഞാനിപ്പോ പോവുക….
ഇപ്പോയോ…
അവൾ ചിണുങ്ങുവാൻ തുടങ്ങിയപ്പോ…
വർക്ക് ഉള്ളതോണ്ടല്ലേ അഭി, ഏഴു ദിവസം, അതു കഴിഞ്ഞ് നീ, പറയുന്നതു പോലെ,
അതും പറഞ്ഞ് കൊണ്ട് കാറിനരികിലേക്കു അരവിന്ദൻ നടന്നു പോകുമ്പോ… അഭിരാമി ഒന്നും ചെയ്യാനാവാതെ അവനെ തന്നെ നോക്കി നിന്നു.
?????
മാഡ് ഖാൻ കുറിച്ച് ബാക്കി പറഞ്ഞില്ലല്ലോ ജാഫർ ഭായ്,
നീയത് വിട്ടില്ലേടാ…
അങ്ങനെ വിടാൻ പറ്റോ…. നല്ല ത്രില്ലില് പോയ കഥയല്ലെ,
പിന്നെ പറയാടാ… ഇപ്പോ ഒരു മൂഡില്ല.
ദേ… അങ്ങനെ പറയല്ലേ, ഇത്രയും നേരം പിടിച്ചു നിന്നത് എനിക്കേ അറിയൂ….
ശരി, എന്നാ വാ… നമുക്കങ്ങോട്ട് മാറി നിക്കാം.
ഇരുവരും മറ്റുള്ളവരിൽ നിന്നും കുറച്ചകലം പാലിച്ചു ഒരു ബെഞ്ചിലിരുന്നു. ജാഫർ കഥ പറയാൻ തയ്യാറാവുമ്പോ….. അജ്മൽ ആകാംക്ഷയോടെ ജാഫറിൻ്റെ മുഖത്തേക്കു നോക്കി ഇരുന്നു.
ഒരു മാസത്തിനകം തന്നെ മാഡ് ഖാനും ഒപ്പം ഞങ്ങൾ 10 പേരും ഇന്ത്യയിലേക്കു തിരിച്ചു. ലക്ഷ്യം കാളിയുടെ ബ്ലൂ പ്രിൻറ്, എന്നാൽ ഞങ്ങൾ ഇന്ത്യയിൽ കാലു കുത്തിയതും ഇൻ്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ കുറിച്ച് ഞങ്ങളുടെ വരവിൻ്റെ ലക്ഷ്യം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ടത് അരവിന്ദൻ എന്ന RAW ഏജൻ്റിനെയായിരുന്നു.
വന്ന ഉടനെ മാഡ് ഖാൻ ഒരു ബ്ലാസ്റ്റ് പ്ലാൻ ചെയ്തു തിരക്കൊയിഞ്ഞ ഒരു തെരുവിലെ ഒരു കൊച്ചു ഹോട്ടലിൽ. അത് എന്തിനു വേണ്ടി എന്നറിയില്ലെങ്കിലും പറഞ്ഞത് കൃത്യമായി ചെയ്തു ആ ബ്ലാസ്റ്റിൽ , നഷ്ടമായത് ആകെ 8 ജീവൻ, വലിയ ഗുണമില്ലാത്ത ചെറിയ ഒരു ബ്ലാസ്റ്റ് പക്ഷെ എന്തിനെന്നു മാത്രം അന്നെനിക്കു മനസിലായില്ല.
എല്ലാം കഴിഞ്ഞ് മാഡ് ഖാനോടു തന്നെ ചോദിച്ചു.
ഭായ്….
ഉം….
ഈ ബ്ലാസ്റ്റിൻ്റെ ആവശ്യം എന്തായിരുന്നു. ഏതായാലും ചെയ്യുകയാ… എന്നാ നല്ല വലിയ ഒരു ബ്ലാസ്റ്റ് അതു ഇന്ത്യയുടെ മർമ്മത്ത് തന്നെ ആയിക്കൂടായിരുന്നോ….
ഹാ…. ഹാ…. ഹാ…..
അതു കേട്ട് അട്ടഹാസം മുഴങ്ങുന്ന മാഡ് ഖാനെ അത്ഭുതത്തോടെയാണ് ഞാൻ നോക്കി നിന്നത്.
ജാഫറേ….
ഉം….
നീ… ഈ ചതുരംഗ കളിയെ കുറിച്ച് കേട്ടിട്ടുണ്ടോ…
ഉം….
കറുപ്പും വെളുപ്പും നിറങ്ങൾ കൊണ്ടു കളത്തിൽ കരുക്കൾ ഇറക്കി കളിക്കുന്ന, ബുദ്ധിരാക്ഷസൻമാരുടെ കളി, രാജാവിൻ്റെ തല കൊയ്യാൻ ചിലപ്പോ ഇരയായി മന്ത്രിയെ വരെ കോർക്കേണ്ടി വരും നഷ്ടമല്ല വിജയമാണ് പ്രാധാന്യം.
ഭായ് എനിക്കൊന്നും മനസിലായില്ല.
നിനക്കൊന്നും മനസിലാവില്ല. നമ്മൾ ഇന്ത്യയിൽ കാലു കുത്തിയത് അറിയേണ്ടവർ അറിഞ്ഞിട്ടുണ്ട്.
അതിന് .
നമ്മുടെ ലക്ഷ്യം , ബ്ലൂ പ്രിൻറ്റ് ആണ് , അത് അവരെ അറിയിക്കണോ… ഈ ചെറിയ ബ്ലാസ്റ്റ് അവർക്കുള്ള ഡൈവേർഷൻ ആണ്.
എനിക്കു മനസിലായില്ല.
ഈ ബ്ലാസ്റ്റ് അവർക്കുള്ള സൂചനയാണ്, ഇന്ത്യയിൽ പലയിടത്തും എപ്പോ വേണമെങ്കിലും ഇതുപോലെ ഒരു സ്പോടക പരമ്പര തന്നെ നടക്കാം എന്നതിന്.
പക്ഷെ നമ്മൾ അതിനല്ലല്ലോ വന്നത്.
അതെ, നമ്മൾ അതിനല്ല വന്നത്. പക്ഷെ ഈ തെറ്റിദ്ധാരണ കാരണം അവരുടെ അന്വേഷണം അതിനു പിന്നാലെ പോകുമ്പോ… നമുക്ക് നമ്മുടെ ലക്ഷ്യം നേടാം… ആരും നമുക്കു പിറകെ വരില്ല.
ഭയങ്കര ബുദ്ധിയാണല്ലോ ജാഫർ ഭായ്,
അതെ പക്ഷെ എതിരാളിയും ബുദ്ധിശാലിയാണെന്നറിഞ്ഞത് വൈകിയാണ്.
എന്താ ജാഫർ ഭായ് അങ്ങനെ പറഞ്ഞത്.
അതിനു ശേഷം ഒരു സയൻ്റിസ്റ്റിൻ്റെ അസിസ്റ്റൻഡിന് വൻ വില നൽകി ബ്ലൂ പ്രിൻ്റ് സ്വന്തമാക്കാൻ വേണ്ട എല്ലാ കാര്യങ്ങളും മാഡ് ഖാൻ ചെയ്തു. അന്ന് ഞങ്ങൾ രഹസ്യമായ ഒരു സ്ഥലത്ത് വെച്ച് ബ്ലൂ പ്രിൻറ്റ് കൈമാറുമ്പോയാണ്. അപ്രതീക്ഷിതമായി വെടിയൊച്ച കേട്ടത്.
ആരാ വെടിവെച്ചത്.
AK എന്ന അപരനാമത്തിൽ അറിയുന്ന അരവിന്ദൻ, അവൻ്റെ വേഗവും ധൈര്യവും ഞങ്ങളെ പോലും അതിശയിപ്പിച്ചു. അവനും അവൻ്റെ പടയുടെയും അക്രമണത്തിൽ നമുക്കു നഷ്ടമായത് ഏഴു പടയാളികളെയാണ്, ഒടുക്കം രക്ഷപ്പെടുന്നതിനിടയിൽ അവൻ ഉതിർത്ത വെടി ഖാൻ്റെ വലതു കാലിൽ തറച്ചു.
ഒരു വിധത്തിലാണ് ഞങ്ങൾ മൂന്നു പേർ അന്ന് അവിടെ നിന്നും രക്ഷപ്പെട്ടത്. വെടിയുണ്ട വലതു കാൽ ചിരട്ട തകർത്തതിനാൽ ഖാൻ നടക്കാനുള്ള ശേഷി നഷ്ടമായി, കൈ എത്തും ദൂരത്ത് , വിജയം ഉണ്ടായിട്ടും അപ്രതീക്ഷിത അടിയിൽ ഞങ്ങൾക്ക് അടിയറവു പറയേണ്ടി വന്നു. എവിടെയാണ് പിഴച്ചതെന്ന് മാത്രം ഖാൻ മനസിലായില്ല. AK എന്ന ശത്രുവിനോട് അടങ്ങാത്ത പകയായിരുന്നു ഖാൻ .
?????
കാറുമായി അരവിന്ദൻ പോയത് വിജനമായ ഒരു പ്രദേശത്തേക്കാണ്. അവിടെ പണി തീരാത്ത ആ ബിൽഡിങ്ങിൻ്റെ ഏഴാം നിലയിൽ അവൻ പോയി നിന്നു. അന്നു രാത്രി അവൻ പോയ അതേ കെട്ടിടം.
മനസിൽ ഒരായിരം ചോദ്യങ്ങൾ, ഒന്നിനും ഉത്തരം ഇല്ല. തനിക്കു ചുറ്റും നടക്കുന്ന പലതും അവന് വ്യക്തമല്ല. എവിടെയോ എന്തോ ഒന്ന് പുക മറയിൽ ഒളിച്ചിരിക്കുന്നത് പോലെ , എത്ര മറച്ചു പിടിച്ചാലും സത്യത്തിൻ്റെ വെളിച്ചം മറകൾ നീക്കം ചെയ്ത് പുറത്തു വന്നേ മതിയാകൂ….
അവൻ പതിയെ ഫോൺ എടുത്തു കോൾ ചെയ്തു.
ഹലോ AK ,
ചീഫ്….
എന്താടാ……
അഞ്ജലി മരിച്ചിരുന്നോ…..
ഒരു നിമിഷം നിശബ്ദത മാത്രം.
ചീഫ് ,
എന്താ നീ… ഇപ്പോ ഇങ്ങനെ ചോദിക്കുന്നത്.
അഞ്ജലിയുടെ മുഖഛായ ഉള്ള ഒരു പെൺകുട്ടിയെ ഞാൻ കണ്ടു പേര് അഭി.
മുഖഛായയല്ലെ , ഒരാളെ പോലെ എഴു പേരുണ്ടെന്നല്ലെ പറയാറ്.
പക്ഷെ അവളുടെ വലതു വയറിലെ മുറിപ്പാട് അതും അഞ്ജലിയുടേതു പോലെ തന്നെ,
എങ്കിൽ സൂക്ഷിക്കണം AK ,എന്തോ ഒരു ചതി മണക്കുന്നുണ്ട്.
അതെ ഒരു ചതി മണക്കുന്നുണ്ട്, അത് ചീഫ് ആണോ എന്നാണ് എനിക്കറിയേണ്ടത്.
AK…..
വിവാഹം കഴിഞ്ഞില്ലെങ്കിലും ഭാര്യാ ഭർത്താവിനെ പോലെ കഴിഞ്ഞവരാ… ഞങ്ങൾ, അവളുടെ മാറിടുക്കിലെ മറുകും ഞാൻ കണ്ടു. ഉറപ്പു വന്നിട്ടാ ഞാൻ വിളിച്ചെ,
നിയെന്തൊക്കെയാ… AK ഈ പറയുന്നെ,
ചീഫ് , അവൾ മരിച്ചെന്നു പറഞ്ഞത് ചീഫ് ആണ്.
നീ… എന്നെ സംശയിക്കുകയാണോ….
ചീഫ് എന്തോ ഒന്ന് നിങ്ങൾ എന്നിൽ നിന്നും മറയ്ക്കുന്നുണ്ട്. അവൾ അഭിരാമി അല്ല എൻ്റെ അഞ്ജലിയാണ്. കുറച്ചു സമയം മാത്രം മതി എനിക്കത് തെളിയിക്കാൻ.
Ak ഞാനൊന്നു പറയട്ടെ,
അതു കേൾക്കാൻ വേണ്ടിയാണ് ഞാൻ വിളിച്ചതും.
എനിക്കറിയാം AK എനി ഞാൻ എത്ര മറയ്ക്കാൻ ശ്രമിച്ചാലും നീ അതിനു പിന്നാലെ അന്വേഷിച്ചു പോയി സത്യം കണ്ടെത്തുമെന്ന്,
എങ്കിൽ സത്യം പറഞ്ഞു കൂടെ ചീഫ്.
അവൾ നിൻ്റെ അഞ്ജലി തന്നെയാ…
ചീഫ് ,
അതെ, അന്നത്തെ ബ്ലാസ്റ്റിൽ അവൾക്ക് നല്ല പരിക്കു പറ്റിയിരുന്നു. മുഖത്തിൻ്റെ വലതു വശം മൊത്തം കത്തി നശിച്ചിരുന്നു. രക്ഷപ്പെടാൻ ചാൻസ് ഇല്ല എന്നാ ഡോക്ടർ പറഞ്ഞത്.
പിന്നെ എന്തിനെന്നോട് മറച്ചു വെച്ചത്.
അന്നത്തെ സാഹചര്യം, അന്നു തന്നെ നീ നാട്ടിലേക്കു മടങ്ങേണ്ടതുണ്ടായിരുന്നു. നിൻ്റെ ഫാമിലിക്ക് , ആ സംഭവം, ഇതു നീയറിഞ്ഞാൽ ഇവളുടെ തിരിച്ചു വരവും പ്രതീക്ഷിച്ച് നീ വെറുതെ,…..
മാഡ് ഖാൻ മരിച്ചു എന്ന് കള്ളം പറഞ്ഞ പോലെ ഇതും ഒരു കള്ളം.
നിങ്ങളുടെ പ്രണയത്തിൻ്റെ ശക്തിയോ… ഈശ്വരാനുഗ്രഹമോ…. ഒന്നുമറിയില്ല , രക്ഷപ്പെടാൻ ഒരു ശതമാനം പോലും ചാൻസില്ലാത്ത അവൾ നി പോയ ശേഷം ഒരു ആഴ്ച്ച കഴിഞ്ഞ് രക്ഷപ്പെട്ടു.
ഞാനാ അവളെ ആ കേണലിൻ്റെ വീട്ടിൽ നിർത്തിയത് അവൾക്ക് നിന്നെ കാണാൻ വേണ്ടി.
എന്നാലും ഈ ചതി എന്നോടു വേണ്ടായിരുന്നു.
അതും പറഞ്ഞു കൊണ്ട് അവൻ കോൾ കട്ട് ചെയ്തു.
മനസാകെ സംഘർഷത്താൽ ആർത്തിരമ്പുമ്പോൾ ഒരു കുറ്റവാളിയെ പോലെ തല കുനിച്ചിരുന്നു കരയുകയായിരുന്നു. അരവിന്ദൻ , ചീഫിൻ്റെ കോൾ തുടരെ തുടരെ വന്നെങ്കിലും പ്രതികരിക്കാതെ ശില കണക്കെ അരവിന്ദൻ ആ ഇരുത്തം തുടർന്നു.
?????
മഫ്റ്റി വേഷത്തിൽ രാജൻ നൗഫു ബതലിൽ ചെന്നു. അരവിന്ദൻ തന്നെ ഏൽപ്പിച്ച ആദ്യത്തെ ജോലി അതു വിജയകരമായി തീർക്കണം എന്ന ഉറച്ച വിശ്വാസത്തോടെ അയാൾ പതിയെ അവിടേക്ക് നടന്നു.
ആദ്യം തന്നെ സൈതാലിക്കായുടെ ഹോട്ടലിൽ കയറി ഒരു ബീഫ് ബിരിയാണി ഓഡർ ചെയ്തു. കിട്ടിയ ബീഫ് ബിരിയാണി രുചിച്ചതും സകല ദൈവങ്ങളെയും വിളിച്ചു പോയി രാജൻ, ഞങ്ങൾ കോഴിക്കേട്ടുക്കാർക്ക് ബിരിയാണി എന്ന് പറഞ്ഞാ ആദ്യം വരാ… റഹ്മത്ത് ഹോട്ടലാണ്, പക്ഷെ ഇത് അതിനെയും വെല്ലും.
അതെ… ഇങ്ങടെ പേരെന്താ ഇക്കാ…
സെയ്താലിക്ക എന്നാ എല്ലാരും വിളിക്കാ…
ഇക്കാ….
എന്താ പുള്ളേ….
കോഴിക്കോടക്കാടിയിൽ കാദറിക്കയുടെ ബിരിയാണിയും, പിന്നെ റഹ്മത്തിലെ ബിരിയാണിയും അതാ സ്പെഷൽ പക്ഷേങ്കി ഇക്കാ ഇങ്ങള് പൊളിയാണ്, അത് രണ്ടും ഇതിനു മുന്നിൽ ഒന്നുമല്ല.
അനക്ക് ഞമ്മടെ ബിരിയാണി പെരിത്ത് ഇഷ്ടായിന്ന് തോന്നണ്,
പിന്നില്ലാണ്ട് ഇക്കാ….
അതിനു മറുപടിയായി ഒരു പുഞ്ചിരിയായിരുന്നു അയാളുടെ മറുപടി.
ഇക്കാ ഇവിടെ അടുത്തു വല്ല ജോലിയും കിട്ടോ…
എന്താപ്പാ ജോലി അന്വേഷിച്ചാണോ നി ഇങ്ങട് വന്നേ…
നമ്മൾ സാധനം വാങ്ങാൻ വന്നതാ , പക്ഷേങ്കി ഇങ്ങടെ ബിരിയാണിയോട് മഹബത്ത് കേറിയോ എന്നാ എൻ്റെ സംശയം.
ഇൻ്റെ റബ്ബേ…. അനക്ക് ഭ്രാന്താ പഹയാ…
അങ്ങാടിന്ന് ഇത് കഴിക്കാനായി ഇവടെ വരെ വരാന്ന് പറഞ്ഞാ മൊതലാവൂല ഇക്കാ… അതാ ഞാൻ ചോദിച്ചെ, അടുത്തെവിടേലും വല്ല പണി.
ദേ… ആ കാണണ കദീജയുടെ പീടിയയിലേക്ക് ഒരാളെ ബേണം.
ഇക്ക അതിന് ഞാൻ മുസ്ലീം അല്ലല്ലോ…
ജോലി ചെയ്യണേന് ജാതീം മതോം ഉണ്ടോ പഹയാ…
അതില്ല, നമ്മളെ എടുക്കോ എന്ന പേടിയോണ്ട് ചോദിച്ചതാ…
ഇവിടെ തങ്ങാനാവില്ല എന്നേ ഉള്ളൂ പുള്ളേ… പണിയെടുക്കണേ പ്രശ്നം ഇല്ല.
എന്തായാലും സംശയം വന്ന സ്ഥിതിക്ക് ഒരു കാര്യം ചെയ്യാ….
എന്താ ഇക്കാ….
സാഹിബ് കണ്ട് കാര്യം പറയാ… സാഹിബ് പറഞ്ഞാ കദീജ മറുത്തൊന്നും പറയില്ല.
അതാരാ സാഹിബ്,
സാഹിബ് അയാൾ നൗഫു ബതൽ ഉള്ളോരുടെ എല്ലാമാ….
( തുടരും……)
Edaaa Edaaa ????inakkuruvikal evdeda 1.5 kollamayilleda inim ninak ath complete cheyan pateealalle athin shesham avan 5,6 story ezhuthy ellam pakuthi aaki vaakkum. Ennitt ippo ee kadhyum pakuty aakeerkunnu. Ivane okke viswsich oru kolathine mele irunna nammalaraayi. Inakkuruvikal theerathulla athaayirunnu ettavum aadhyam. Pinne arunanchaly und love and war und. Eda orey samyam 4,5 story ezhuthiya ath theerkan ariyanameda. Allenkil ni parayanamarunnu aa stories ini undaavillann. Ni ennod thanne kore thavana paranjittundu inakkuruvikal aan aduthad ezhuthunnenokke. Oru thavana ithe pole nan paranjppol ni paranju pettenn inakkuruvikal cheyth Taram bt pazhaya aa form indavillann. ENNALUM ok tarumallonn aaswasichu. Ni unda thnnu ennitt. Vayikunnore ingne pattikathe nirthi poda. ?????
Sunday ഇടാം എന്ന് പറഞ്ഞിട്ടോണ്ട്
Sunday idamennu paranjitt?
PL ഉദേശിച്ചത് മനസിലായില്ല അത് ഒരു അപ്പ് ആണോ site ആണോ ഒരു vyktham ആക്കിയാൽ കൊള്ളയിരുന്നു
എന്നാണ് എവിടെന്നാണ് ഈ കഥ ഇനി വായിക്കാൻ പറ്റുക?
അറിയൂന്നവർ പറയൂ
Link tharamo bro
Thanks bro
ഞാൻ വായിച്ചു
Tharamo bro link undo.. vayikkan enthelum vazhi undo
Ithinte backiyille bro
ഒന്ന് പറ ബായ്
Email tha bro mail chaythu tharam
Tharamo bro
App dwnld aakanoo
Link onnu therumo
Pl nn parimbo??full para bro…alleel link thaa
brooo link tharuo
കാത്തിരിക്കുന്നു. ഇപ്പോൾ തന്നെ മാസത്തിൽ അധികമായി. ഉടൻ വരുമെന്ന് കരുതുന്നു.
Full name എന്താ??
Rajave nxt evide
അരുണാഞ്ജലി ഇനി ഉണ്ടാകുമോ ?
എന്ന് വരും ബ്രോ
ഒരു fix date പറയുവായിരുന്നെങ്കിൽ
കാത്തിരക്കാൻ ഒരു സുഖമുണ്ടായേനെ
❤????
ഇപ്പോഴാണ് മുഴുവൻ പാർട്ടും വായിച്ചത്…. ഒരുപാട് ഇഷ്ട്ടായി…. Waiting for next part.. ❤❤❤
Ingeeer ithum poorthiyakan ufheshamilleee…???
???
Edo adutha part thaado…
ഡോ തന്റെ inakkuruvikal എവിടെ ഡോ. എത്ര തവണ ഞാൻ ഇത് ചോദിച്ചിട്ട് വന്നിട്ടുണ്ടെന്ന് അറിയോ. അപ്പോഴൊക്കെ താനും തന്റെ ഫാന്‍സും കൂടി പറഞ്ഞു. വരും വരും കാമുകി തീരട്ടെ ന്ന്. എന്താടോ ഇത്. തന്റെ എഴുത്ത് ഇഷ്ട്ടപെട്ടു കൂടെ കൂടിയത് inakkuruvikal കണ്ടിട്ടാ. ആ കഥയെ സ്നേഹിക്കുന്നവരേ ഒക്കെ നിരാശനാക്കാന്‍ ഇങ്ങനെ. സമയം ഇല്ല എന്ന് പറയരുത്. ഇതിനിടയിൽ വേറെയും കഥകൾ വന്നല്ലോ. നിറുത്തി എങ്കിൽ അത് പറ
മുത്തേ ഫസ്റ്റ് ഇത് ഒന്നു കഴിയട്ടെ ?? അവനു ഇത് മാത്രം അല്ല പണി ??
Pani ullondaanallole പുതിയ പുതിയ ഓരോ കഥകൾ എഴുതി വിടുന്നത്. ഞാൻ ഇതുപോലുള്ള comments ഇടുമ്പോള്‍ തന്നെ പോലെ kore per വന്ന് പുള്ളിയെ support ചെയ്യാറുണ്ട്. Inakkuruvikal എന്ന് nirthiyathado. അന്നൊക്കെ കാമുകി കഴിഞ്ഞിട്ടാ അത് തുടങ്ങാന്ന് പറഞ്ഞു. ഇപ്പൊ താന്‍ പറയുന്നു ഇത് കഴിഞ്ഞിട്ട എന്ന്. അയാൾ busy ആയിരിക്കാം OK സമ്മതിച്ചു. അതിന് ശേഷം എന്റെ ഓര്‍മ sariyanel ഒരു 4 story vannu. Okke koodi oru 30 or athil കൂടുതൽ parts vannu. ഇതൊക്കെ പുള്ളിക്ക് സമയം kittathond aano
Bro inakkuruvigal njan nirthiyathalla ,nirthichathane chilarokke, so aa kadhyailek enikku mind varunnilla atha athu thodathe vechath. Eni ningakku kittiye mathi ennane, 2 day konde thara but thattikkoote pani vendayorunnu, moodilla engile ezhuthandayirunnu kadha kolayi ennonnum paranjekkaruth. Mood Vanna continue chaiyamenne karuthi matti vecha kadhayanith
Adutha part evide bro
waiting for you bro
അടുത്ത part ഒന്നുമില്ല eppo