?The Hidden Face 9? [ പ്രണയരാജ] 847
അഭിയുടെ മെസേജ് കണ്ടപ്പോ , അരവിന്ദൻ്റെ മനസൊന്നു പിടഞ്ഞു. ആ പഴയ കാലത്തിലെ അവസാന ഓർമ്മയിലേക്ക് അവൻ പതിയെ ചേക്കേറി. തൻ്റെ ജീവിതത്തിൽ നഷ്ടങ്ങളുടെ കണക്കുകൾക്ക് തുടക്കം കുറിച്ചവളാണ് അഞ്ജലി.
ഒപ്പറേഷൻ KS 1 വിജയകരമായി പൂർത്തിയാക്കിയ സന്തോഷത്തോടെ നിൽക്കുന്ന സമയത്താണ് അമ്മയും അച്ഛനും പെങ്ങളും കൂടെ ഡൽഹിയിൽ വന്നത്, അവർ അഞ്ജലിയെ പരിചയപ്പെട്ടു. അവർക്കും അവളെ ഇഷ്ടമായി. അവളുടെ പഠിപ്പു കഴിഞ്ഞ ശേഷം നാട്ടിൽ വെച്ച് വിവാഹം നടത്താം എന്ന തീരുമാനത്തോടെ രണ്ടു ദിവസം ഞങ്ങളോടൊപ്പം കഴിഞ്ഞാണ് അവർ തിരിച്ചു പോയത്.
സത്യം പറയുകയാണെങ്കിൽ ഞാനും അഞ്ജലിയും വിവാഹത്തിനു മുന്നെ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിരുന്നു. താലിച്ചരടിൻ്റെ ബലമില്ലെങ്കിലും എൻ്റെ മനസിൽ അവൾ ഭാര്യയും അവളുടെ മനസിൽ ഞാൻ ഭർത്താവുമായി കഴിഞ്ഞിരുന്നു.
അച്ഛനും അമ്മയും പോയി കഴിഞ്ഞ ശേഷം, രണ്ടു ദിവസം കഴിഞ്ഞ്, എനിക്കോർമ്മയുണ്ട് അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. ഞങ്ങളുടെ പ്രണയത്തിൻ്റെ ഒന്നാം വാർഷികം, അതാഘോഷിക്കുവാനായി, ഞങ്ങൾ ഒരു വലിയ ഹോട്ടലിൽ ഒരു ടേബിൾ ബുക്ക് ചെയ്തിരുന്നു.
അന്ന് ആറു മണിക്കു ശേഷം ഞങ്ങൾ ഒന്നിച്ച് ആ ടേബിളിൽ ചെന്നു. അവർക്കായി വാങ്ങിയ ഡയമൻഡ് നെക്ലൈസ് അവൾ കാണാതെ ഞാൻ കയ്യിൽ കരുതിയിരുന്നു. അവർക്കിഷ്ടമുള്ള ഭക്ഷണങ്ങൾ ഓഡർ ചെയ്ത് , ഭക്ഷണം കാത്തിരിക്കുമ്പോൾ, പോക്കറ്റിൽ കൈ ഇട്ട് നെക്ലെസ് എടുക്കുമ്പോയാണ് , ഒരു ഫോൺ കോൾ വന്നത്.
ചീഫിൻ്റെ കോളായതു കൊണ്ട് അവളോട് പറഞ്ഞ ശേഷം മാറി നിന്നു സംസാരിക്കുമ്പോയാണ് ,അവിടെ വലിയ ഒരു പൊട്ടിത്തെറി നടന്നത്. അതിൻ്റെ ശക്തിയിൽ തെറിച്ചു ദൂരെ വീണ ഞാൻ പിന്നെ കണ്ണു തുറക്കുമ്പോൾ ഹോസ്പിറ്റലിലായിരുന്നു.
ആദ്യം തിരക്കിയത് അവളെയാണ്, എൻ്റെ അഞ്ജലിയെ ,മൗനം മാത്രമായിരുന്നു എനിക്കു ലഭിച്ച മറുപടി, അതെന്നിൽ പരത്തിയ ഭീതി സത്യമെന്നു തെളിയിക്കാനായി ചീഫ് എന്നെയും കൊണ്ട് ഒരിടത്തേക്കു പോയി.
വെള്ള പുതച്ച ഒരു ബോഡി, എൻ്റെ സഹപ്രവർത്തകരും എനിക്കായവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. തുണി മാറ്റിയതും കത്തിക്കരിഞ്ഞ അഞ്ജലിയുടെ ബോഡി കണ്ട് ഞാൻ പൊട്ടിക്കരഞ്ഞു പോയി.
ഒരു നിമിഷം ഞാനെൻ്റെ പോക്കറ്റ് തപ്പി നോക്കി. അതു കണ്ട് കാര്യം മനസിലായ ചീഫ് ഹോസ്പിറ്റൽ നെഴ്സ് ചീഫിനെ ഏൽപ്പിച്ച, നെക്ലൈസ് എനിക്കു നേരെ നീട്ടി, അതു വാങ്ങി അവളുടെ കഴുത്തിലണിഞ്ഞ ശേഷം, ആ കത്തിക്കരിഞ്ഞ ശരീരത്തിൽ ചുംബിക്കുമ്പോൾ, എൻ്റെ അവസ്ഥ കണ്ട് പലരുടേയും കണ്ണു നിറഞ്ഞിരുന്നു.
ഒടുക്കം താലി കെട്ടി സ്വന്തമാക്കണം എന്നു കരുതിയവളുടെ ചിതയ്ക്ക് തീ കൊളുത്തി വിട പറയേണ്ടി വന്നവനാണ് ഞാൻ,
ആ സമയമാണ് എൻ്റെ ഫോൺ റിംഗ് ചെയ്തത്. ഓർമ്മകളുടെ സുഖമുള്ള നൊമ്പരങ്ങളിൽ നീരാടാൻ പോലും കാലം എന്നെ അനുവദിക്കാതെയായി. ഞാൻ വേഗം കോൾ എടുത്തു.
ഹലോ…
സർ ; ഞാൻ ലൊക്കേഷൻ അയച്ചിട്ടുണ്ട്, സമയവും, കൃത്യ സമയത്തു വരണം , പ്രോജക്ട് x നെ കുറിച്ച് സംസാരിക്കാം.
ഒക്കെ,
കോൾ കട്ട് ചെയ്ത ശേഷം, വാട്സ് ആപ്പ് തുറന്നു നോക്കിയപ്പോൾ, 10 . 30 ആണ് സമയം ഒപ്പം വരേണ്ട സ്ഥലവും ഉണ്ട്. സമയം നോക്കിയപ്പോൾ, 9.50 എനി അഭിയുടെ അടുത്തു പോയി അവിടെ പോവുക എന്നത് ശ്രമകരമായതിനാൽ അഭിക്കു മെസേജ് അയച്ചു.
Can i meet you later, now i have an appointment……..
?????
വെള്ളെയിൽ സ്റ്റേഷനു മുന്നിൽ ഒരു കാർ വന്നു നിന്നു. അതിൽ നിന്നും അർച്ചന ഇറങ്ങിയതും അവളെ അവിടെ ഉള്ള പോലീസുക്കാർ സെല്യൂട് ചെയ്തു. അവളും തിരിച്ച് തല ഇളക്കി മറുപടി നൽകി കൊണ്ട് വേഗത്തിൽ സ്റ്റേഷനുള്ളിലേക്കു കയറി.
അവളെ കണ്ടതും മേശയിലെ തൊപ്പി തലയിൽ എടുത്തു വെച്ചു കൊണ്ട്, SI രവീന്ദ്രൻ സെല്യൂട്ട് അടിച്ചു.
എവിടെ അവൻ,
മാഡം, അവൻ ലോക്കപ്പിലുണ്ട്,
വാ തൊറന്നോ അതോ…
ഒരക്ഷരം മിണ്ടിയിട്ടില്ല, എന്തു പറഞ്ഞാലും, ഒന്നുമറിയാല്ല എന്നു പറഞ്ഞ് കരയാ….
അതു നല്ല പോലെ പെരുമാറാത്തതു കൊണ്ടാണല്ലോ രവീന്ദ്രാ…
അത് മാഡം എനി തൊട്ടാ തീർന്നു പോകും, അങ്ങനെ ആക്കിയിട്ടും അതു തന്നെയാ പറയുന്നെ,
എടോ ട്രെയിൻഡ് ജിഹാദികൾ തൻ്റെ ഈ തലോടലിലൊന്നും ചാവില്ല, തനത് വിട്,
മാഡം എന്നാലും,
താനൊരു കാര്യം, ചെയ്യ് ഇവനെ കുറച്ചു കഴിഞ്ഞ് കമ്മീഷണർ ഓഫീസിലേക്കു കൊണ്ടു വാ…. അവിടെ രാജനുണ്ടാവും അയാളെ , ശ്ശെ, രാജേട്ടനെ ഏൽപ്പിച്ചാ മതി.
ശരി മാഡം,
അതും പറഞ്ഞവൾ തിരിച്ചു കാറിനരികിലേക്കു നടക്കുമ്പോഴും രാജേട്ടനെ അങ്ങനെ പറഞ്ഞതിൽ അവൾക്കൊരു കുറ്റബോധം തോന്നി, അരവിന്ദൻ ഏട്ടനായി കാണുന്ന ആളല്ലെ,
?????
അരവിന്ദൻ്റെ ആ മെസേജ് കണ്ടതും അഭിരാമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഓ എന്നെക്കാൾ വലുതായ തിരക്കുകൾ ഇപ്പോ അരവിന്ദനു വന്നു തുടങ്ങി, എന്നവൾ മനസിൽ പറഞ്ഞു കൊണ്ടിരുന്നു.
എന്തോ അരവിന്ദൻ തന്നിൽ നിന്നും അകലുന്നതു പോലെ അവൾക്കു പ്രതീതമായി, അതവളെ കൂടുതൽ വേദനിപ്പിച്ചു. അരവിന്ദനെ കാണാതിരിക്കാൻ അവൾക്കാവുന്നില്ല, അതാണ് അവളുടെ വിഷമം കൂടുവാനുള്ള കാരണം.
ഏറെ നേരത്തെ ചിന്തകൾക്കൊടുവിൽ അവൾ അവനു മെസേജ് ചെയ്തു.
“ഞാൻ ഈ മാസാവസാനം, മാമൻ്റെ വീട്ടിൽ പോകും 3 മാസം കഴിയും തിരിച്ചു വരാൻ, പോവുന്ന വരെ അരവിന്ദേട്ടൻ കൂടെ വേണം എന്നു തോന്നി, ഞാൻ ബുദ്ധിമുട്ടിച്ചു എങ്കിൽ സോറി. “
അടുത്ത മാസമാണ് പ്ലാസ്റ്റിക്ക് സർജറി ചെയ്യേണ്ടത്, അതു ചെയ്തു കഴിഞ്ഞാൽ ഉടനെ അരവിന്ദൻ്റെ മുന്നിൽ പോയി നിക്കുക എന്നത് അസാധ്യമാണ് ആ കാര്യം അവൾക്കും നല്ല പോലെ അറിയാം , എന്തോ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
?????
തനിക്കു ലഭിച്ച ലൊക്കേഷൻ നോക്കി, കാറിൽ കുതിക്കുകയാണ് അരവിന്ദൻ , വഴലടയിലേക്കുള്ള വഴിയിലാണ് ഇപ്പോ പോയി കൊണ്ടിരിക്കുന്നത്. റോഡിനരികിലെ കൊച്ചു വെള്ളച്ചാട്ടത്തിനു മുകളിലേക്കാണ് വഴി കാട്ടുന്നത്.
സംശയം തോന്നിയതു കൊണ്ട്, അവൻ കാർ റോഡരികിൽ നിർത്തി, ആ പാറക്കെട്ടുകളിൽ ചവിട്ടി പതിയെ മുന്നോട്ടു നടന്നു. കുറച്ചു ദൂരം ചെന്നപ്പോ ഒരു വനത്തിനുള്ളിൽ പെട്ട പ്രതീതി. മരങ്ങളും വള്ളിപ്പടർപ്പുകളും അവനെ മറച്ചതു പോലെ.
ചുറ്റും ഒന്നു സൂക്ഷിച്ചു നോക്കിയപ്പോൾ കുറച്ചുകലെയായി മുള കൊണ്ട് തീർത്ത ഒരു കൊച്ചു വീടു കണ്ടു. അവൻ ആ വീടു ലക്ഷ്യമാക്കി നടന്നു. വാതിൽ അടച്ചിട്ടില്ല, അവൻ അകത്തു കയറിയതും.
അരവിന്ദൻ,….
വിളി കേട്ട ഭാഗത്തേക്ക് അവൻ തിരിഞ്ഞു നോക്കിയതും 60 നടുത്ത് പ്രായം തോന്നുന്ന ഒരാൾ അവിടെ ഇരിക്കുന്നു.
നിങ്ങൾ,
ഞാൻ Dr റാം പ്രസാദ്, ഇരിക്കൂ…
അയാൾക്കെതിരെ ഉള്ള കസേരയിൽ അവൻ ഇരുന്നു. ഒരു ഗ്ലാസ് ചായ അയാൾ അവനു നേരെ നീട്ടി, അവനതു വാങ്ങി.
പ്രോജക്ട് x നെ കുറിച്ച് സംസാരിക്കാനാണ് ഞാൻ വന്നത്, ചോദിച്ചോളു, എന്താ താങ്കൾക്ക് അറിയേണ്ടത്.
എന്താണ് ഈ പ്രാജക്ട് x
അതൊരു മിസൈൽ ആണ് അരവിന്ദ്,
വാട്ട്,
അഷ്ട സംഹാരി എന്നു ഞങ്ങൾ പേരിട്ട മിസൈൽ,
കൂടുതൽ പറയാമോ…
തീർച്ചയായും. ഇന്നു നിലവിലുള്ള നാനോ ടെക്നോളജി ഉപയോഗിച്ചു നിർമ്മിച്ച ഏറ്റവും ചെറുതും ശക്തിയേറിയതുമായ മിസൈൽ ആണിത്.
ഒരു സ്യൂട്ട് കേസിനകത്ത് ആണ് ഇത് ഉണ്ടാവുക, അതായത് കൊണ്ടു നടക്കാൻ സൗകര്യമാണ്. ഒരു സ്കാനിംഗ് മെഷിനിലും ഇത് ഡിക്ടക്റ്റ് ആവില്ല,
അതായത് .
അതെ, ഒരു സ്യൂട്ട് കേസ് തുറന്നാൽ , അതിൽ 8 മിസൈൽ ഉണ്ടാവും അതു വച്ചിരിക്കുന്ന 8 ദിശയിലും 120 km റേഡിയസിൽ ഒരുമിച്ച് ഒരു വലിയ സ്പോടനം നടത്താൻ തന്നെ അതിനു കഴിയും.
പക്ഷെ,
ഒരു മൊബൈൽ ഫോൺ ഉപയോഗിച്ചു പോലും അത് ഓപ്പറേറ്റ് ചെയ്യാനാവും അത്ര ശ്രദ്ധയോടെയും മികവോടെയും ആണ് ഞങ്ങൾ അത് നിർമ്മിച്ചത്,
10 ദിവസം കൂടെ കഴിഞ്ഞാൽ ഈ ആയുധം ഇന്ത്യൻ മിലിറ്ററിക്കു നൽകുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
അപ്പോ ഈ ആയുധം ശത്രുക്കളുടെ കയ്യിൽ ലഭിച്ചാൽ,
തീർച്ചയായും നമ്മുടെ നാശമായിരിക്കും.
സർ, ചിലപ്പോ എനിയും എനിക്കു നിങ്ങളുടെ സഹായം ആവിശ്യമായി വരും.
തീർച്ചയായും, ഇതാ എൻ്റെ നമ്പർ നിങ്ങൾക്ക് എപ്പോ വേണമെങ്കിലും വിളിക്കാം.
അയാൾ നീട്ടിയ, വിസിറ്റിംഗ് കാർഡ് വാങ്ങി പോക്കറ്റിലിട്ട ശേഷം ഷേക്ക് ഹാൻഡ് നൽകി അവർ അവിടെ നിന്നും പിരിഞ്ഞു.
?????
എടി , നീയെന്തിനായി, ഇങ്ങനെ കരയുന്നത്,
ലാവണ്യ പ്ലീസ്,
ദേ പായൽ,
വീണ്ടും വെറുതെ ഞാൻ ആശിച്ചു, ഒരു പ്രതീക്ഷയ്ക്കു വക പോലും തരാതെ, അവൾ ആ അർച്ചന സ്വന്തമാക്കിയില്ലെടി.
എനിയിപ്പോ പറഞ്ഞിട്ടെന്തു ചെയ്യാ…
എൻ്റെ അത്ര അഴകോ കഴിവോ, പൊസിഷനോ ഒന്നുമില്ലാത്ത അവളെ, ഛെ
അഴകില്ല, എന്നു നീ പറയണ്ട, അവളെ കാണാൻ അടിപൊളിയാ…
ടി, നീ :..
ഞാൻ പറയട്ടെ, സിറ്റി കമ്മിഷ്ണർ മോശമല്ലാത്ത ഒരു പൊസിഷൻ തന്നെയാ.. കഴിവ്, അതു തെളിയിക്കാൻ അവൾക്ക് അവസരം ലഭിക്കട്ടെ അപ്പോ അറിയാം.
എടി, നീ എൻ്റെ കൂടെയാണോ അതോ അവളുടെ കൂടെയോ…
ഞാനാരുടെ കൂടെയും അല്ല, സർ നീ പറയണ സ്റ്റാറ്റസുകൾ നോക്കുന്ന ശീലമുണ്ടെന്ന് എനിക്കു തോന്നുന്നില്ല.
അതെന്താടി,
സർ ആദ്യം സ്നേഹിച്ചതാരെയാ…
അഞ്ജലിയെ ,
കാണാം കൊള്ളാം എന്നൊഴിച്ചാൽ പറയാൻ മറ്റൊന്നുമില്ലാത്ത അവളാണ് സാറിൻ്റെ ആദ്യ പ്രണയം. അതാ ഞാൻ പറഞ്ഞത്, അവരു കുടുംബക്കാരാണ്, അവൾ മുറപ്പെണ്ണും വീട്ടുക്കാർ നിർബദ്ധിച്ചപ്പോ കെട്ടിക്കാണും എനി പറഞ്ഞിട്ടു കാര്യമില്ല നീ വാ….
?????
അഭിരാമിയുടെ ഫോൺ റിംഗ് ചെയ്തു, അവൾ സ്ക്രീനിൽ ആ പേര് കണ്ടതും സന്തോഷത്തോടെ കോൾ എടുത്തു.
അങ്കിളേ…..
മോൾ തീരുമാനിച്ചല്ലെ ,
ഉം അങ്കിളേ… അടുത്ത മാസം ചെയ്യും
എന്തിനാ മോളെ എനിയും എന്തിനാ.. നീ വെറുതെ,
വേണമങ്കിളേ… മറച്ച സത്യങ്ങൾ , അതങ്ങനെ തന്നെ ഇരിക്കട്ടെ, അതാ നല്ലത്.
അരവിന്ദൻ എന്തു പറയുന്നു.
അരവിന്ദൻ എനി പ്രണയിക്കാൻ പോകുന്നത് ഈ അഭിയെയാണ്, അവൻ്റെ മാത്രം അഭിയെ,
പിന്നെ എന്തിനാ മോളെ നി വീണ്ടും അതു ചെയ്യുന്നത്.
അറിയില്ല അങ്കിളെ, ചെയ്യണം എന്നു തോന്നി ചെയ്യുന്നു.
നി ഞാൻ പറയുന്നത് കേൾക്ക്, തൽക്കാലം അവൻ്റെ മനസിൽ കയറി പറ്റാൻ നോക്ക് പിന്നിട് നമുക്ക് ആവിശ്യമുണ്ടേ ഇതു ചെയ്താ പോരെ.
എൻ്റെ അങ്കിളെ ചുറ്റി വളച്ച് വീണ്ടും അതിലേക്കു തന്നെ വരണോ… ഞാൻ തീരുമാനിച്ചതാ…. എനി പറഞ്ഞിട്ടു കാര്യമില്ല.
മോളെ, നീ ഒന്നു കൂടെ ചിന്തിക്ക്, നിന്നോട് പറയാനുള്ള അർഹത എനിക്കില്ല,
അങ്കിളേ…
അത് ഞാൻ അറിയാതെ , പറഞ്ഞു പോയതാ… നീ മനസിൽ വെക്കണ്ട, എന്നാ ഞാൻ വെക്കാ മോളെ,
ശരി അങ്കിളേ….
Edaaa Edaaa ????inakkuruvikal evdeda 1.5 kollamayilleda inim ninak ath complete cheyan pateealalle athin shesham avan 5,6 story ezhuthy ellam pakuthi aaki vaakkum. Ennitt ippo ee kadhyum pakuty aakeerkunnu. Ivane okke viswsich oru kolathine mele irunna nammalaraayi. Inakkuruvikal theerathulla athaayirunnu ettavum aadhyam. Pinne arunanchaly und love and war und. Eda orey samyam 4,5 story ezhuthiya ath theerkan ariyanameda. Allenkil ni parayanamarunnu aa stories ini undaavillann. Ni ennod thanne kore thavana paranjittundu inakkuruvikal aan aduthad ezhuthunnenokke. Oru thavana ithe pole nan paranjppol ni paranju pettenn inakkuruvikal cheyth Taram bt pazhaya aa form indavillann. ENNALUM ok tarumallonn aaswasichu. Ni unda thnnu ennitt. Vayikunnore ingne pattikathe nirthi poda. ?????
Sunday ഇടാം എന്ന് പറഞ്ഞിട്ടോണ്ട്
Sunday idamennu paranjitt?
PL ഉദേശിച്ചത് മനസിലായില്ല അത് ഒരു അപ്പ് ആണോ site ആണോ ഒരു vyktham ആക്കിയാൽ കൊള്ളയിരുന്നു
എന്നാണ് എവിടെന്നാണ് ഈ കഥ ഇനി വായിക്കാൻ പറ്റുക?
അറിയൂന്നവർ പറയൂ
Link tharamo bro
Thanks bro
ഞാൻ വായിച്ചു
Tharamo bro link undo.. vayikkan enthelum vazhi undo
Ithinte backiyille bro
ഒന്ന് പറ ബായ്
Email tha bro mail chaythu tharam
Tharamo bro
App dwnld aakanoo
Link onnu therumo
Pl nn parimbo??full para bro…alleel link thaa
brooo link tharuo
കാത്തിരിക്കുന്നു. ഇപ്പോൾ തന്നെ മാസത്തിൽ അധികമായി. ഉടൻ വരുമെന്ന് കരുതുന്നു.
Full name എന്താ??
Rajave nxt evide
അരുണാഞ്ജലി ഇനി ഉണ്ടാകുമോ ?
എന്ന് വരും ബ്രോ
ഒരു fix date പറയുവായിരുന്നെങ്കിൽ
കാത്തിരക്കാൻ ഒരു സുഖമുണ്ടായേനെ
❤????
ഇപ്പോഴാണ് മുഴുവൻ പാർട്ടും വായിച്ചത്…. ഒരുപാട് ഇഷ്ട്ടായി…. Waiting for next part.. ❤❤❤
Ingeeer ithum poorthiyakan ufheshamilleee…???
???
Edo adutha part thaado…
ഡോ തന്റെ inakkuruvikal എവിടെ ഡോ. എത്ര തവണ ഞാൻ ഇത് ചോദിച്ചിട്ട് വന്നിട്ടുണ്ടെന്ന് അറിയോ. അപ്പോഴൊക്കെ താനും തന്റെ ഫാന്‍സും കൂടി പറഞ്ഞു. വരും വരും കാമുകി തീരട്ടെ ന്ന്. എന്താടോ ഇത്. തന്റെ എഴുത്ത് ഇഷ്ട്ടപെട്ടു കൂടെ കൂടിയത് inakkuruvikal കണ്ടിട്ടാ. ആ കഥയെ സ്നേഹിക്കുന്നവരേ ഒക്കെ നിരാശനാക്കാന്‍ ഇങ്ങനെ. സമയം ഇല്ല എന്ന് പറയരുത്. ഇതിനിടയിൽ വേറെയും കഥകൾ വന്നല്ലോ. നിറുത്തി എങ്കിൽ അത് പറ
മുത്തേ ഫസ്റ്റ് ഇത് ഒന്നു കഴിയട്ടെ ?? അവനു ഇത് മാത്രം അല്ല പണി ??
Pani ullondaanallole പുതിയ പുതിയ ഓരോ കഥകൾ എഴുതി വിടുന്നത്. ഞാൻ ഇതുപോലുള്ള comments ഇടുമ്പോള്‍ തന്നെ പോലെ kore per വന്ന് പുള്ളിയെ support ചെയ്യാറുണ്ട്. Inakkuruvikal എന്ന് nirthiyathado. അന്നൊക്കെ കാമുകി കഴിഞ്ഞിട്ടാ അത് തുടങ്ങാന്ന് പറഞ്ഞു. ഇപ്പൊ താന്‍ പറയുന്നു ഇത് കഴിഞ്ഞിട്ട എന്ന്. അയാൾ busy ആയിരിക്കാം OK സമ്മതിച്ചു. അതിന് ശേഷം എന്റെ ഓര്‍മ sariyanel ഒരു 4 story vannu. Okke koodi oru 30 or athil കൂടുതൽ parts vannu. ഇതൊക്കെ പുള്ളിക്ക് സമയം kittathond aano
Bro inakkuruvigal njan nirthiyathalla ,nirthichathane chilarokke, so aa kadhyailek enikku mind varunnilla atha athu thodathe vechath. Eni ningakku kittiye mathi ennane, 2 day konde thara but thattikkoote pani vendayorunnu, moodilla engile ezhuthandayirunnu kadha kolayi ennonnum paranjekkaruth. Mood Vanna continue chaiyamenne karuthi matti vecha kadhayanith
Adutha part evide bro
waiting for you bro
അടുത്ത part ഒന്നുമില്ല eppo