?The Hidden Face 9? [ പ്രണയരാജ] 847

അൽകൈമയുടെ ട്രെയിനിംഗ് കാമ്പിലേക്കാണവരെ കൊണ്ടു പോയത്. അവിടെ ജൻസാർ അലി, ട്രെയ്ൻ അന്നു പറഞ്ഞ വാക്ക് , എനിക്കിന്നും ഓർമ്മയുണ്ട്.

“എരിയുന്ന കനലും, കണ്ണിൽ ഭയവുമില്ലാത്തവൻ ഇവൻ കൊള്ളാം”

അയാളെ പോലെ ഒരാൾ, ഒരാളെ കുറിച്ച് അങ്ങനെ പറയുക എന്നത്, ചെറിയ കാര്യമല്ല.
അന്ന് ആ പറഞ്ഞ വാക്കുകൾ എല്ലാം സത്യമായിരുന്നു. കാരണം അന്നു വന്നവരിലെല്ലാം പകയുടെ കനൽ എരിയുമ്പോയും കണ്ണിൽ ഭയം നിഴലിച്ചിരുന്നു. ഒരാളിൽ ഒഴികെ.

എട്ടാം വയസു മുതൽ അവർക്ക് അതി കഠിനമായ ട്രെയ്നിംഗ് തുടങ്ങി. പലരും തളരുന്നിടത്തും അവൻ തളരാതെ മുന്നേറിയത് അവനെ ശ്രദ്ധേയനാക്കി. അതു കൊണ്ടു തന്നെ അവന് സ്പെഷൽ ട്രെയിനിംഗ് കിട്ടുവാനിടയായി.

വേഗം, ആയുധമുപയോഗിക്കാനുള്ള കഴിവ്, സാഹചര്യത്തിനൊത്ത് ചിന്തിക്കാനുള്ള കഴിവ് അങ്ങനെ പലതും അവനെ വത്യസ്തനാക്കി. അവൻ്റെ വളർച്ചയുടെ ഓരോ ഘട്ടവും അവൻ മികവു തെളിയിച്ചു.പക്ഷെ അവനെ മാഡ് ഖാൻ ആക്കി മാറ്റിയത് അതൊന്നുമല്ല.

പിന്നെ ,…….

?????

ഭക്ഷണം ഒന്നിച്ചു കഴിച്ച ശേഷം അർച്ചന വേഗം മുറിയിലേക്കു പോയി. ആ നിമിഷത്തിനു ശേഷം അവൾ എനിക്കധികം മുഖം തന്നില്ല എന്നു പറയുന്നതാവും ശരി. ശരി തെറ്റുകൾ എനിക്കു മനസിലാക്കുവാൻ ആ ഒരു പ്രവർത്തി മാത്രം മതിയായിരുന്നു.

വിവാഹം എന്ന ബന്ധത്തിൽ വിശ്വാസമില്ലാത്ത അർച്ചന പെട്ടെന്നതിൽ വന്നു പെട്ടപ്പോയുള്ള ചെറിയ കൺഫ്യൂഷൻ, അതാണവളെ ആ കടലാസിനെ കഷ്ണമാക്കാൻ പ്രേരിപ്പിച്ചത്. പിന്നെ പെട്ടെന്ന് ഞാനും അതു ചെയ്തപ്പോ എന്തോ തോന്നിക്കാണും.

എന്നാൽ ഇപ്പോ അവൾ എല്ലാം മനസിലാക്കി കഴിഞ്ഞു. ഒരബദ്ധം അതവൾ തന്നെ തിരുത്തി. ഞാൻ കാട്ടിയത് ഒരു പൊട്ടത്തരമായി പോയി എന്ന കുറ്റബോധം എനിക്കും തോന്നി.

സമയം ഏറെ വൈകിയപ്പോ , ഞാനും കിടക്കാനായി മുറിയിലേക്കു പോയി. കട്ടിലിൽ കമയ്ന്നു കിടക്കുന്ന അവളെയാണ് ഞാൻ കണ്ടത്. മിഴികൾക്കു അഴകേകി അവൾ കിടക്കുമ്പോൾ ഒരു നഷ്ടബോധം തോന്നി എന്നു പറയുന്നതാവാം ശരി.

പായെടുത്ത് നിലത്തു വിരിക്കുമ്പോൾ അപ്രതീക്ഷിതമായി പിന്നിൽ നിന്നും ആരോ വാരിപ്പുണർന്നത്. അവളെ പിടിച്ചു മുന്നോട്ടു നിർത്തിയപ്പോഴും തല കുനിച്ചു നിൽക്കുകയായിരുന്നു. എന്നാലും അവളുടെ കാലുകൾ അടങ്ങിയിരുന്നില്ല. പായ പതിയെ കാലുകൊണ്ടവൾ ചുരുട്ടി കൂട്ടി.

എന്തോ പറയാനായി ഞാൻ വാ തുറ മുന്നെ, എൻ്റെ അധരങ്ങളിൽ അവളുടെ അധരങ്ങൾ ചേർന്നിരുന്നു. ആ മിഴികളിൽ നിന്നും നീർ തുള്ളികൾ ഒഴുകിയിരുന്നു. അധരങ്ങൾ വേർപിരിഞ്ഞതും നാണം കൊണ്ടോ എന്തോ… അവൾ തൻ്റെ മുഖം എൻ്റെ മാറിലൊളിപ്പിച്ചിരുന്നു.

അവളുടെ ചൂടും ചൂരും എന്നിലെ പ്രണയത്തെ ഉണർത്തി. അവളുടെ നിർമ്മലമായ പൂമേനിയുടെ മൃദുത്വം എന്നിലെ വികാരങ്ങളെ ഉണർത്തി, അവളുടെ കവിൾതടങ്ങൾ പിടിച്ചു മുഖം ഉയർത്തിമ്പോൾ കത്തിജ്വലിക്കുന്ന പ്രണയാഗ്നി  ആ മിഴികളിൽ ഞാൻ കണ്ടു.

ഇരുമെയ്യും നൊവാൻ ഇരുവരും വെമ്പിയിരുന്നു. പതിയെ അധരങ്ങൾ നുകർന്നു കൊണ്ട് ഞങ്ങൾ, ഞങ്ങൾ കട്ടിലിലേക്കു മറഞ്ഞു വീണു, അർച്ചന കൈ എത്തിച്ചു ലൈറ്റണച്ചു.

?????

ടീ അന്നെന്തിനാടി , അവൾ ചൂടായത്.

ആര്,

ആ അഞ്ജലി,

നീയത് ഇതുവരെ വിട്ടില്ലേ… കിടക്കാൻ നോക്ക് നേരം ഒരുപാടായി.

ഒന്നു പറയെടി,

അവൾ ലാവണ്യയെ ഒന്നു തുറിച്ചു നോക്കി അവളുടെ മുഖത്തിലെ ചേഷ്ടകൾക്കു മുന്നിൽ പായൽ ചിരിച്ചു പോയി.

ഉം… നിങ്ങി കിടക്ക് ഞാൻ പറയാം,

സന്തോഷത്തോടെ ലവണ്യ ഒരു വശത്തേക്ക് ഒതുങ്ങി കിടന്നതും പായലും കയറി കടന്നു. പുതപ്പെടുത്ത് മാറു വരെ മൂടിയ ശേഷം , കറങ്ങുന്ന ഫാനിലേക്ക് കണ്ണും നട്ടവൾ പറഞ്ഞു തുടങ്ങി.

അഞ്ജലിയുടെ അറിവിൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ ഒരു മാനേജർ മാത്രമായിരുന്നു AR സർ. കളഞ്ഞു പോയ അവളുടെ അമ്മയുടെ മാല കണ്ടെത്തി കൊടുത്തതു കൊണ്ടു മാത്രമാണ് അവളുടെ ശ്രദ്ധ സാറിൽ പതിഞ്ഞത്.

സർ പിന്നെ അവസരം നന്നായി മുതലാക്കി, സൂപ്പർ മാർക്കറ്റ്, ബസ് ട്രെയിൻ അങ്ങനെ യാതൃശ്ചികം എന്നു തോന്നുന്ന വിധത്തിൽ കണ്ടുമുണ്ടാനുള്ള അവസരങ്ങൾ ഉണ്ടാക്കിയെടുത്തു. അതു കൊണ്ട് എല്ലാം കണ്ടാൽ ഒരു പുഞ്ചിരി രണ്ടു വാക്ക് പറയാം എന്ന ഒരു ബന്ധം ഉണ്ടാക്കാൻ സർ ആയി.

ആ സമയത്താണ് ധാരാവിക്കരികിലുള്ള, ഒരു പഴയ മന്ദിരത്തിൽ റിസർച്ചിൻ്റെ ഭാഗമായി അവരുടെ ഗാങ് പോയത്. അന്ന് ഒരു ദിവസത്തെ പെർമിഷൻ മാത്രം ലഭിച്ചതു കൊണ്ട് അവർ അമ്പലത്തിൽ നിന്നും ഇറങ്ങാൻ വൈകിയിരുന്നു.

സമയം 8 മണിയായിരുന്നു. ധാരാവിയിലെ കുറച്ച് റൗഡികൾ പ്രശ്നം ഉണ്ടാക്കി 10 ആണുങ്ങളും 4 പെണ്ണുങ്ങളും അടങ്ങുന്ന അവരുടെ ടീമിൽ, പെണ്ണുങ്ങളോട് റൗഡികൾ മോശമായി ഇടപഴകി, കൂടെ കിടക്കാൻ വിളിച്ചു.

ആണായിട്ടുണ്ടായ പത്തു പേരും അവർ കാട്ടിയ കത്തിക്കു മുന്നിൽ പേടിച്ചു ഓടി പോയി. നാലു പെണ്ണുങ്ങളുടെ ദേഹം കൊതിച്ച് ആ ആറു പേരടുക്കുമ്പോൾ ഒരു കാറു വന്നു നിന്നത്.

സർ ആയിരിക്കും അല്ലെ.

ഉം, അതെ, നല്ല ഒരു ഫൈറ്റിനു ശേഷം അവരെ എല്ലാം വീട്ടിലാക്കിയത് സർ ആണ്. അതോടെ ആ നാലു പേരുമായി ഒരു സൗഹൃദം നേടാൻ സാറിനായി. പിന്നെ പതിയെ അഞ്ജലിയുടെ നമ്പറും കയ്യിലാക്കി. സുഹൃദമാണോ പ്രണയമാണോ എന്നറിയാത്ത ഒരു ബന്ധം, അതവർ തുടർന്നു പോയി. അന്ന് ഫ്ലാറ്റിൽ എന്നെ കൊണ്ടു പോയി വിടുന്നതു വരെ.

എന്നിട്ട്,

ബാക്കി പിന്നെ പറയാടി, ഒറക്കം വരുന്നു…

ടീ… പ്ലീസ് പറയെടി,

ദേ ലാവണ്യ ഞാൻ പറഞ്ഞെ, എനിയും വെറുപ്പിച്ചാ ഞാൻ തീരെ പറയില്ല.

ഉം ശരി,

ലൈറ്റ് ഓഫാക്കെടി…

ലാവണ്യ കൈ എത്തിച്ചു ലൈറ്റ് ഓഫാക്കി.

?????

അന്നൊരു ഞായർ ആയിരുന്നു , അൽകൈമയുടെ ഒരു മീറ്റിംഗ് നടന്ന ദിനം. ഖുറേഷി സർ ഉണ്ടായിരുന്നു. മീറ്റിംഗ് കഴിഞ്ഞ് പുതിയ പിള്ളേരുടെ കഴിവുകൾ കാണാൻ അവർ കൂടി. പരസ്പരം തല്ലിയും , വെടിയുതിർത്തും  പലരും കഴിവുകൾ പ്രദർശിപ്പിച്ചു.

അന്നവന് 15 വയസ്. അവനെക്കാൾ ശരീരമുള്ളവനുമായി അവൻ തല്ലു കൂടി ജയിച്ചു. പിന്നെ ഒരു വെല്ലു വിളിയായിരുന്നു. രണ്ട് ആളുകൾ വന്നു, അവരുമായവൻ ജയിച്ചു.. 3, 4… 10 ആളുകൾ ഒടുക്കം അതും ജയിച്ചപ്പോ ഭ്രാന്തനെ പോലെ ചിരിച്ച അവൻ പറഞ്ഞു.

എന്നെ ജയിക്കാൻ ആണായി പിറന്നവനാരുമില്ലെ എന്ന്.

ഖുറേഷിയുടെ വേണ്ടപ്പെട്ട ആളായ, എല്ലാവരും ഭയന്നിരുന്ന, ഹംജീത് അലി അവനു നേരെ വന്നു. അയാൾ അവനെ എടുത്ത് മറിച്ചിട്ടു. കൈ പിടിച്ചു തിരിച്ചു. എല്ലാവരും ഭയന്നിരുന്നു. കാരണം വേദനയിൽ അവൻ കരയുകയല്ല ചെയ്തത് പകരം ചിരിക്കുകയായിരുന്നു.

അവനെ ചവിട്ടി ദൂരെ തെറുപ്പിച്ചപ്പോ വായിൽ വന്ന ചോര തുപ്പി കളഞ്ഞ്. ശത്രുവിനെ നോക്കി കൈ കൊട്ടി പരിഹസിച്ചു ചിരിച്ച അവൻ്റെ മുഖം ഇന്നും എനിക്കോർമ്മയുണ്ട്.

അതു പറയുമ്പോൾ ജാഫറിൻ്റെ മുഖത്ത് ഭീതി പടർന്നിരുന്നു.

അവൻ്റെ ആ പ്രവർത്തികൾ ഹംജിതിനെ പ്രകോപിപ്പിച്ചു. അയാൾ അലറി കൊണ്ട് അവനു നേരെ ഓടി. പിന്നെ കണ്ട കാഴ്ച്ച, ഒറ്റക്കുതിപ്പിന് ഓടി വന്ന ശത്രുവിൻ്റെ തുടയിൽ ചവിട്ടി രണ്ടു വിരലും കണ്ണിൽ കുത്തിയിറക്കിയ മാഡ് ഖാനെയാണ്.

വിരലിലായ രക്തം വായയിലിട്ട് ഊമ്പിയ ശേഷം, അവൻ കാട്ടി കൂട്ടിയ ക്രൂരത, അയാളെ ഇഞ്ചിഞ്ചായ അവൻ കൊന്നത്. രക്തം ഒഴുകുന്നത് കണ്ട് ലഹരിയുടെ ഉൻമാദ താണ്ഡവം അവൻ ആടിയപ്പാേൾ  ഖുറേഷി പോലും എഴുന്നേറ്റു നിന്നു പോയി.

ഖുറേഷി അവനോടു ചോദിച്ചു ,

നിൻ്റെ പേര് എന്താ…

അഹമ്മദ് സർഫറാസ് ഖാൻ..

നീയൊരു ഭ്രാന്തനാണെടാ…

നിനക്കു ചേരുന്ന പേര്

മാഡ് ഖാൻ…..

?????

ഉറക്കമുണർന്നപ്പോൾ മാറിൽ അവൾ ഉണ്ടായിരുന്നു അർച്ചന, നഗ്നയായി തന്നെ എൻ്റെ ചൂടു പറ്റി ഉറങ്ങുന്ന അവളെ ഒരു നിമിഷം നോക്കി. അങ്ങിങ്ങായി ചിതറി കിടക്കുന്ന വസ്ത്രങ്ങൾ, മുഖത്തൊരു പുഞ്ചിരി വിരിഞ്ഞെങ്കിലും നെഞ്ചിലൊരു നൊമ്പരമായി അവൾ അഞ്ജലി. മിഴികൾ പതിയെ പുൽകി, ഞാനും കിടന്നു.

അന്ന് പായലിൻ്റെ ഫ്ലാറ്റിനു മുന്നിൽ വെച്ചാണ് എൻ്റെ കള്ളത്തരം അഞ്ജലി ആദ്യമായി പിടിച്ചത്.

യൂ… ചീറ്റ്….

അതും പറഞ്ഞവൾ, തിരിഞ്ഞോടിയപ്പോ പിന്നെ ഒന്നും നോക്കാനുണ്ടായിരുന്നില്ല ഞാനും കാറിൽ നിന്നും ഇറങ്ങി അവൾക്കു പിറകെ ഓടി. കുറച്ചു ദൂരം പിന്നിട്ടതും അവളുടെ കൈക്കു കയറി ഞാൻ പിടിച്ചു.

അവളെന്നെ തിരിഞ്ഞു നോക്കി. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതെനിക്കും സഹിക്കാനാകില്ല.

കൈ വിട്, വിടാനാ പറഞ്ഞെ,

ഇല്ല, ഞാൻ വിടില്ല,

ഞാൻ വിളിച്ചു കൂവും, വേഗം വിട്ടോ..

നി വിളിച്ചു കൂവ്, എന്നിട്ട് എല്ലാരും വന്ന് എന്നെ തല്ലട്ടെ, നിനക്ക് സന്തോഷാവില്ലെ,

അതു പറഞ്ഞതും എൻ്റെ ഷർട്ടിനു കുത്തിപ്പിടിച്ചു കൊണ്ടവൾ പറഞ്ഞു.

എന്തിനാ… എന്തിനാ എന്നെ ചതിച്ചെ,

എന്തിനാ… എന്തിനാ എന്നോട് അടുത്തെ,

വെറുതെ മനസിൽ,

നിന്നോട് സംസാരിക്കാൻ എനിക്കു വേറെ വഴിയുണ്ടായിരുന്നില്ല. അതാ ഞാൻ

എന്തിനാ.. എന്തിനാ എന്നോട് സംസാരിക്കുന്നേ…

എടി പൊട്ടിക്കാളെ നിന്നെ എനിക്കു ഇഷ്ടായിരുന്നു. എൻ്റെ പൊട്ട ബുദ്ധിയിൽ ആ സമയം അങ്ങനെ തോന്നി അല്ലാതെ ചതിച്ചതല്ല.

ആ സമയം അവൾ എന്നെ തന്നെ നോക്കി നിന്നു. ഒരു ശില കണക്കെ, പെട്ടെന്നവൾ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു. അതൊരു തുടക്കം മാത്രമായിരുന്നു. ഒരു പുതിയ പ്രണയത്തിൻ്റെ.

അഞ്ജലി അവൾ എനിക്ക് എന്നും അതിശയമായിരുന്നു. അവൾക്ക് പരിഭവങ്ങൾ ഉണ്ടായിരുന്നില്ല, സാഹചര്യങ്ങളുമായി പെട്ടെന്നു പെരുത്തപ്പെടും, ഞങ്ങൾ പലതും പ്ലാൻ ചെയ്യും ഒന്നും നടക്കാറില്ല. കാരണം എൻ്റെ ജോലി തന്നെ, എന്നാൽ എല്ലാം അവൾ ഉൾക്കൊണ്ടു.

എനിക്കു കിട്ടിയ ഏറ്റവും വലിയ നിധി അവളായിരുന്നു. രണ്ടര കൊല്ലത്തെ പ്രണയം. ഒരിക്കും മറക്കാനാവാത്ത ഓർമ്മകൾ. പ്രണയത്തെക്കാൾ മാധുര്യമേറിയ മറ്റെന്തുണ്ട് ഈ ലോകത്ത്.

?????

ഇന്ന് അഭിരാമി നേരത്തെ ഉണർന്നിരുന്നു. അതിവേഗം കുളിച്ചൊരുങ്ങി, അവൾ അലമാര തുറന്നു. വാതിലിൻ്റെ ഒരു പള്ളിയിൽ ഒട്ടിച്ചു വെച്ച അരവിന്ദൻ്റെ ഫോട്ടോയിൽ ഉമ്മ കൊടുത്തു കൊണ്ട് സാരിയെടുത്തണിയുമ്പോൾ.

കള്ളൻ്റെ നോട്ടം നോക്കിയെ,

പെൺക്കുട്ടികൾ ഡ്രസ്സ് മാറുന്നത് നോക്കുന്നത് കണ്ടോ…

അങ്ങനെ ഇപ്പോ കാണണ്ട,

അതും പറഞ്ഞവൾ അലമാരയുടെ ആ ഫോട്ടോ ഓടിച്ച പാളി മാത്രം ചാരി വെച്ചു. നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു. വസ്ത്രങ്ങൾ അണിഞ്ഞ ശേഷം , വേഗം ഭക്ഷണം കഴിച്ചവൾ പുറത്തിറങ്ങി.

കുറച്ചു ദൂരം റോഡരികിലൂടെ ഇളം തണുപ്പും കൊണ്ട് അവൾ നടന്നു. മനസു നിറയെ അരവിന്ദനെയും താലോലിച്ച് ഒരു സ്വപ്നത്തിലെന്ന പോലെ.

ദൂരെ നിന്നും ഒരു ഓട്ടോ വരുന്ന ശബ്ദം കേട്ടതും അവളവിടെ നിന്നു. ഓട്ടോ അടുത്തെത്തിയതും അവൾ കൈ കാട്ടി. ഓട്ടോ അവൾക്കരികിൽ നിന്നു.

എങ്ങോട്ടാ….

lMCH ഹോസ്പിറ്റൽ

Updated: March 7, 2021 — 8:52 pm

100 Comments

  1. Edaaa Edaaa ????inakkuruvikal evdeda 1.5 kollamayilleda inim ninak ath complete cheyan pateealalle athin shesham avan 5,6 story ezhuthy ellam pakuthi aaki vaakkum. Ennitt ippo ee kadhyum pakuty aakeerkunnu. Ivane okke viswsich oru kolathine mele irunna nammalaraayi. Inakkuruvikal theerathulla athaayirunnu ettavum aadhyam. Pinne arunanchaly und love and war und. Eda orey samyam 4,5 story ezhuthiya ath theerkan ariyanameda. Allenkil ni parayanamarunnu aa stories ini undaavillann. Ni ennod thanne kore thavana paranjittundu inakkuruvikal aan aduthad ezhuthunnenokke. Oru thavana ithe pole nan paranjppol ni paranju pettenn inakkuruvikal cheyth Taram bt pazhaya aa form indavillann. ENNALUM ok tarumallonn aaswasichu. Ni unda thnnu ennitt. Vayikunnore ingne pattikathe nirthi poda. ?????

  2. Sunday ഇടാം എന്ന് പറഞ്ഞിട്ടോണ്ട്

    1. Sunday idamennu paranjitt?

  3. PL ഉദേശിച്ചത് മനസിലായില്ല അത് ഒരു അപ്പ് ആണോ site ആണോ ഒരു vyktham ആക്കിയാൽ കൊള്ളയിരുന്നു

  4. എന്നാണ് എവിടെന്നാണ് ഈ കഥ ഇനി വായിക്കാൻ പറ്റുക?
    അറിയൂന്നവർ പറയൂ

  5. Link tharamo bro

  6. Mridul k Appukkuttan

    Thanks bro
    ഞാൻ വായിച്ചു

    1. Tharamo bro link undo.. vayikkan enthelum vazhi undo

  7. Ithinte backiyille bro

  8. ആർക്കും വേണ്ടാത്തവൻ

    ഒന്ന് പറ ബായ്

    1. Email tha bro mail chaythu tharam

      1. Tharamo bro

  9. App dwnld aakanoo

    1. Link onnu therumo

  10. Pl nn parimbo??full para bro…alleel link thaa

  11. brooo link tharuo

  12. പാവം പൂജാരി

    കാത്തിരിക്കുന്നു. ഇപ്പോൾ തന്നെ മാസത്തിൽ അധികമായി. ഉടൻ വരുമെന്ന് കരുതുന്നു.

    1. Full name എന്താ??

  13. D€ADL¥ CAPTAIN

    Rajave nxt evide

  14. അരുണാഞ്ജലി ഇനി ഉണ്ടാകുമോ ?

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്ന് വരും ബ്രോ
    ഒരു fix date പറയുവായിരുന്നെങ്കിൽ
    കാത്തിരക്കാൻ ഒരു സുഖമുണ്ടായേനെ
    ❤????

  16. നല്ലവനായ ഉണ്ണി

    ഇപ്പോഴാണ് മുഴുവൻ പാർട്ടും വായിച്ചത്…. ഒരുപാട് ഇഷ്ട്ടായി…. Waiting for next part.. ❤❤❤

    1. Ingeeer ithum poorthiyakan ufheshamilleee…???

  17. Edo adutha part thaado…

  18. ഡോ തന്റെ inakkuruvikal എവിടെ ഡോ. എത്ര തവണ ഞാൻ ഇത് ചോദിച്ചിട്ട് വന്നിട്ടുണ്ടെന്ന് അറിയോ. അപ്പോഴൊക്കെ താനും തന്റെ ഫാന്‍സും കൂടി പറഞ്ഞു. വരും വരും കാമുകി തീരട്ടെ ന്ന്. എന്താടോ ഇത്. തന്റെ എഴുത്ത് ഇഷ്ട്ടപെട്ടു കൂടെ കൂടിയത് inakkuruvikal കണ്ടിട്ടാ. ആ കഥയെ സ്നേഹിക്കുന്നവരേ ഒക്കെ നിരാശനാക്കാന്‍ ഇങ്ങനെ. സമയം ഇല്ല എന്ന് പറയരുത്. ഇതിനിടയിൽ വേറെയും കഥകൾ വന്നല്ലോ. നിറുത്തി എങ്കിൽ അത് പറ

    1. മുത്തേ ഫസ്റ്റ് ഇത് ഒന്നു കഴിയട്ടെ ?? അവനു ഇത് മാത്രം അല്ല പണി ??

      1. Pani ullondaanallole പുതിയ പുതിയ ഓരോ കഥകൾ എഴുതി വിടുന്നത്. ഞാൻ ഇതുപോലുള്ള comments ഇടുമ്പോള്‍ തന്നെ പോലെ kore per വന്ന് പുള്ളിയെ support ചെയ്യാറുണ്ട്. Inakkuruvikal എന്ന് nirthiyathado. അന്നൊക്കെ കാമുകി കഴിഞ്ഞിട്ടാ അത് തുടങ്ങാന്ന് പറഞ്ഞു. ഇപ്പൊ താന്‍ പറയുന്നു ഇത് കഴിഞ്ഞിട്ട എന്ന്. അയാൾ busy ആയിരിക്കാം OK സമ്മതിച്ചു. അതിന്‌ ശേഷം എന്റെ ഓര്‍മ sariyanel ഒരു 4 story vannu. Okke koodi oru 30 or athil കൂടുതൽ parts vannu. ഇതൊക്കെ പുള്ളിക്ക് സമയം kittathond aano

        1. പ്രണയരാജ

          Bro inakkuruvigal njan nirthiyathalla ,nirthichathane chilarokke, so aa kadhyailek enikku mind varunnilla atha athu thodathe vechath. Eni ningakku kittiye mathi ennane, 2 day konde thara but thattikkoote pani vendayorunnu, moodilla engile ezhuthandayirunnu kadha kolayi ennonnum paranjekkaruth. Mood Vanna continue chaiyamenne karuthi matti vecha kadhayanith

  19. Adutha part evide bro

  20. waiting for you bro

  21. ചിമിഴ്

    അടുത്ത part ഒന്നുമില്ല eppo

Comments are closed.