?️___ചങ്ങാത്തം___?️ [??????? ????????] 166

അയാൾ ദിനീഷിനെ നോക്കി. അവൻ തലയാട്ടി, അതെയതെ അതുതന്നെ

കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് എന്ന മട്ടിൽ. അയാൾ പോക്കറ്റിൽനിന്ന് സിഗററ്റ്

പാക്കറ്റ് പുറത്തേയ്ക്കെടുത്തു. വേണ്ട, റസ്റ്റോറണ്ടിൽ വച്ച് വലിക്കുന്നത് ശരിയാവില്ല…

 

“സിഗററ്റ് വലിക്കണത് നന്നല്ല.” അയാൾ സിഗാർ എടുക്കുന്നത് കണ്ട് ദിനീഷ് പറഞ്ഞു. എന്റെ അച്ഛൻ വലിച്ചിരുന്നു. അതോണ്ടാ കാൻസറ് വന്നാ പറേണത്.

 

അയാൾ ഒരു ചിരിയോടെ തലയാട്ടി. അയാൾ ആലോചിച്ചു. നീരജയ്ക്ക് ഇങ്ങനെയുള്ള ശീലങ്ങളൊന്നും ഇല്ലായിരുന്നു. അപൂർവ്വമായി വല്ലപ്പോളും ചിക്കൻ കഴിക്കും. അതും പുറത്തു പോയാൽ മാത്രം. ശ്രീകുമാരപുരത്തെ വളരെ ആരോഗ്യകരമായ ചുറ്റുപാടിലാണവൾ ജീവിച്ചത്. രാവിലെ ആറുമണിക്ക് കുളികഴിഞ്ഞ് അമ്പലത്തിൽ പോകും. ധാരാളം ജോലിയെടുക്കും. മിതമായ ഭക്ഷണം.

താനോ? നേരെ മറിച്ചും. ദിവസം ഒരു പാക്കറ്റ് സിഗരറ്റ്, ഞായറാഴ്ചകളിലെ സുഹൃത്ത് സദസ്സുകളിലെ നിന്നുള്ള മദ്യപാനം, ഭക്ഷണത്തിൽ യാതൊരു ക്രമവുമില്ല. എന്നിട്ടും രോഗം തേടിയെത്തിയത്…..

 

നീരജയ്ക്ക് ഗർഭാശയ കാൻസർ ബാധിച്ചുവെന്നറിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിനിന്ന തന്നെ സഹായിച്ചത് ശ്രീകുമാരപുരത്തെ ആ ഡോക്ടർ റാംചന്ദ്രനായിരുന്നു.

 

തന്റെ നല്ലൊരു സുഹൃത്തും ഒരു ന്യൂറോളജിസ്റ്റുമായ അദ്ദേഹമാണ് നഗരത്തിലെ ഒരു പ്രശസ്ത കാൻസർ രോഗവിദഗ്ദ്ധന്റെയടുത്തേക്ക് നീരജയെ റെഫർ ചെയ്യാൻ പറഞ്ഞത്.

അങ്ങനെയാണ് ഗവർമെന്റിലെ ഉയർന്ന ഉദ്യോഗത്തിനു ശേഷം പെൻഷൻ പറ്റി നീരജയോടൊപ്പം ജീവിച്ചുവന്ന താൻ, അവിടെനിന്നും അധികദൂരമില്ലാത്ത തലസ്ഥാനനഗരിയിലേക്ക് അവളുടെ ചികിത്സയ്ക്കായി താമസം മാറിയത്… അതെല്ലാം സംഭവിച്ചിട്ട് ഇപ്പോൾ ഒരു വർഷമാകുന്നു…

ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അയാൾ ചോദിച്ചു. “ഇനി വെറുതെ നടക്കാം.” ദിനീഷ് പറഞ്ഞു. “ഇവിടെ അടുത്താണ് അമ്മ ജോലി ചെയ്യുന്ന ഫ്ളാറ്റ്. വേണമെങ്കിൽ കാണിച്ചുതരാം.”

വിരോധമില്ലെന്ന മട്ടിൽ അയാൾ തലയാട്ടി. നടന്നുകൊണ്ടിരിക്കെ രവി വീണ്ടും സ്വന്തം ലോകത്തേയ്ക്കു പോയി. മൂന്ന് ദിവസം മുമ്പാണ് നീരജ പറഞ്ഞത്….

17 Comments

  1. കൊള്ളാട കുമാരേട്ട ??❤️

    1. അശ്വിനി കുമാരൻ

      ?? തേങ്ക്സ്ടാ കുട്ടാ ?

  2. നിധീഷ്

    ഒന്നും പറയാനില്ല…. ❤❤❤❤❤❤❤❤

  3. വായനാഭൂതം

    ചില കഥകൾ വായിച്ചാൽ ഹൃദയത്തിൽ രക്തം പൊടിയും. You making that

  4. രുദ്രരാവണൻ

    ആരുടെ അനുഭവം പോലെ ???

    1. അശ്വിനി കുമാരൻ

      ??

  5. SOOOOO NICE

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. ❤️❤️❤️. നഷ്ടങ്ങളുടെ കണക്കു പുസ്തകവും പേറി നടന്ന വഴികൾ. കൂടെ ജന്മം നൽകിയവരും കൂടെ പിറപ്പുകളും സൗഹൃദങ്ങളും മനുഷ്യ ദൃഷ്ടികളിൽ വിരിയുന്ന സഹതാപ കടൽ. അതെ ദൃഷ്ടിയോടെ സഹായിച്ചവരും പ്രാർത്ഥിച്ചവരും നന്ദി എല്ലാവർക്കും.കാടിന്യം കടന്നു പോയ ദിനങ്ങൾ. ❤️❤️ദൈവത്തിന്റെ കരുതലും കരുണയും നീക്കി വെച്ച ആയുസും???. എന്നിൽ നിന്നും അകന്ന പ്രണയത്തെ തിരികെ വീണ്ടും നിറച്ചു ജീവനും ജീവിതവുമായി അതിൽ നാമ്പിട്ടു രണ്ടു പൂ മൊട്ടുകൾ ❤️❤️❤️❤️. ഉയർച്ചകളും താഴ്ചകളുമായി യാത്ര തുടരുന്നു നെഞ്ചിൽ എന്റെ പ്രണനുകളും ❤️❤️❤️ കരുത്തുള്ള അദൃശ്യ കരവുമായി എന്റെ ദൈവവും❤️❤️❤️??.

    1. അശ്വിനി കുമാരൻ

      ?❤️

  7. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      Thankz ?❤️

  8. Ezhuthiya kadha full asking kkoode

    1. Sorry full akkikkoodee ethra wait cheythu

      1. അശ്വിനി കുമാരൻ

        കഥ എന്തായാലും വരും bro.. ഇപ്പോൾ തിരക്കുകളിൽ ആയത് കൊണ്ടാണ് കഥ എഴുതാൻ സാധിക്കാത്തതും പബ്ലിഷ് ചെയ്യാൻ പറ്റാത്തതും.

Comments are closed.