“ങും, ക്ലാസ്സില് ഫസ്റ്റൊന്നും കിട്ടാറില്ല എന്നാലും നല്ല മാർക്ക് കിട്ടാറുണ്ട്. പഠിക്കാൻ എല്ലാ പുസ്തകൊന്നും കയ്യിലില്ല. കൂട്ടുകാരൻ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും പഴേ ഗൈഡ് ബുക്ക് വെച്ചാണ് പഠിക്കുന്നത്. പുതിയ ടെക്സ്റ്റ് ബുക്കുണ്ടായിരുന്നെങ്കിൽ കൊറച്ചുകൂടെ നല്ല മാർക്ക് വാങ്ങായിരുന്നു.
“വേറെ ആരും സഹായിക്കില്ലേ…???”
“ഏയ്, ആരു സഹായിക്കാനാ…!”
“നിന്റെ അമ്മ ജോലി ചെയ്യുന്ന വീട്ടിലെ ആൾക്കാരൊന്നും സഹായിക്കില്ലേ…???”
“എന്തിന് ? പുസ്തകം വാങ്ങാനോ ?”
“അതു മാത്രല്ല, യൂണിഫോം, കുട, അങ്ങിനെ കുറേ സാധനങ്ങള് വേണ്ടേ. അതൊക്കെ വാങ്ങാൻ അവര് അമ്മയെ സഹായിക്കില്ലേ.
“ഏയ് ഇല്ലില്ല… അവർക്കൊക്കെ പഠിക്കണ കുട്ടികളില്ലേ ? അവരൊക്കെ വലിയ സ്കൂളുകളിലാ പഠിക്കണത്. അതുതന്നെ നല്ല ചെലവാ.. അപ്പോപ്പിന്നെ ഞങ്ങളെപോലെയുള്ളവരെ തിരിഞ്ഞുനോക്കാൻ അവർക്കെവിടാ സമയം…!”
അവൻ പറഞ്ഞത് അയാളെ സ്പർശിച്ചു. തന്റെ വീട്ടിലും ജോലിക്കാരികളുണ്ട്. തനിക്ക് അവരുടെ മക്കൾക്കുവേണ്ടി എന്തൊക്കെ ചെയ്യാമായിരുന്നു. താൻ എന്താണ് ചെയ്തത്? പിശകി സ്വരൂകൂട്ടിവെച്ച ശബളം മാസാമാസം കൊടുക്കുക, ധാരാളം ജോലി എടുപ്പിക്കുക…
അവരുടെ പ്രശ്നങ്ങൾ എന്നെങ്കിലും തന്നെയോ നീരജയെയോ അലട്ടിയിട്ടുണ്ടോ? ഇപ്പോൾ ഒന്നാം തിയ്യതി മുതൽ പുറംപണിക്കു സഹായിക്കുന്ന സ്ത്രീക്കു പുറമെ ഒരു പുതിയ ജോലിക്കാരി കൂടി വരുന്നുണ്ട്, ഭക്ഷണം പാകം ചെയ്യാനാണ്. അധികപ്രായമില്ല അവർക്ക്. ഏറിയാൽ 40-43 വയസ്സ് വരും.
ആ യുവതി, ഒമ്പതരയോടെ വരും ഭക്ഷണം പാകം ചെയ്ത് പന്ത്രണ്ടര മണിയോടെ തിരിച്ചുപോകും. അവരുടെ വീട്ടുകാര്യങ്ങൾ എന്തെങ്കിലും തനിക്കറിയുമോ ? അറിയണമെന്ന് ആഗ്രഹമുണ്ടായിട്ടുണ്ടോ ? വേണ്ടെന്നു വച്ചിട്ടല്ല, അതിനെപ്പറ്റി ആലോചിച്ചിട്ടില്ലന്നേയുള്ളൂ.
നീരജ ഒരു പക്ഷേ എല്ലാം ചോദിച്ചറിഞ്ഞിട്ടുണ്ടാകും. അവൾക്ക് അവരെയൊക്കെ നല്ല കാര്യമാണ്, അവർക്ക് വേണ്ടി അവൾ എന്തെങ്കിലും ചെയ്യുന്നുണ്ടാകും.
കൊള്ളാട കുമാരേട്ട ??❤️
?? തേങ്ക്സ്ടാ കുട്ടാ ?
ഒന്നും പറയാനില്ല…. ❤❤❤❤❤❤❤❤
ചില കഥകൾ വായിച്ചാൽ ഹൃദയത്തിൽ രക്തം പൊടിയും. You making that
ആരുടെ അനുഭവം പോലെ ???
??
SOOOOO NICE
?❤️✨️
❤️❤️❤️. നഷ്ടങ്ങളുടെ കണക്കു പുസ്തകവും പേറി നടന്ന വഴികൾ. കൂടെ ജന്മം നൽകിയവരും കൂടെ പിറപ്പുകളും സൗഹൃദങ്ങളും മനുഷ്യ ദൃഷ്ടികളിൽ വിരിയുന്ന സഹതാപ കടൽ. അതെ ദൃഷ്ടിയോടെ സഹായിച്ചവരും പ്രാർത്ഥിച്ചവരും നന്ദി എല്ലാവർക്കും.കാടിന്യം കടന്നു പോയ ദിനങ്ങൾ. ❤️❤️ദൈവത്തിന്റെ കരുതലും കരുണയും നീക്കി വെച്ച ആയുസും???. എന്നിൽ നിന്നും അകന്ന പ്രണയത്തെ തിരികെ വീണ്ടും നിറച്ചു ജീവനും ജീവിതവുമായി അതിൽ നാമ്പിട്ടു രണ്ടു പൂ മൊട്ടുകൾ ❤️❤️❤️❤️. ഉയർച്ചകളും താഴ്ചകളുമായി യാത്ര തുടരുന്നു നെഞ്ചിൽ എന്റെ പ്രണനുകളും ❤️❤️❤️ കരുത്തുള്ള അദൃശ്യ കരവുമായി എന്റെ ദൈവവും❤️❤️❤️??.
?❤️
❤️❤️❤️
❤️✨️
Supperb
Thankz ?❤️
Ezhuthiya kadha full asking kkoode
Sorry full akkikkoodee ethra wait cheythu
കഥ എന്തായാലും വരും bro.. ഇപ്പോൾ തിരക്കുകളിൽ ആയത് കൊണ്ടാണ് കഥ എഴുതാൻ സാധിക്കാത്തതും പബ്ലിഷ് ചെയ്യാൻ പറ്റാത്തതും.