?️___ചങ്ങാത്തം___?️ [??????? ????????] 106

അസുഖം മാറി വീണ്ടും സാധാരണമട്ടിൽ ഒരു ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് അവളുടെ ഉള്ളിൽ. അവളതേപ്പറ്റി വാചലയാകാൻ തുടങ്ങിയാൽ താൻ അസ്വസ്ഥനാകും. പിന്നെ വീട്ടിലിരിക്കുക പ്രയാസമാണ്.

 

ആറ് മാസം എന്നാണ് ഡോക്ടർ പറഞ്ഞത്. മുംബൈയിൽ ഒരു മൾട്ടിനാഷണൽ ഐ.ടി കമ്പനിയിൽ വർക്ക്‌ ചെയ്യുന്ന തങ്ങളുടെ മകൻ അരവിന്ദ് അമ്മയുടെ അസുഖമറിഞ്ഞ് വരാനൊരുങ്ങിയപ്പോൾ താന്നാണ് അവനെ തിരിച്ച് പറഞ്ഞയച്ചത്.

അവൻ തനിയെ ഇങ്ങോട്ട് വന്നുകഴിഞ്ഞാൽ വേദമോളും കുഞ്ഞും ഒറ്റയ്ക്കാകും. അതിനാൽ തല്ക്കാലം ഇപ്പോൾ വിളിക്കേണ്ട. സമയമാകുമ്പോൾ വിളിക്കാം.

 

ഒരു കൊച്ചു വിരൽസ്പർശം അയാളിൽ പരിസരബോധമുണ്ടാക്കി. ദിനീഷ്  തൊട്ടുമുമ്പിൽ മെനുവെടുക്കാൻ കാത്തുനിൽക്കുന്ന വെയ്റ്ററെ ചൂണ്ടിക്കാട്ടി. അയാൾ ചോദിച്ചു.

“എന്തൊക്കെയാണ് കഴിക്കാനുള്ളത് ?’

“വട, നെയ്റോസ്റ്റ്, മസാലദോശ, പൂരിമസാല, പൊറോട്ട……..

“മോനെന്താണ് കഴിക്കുന്നത് ?’ അയാൾ അവന് നേർക്ക് നോക്കി.

 

“ചായ മാത്രമേ കഴിക്കുന്നുള്ളൂന്നല്ലേ പറഞ്ഞത്…???” അവന്റെ മുഖം വികസിച്ചിരുന്നു.

“അതു സാരമില്ലെന്നേ. നീ പറ. ഒരു പ്ലെയ്റ്റ് വട ആയിക്കോട്ടെ. അതിന്റുടെ മസാലദോശയായാലോ… എന്താ ???”

അവൻ വേഗം മൂളി. ഇനി തന്റെ പ്രതികരണത്തിന്റെ അവ്യക്തതയും കാലതാമസവും മൂലം വിഭവങ്ങൾ കുറഞ്ഞുപോകയോ വേണ്ടെന്ന് തന്നെ വയ്ക്കുകയോ ചെയ്യേണ്ടന്ന് അവൻ കരുതി.

“ഇവന് വേണ്ടത് കേട്ടില്ലേ. എനിക്ക് ഒരു പ്ലെയ്റ്റ് വടയും ചായയും മാത്രം. അതു രണ്ടും കൂടി കൊണ്ടുവരു. അവന്റെ ചായയുടെ കാര്യം പിന്നെ പറയാം…”

 

വെയ്റ്റർ പോയി. അയാൾ ദിനീഷിനെ നോക്കി ചിരിച്ചു, ഇനി നമുക്കൊരു കൈ നോക്കാമെന്ന മട്ടിൽ.

“ദിനീഷ് ഏതു ക്ലാസ്സിലാണ് പഠിക്കുനത്…???”

“അഞ്ചാം ക്ലാസ്സില്…”

“നന്നായി പഠിക്കോ ???”

17 Comments

  1. കൊള്ളാട കുമാരേട്ട ??❤️

    1. അശ്വിനി കുമാരൻ

      ?? തേങ്ക്സ്ടാ കുട്ടാ ?

  2. നിധീഷ്

    ഒന്നും പറയാനില്ല…. ❤❤❤❤❤❤❤❤

  3. വായനാഭൂതം

    ചില കഥകൾ വായിച്ചാൽ ഹൃദയത്തിൽ രക്തം പൊടിയും. You making that

  4. രുദ്രരാവണൻ

    ആരുടെ അനുഭവം പോലെ ???

    1. അശ്വിനി കുമാരൻ

      ??

  5. SOOOOO NICE

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. ❤️❤️❤️. നഷ്ടങ്ങളുടെ കണക്കു പുസ്തകവും പേറി നടന്ന വഴികൾ. കൂടെ ജന്മം നൽകിയവരും കൂടെ പിറപ്പുകളും സൗഹൃദങ്ങളും മനുഷ്യ ദൃഷ്ടികളിൽ വിരിയുന്ന സഹതാപ കടൽ. അതെ ദൃഷ്ടിയോടെ സഹായിച്ചവരും പ്രാർത്ഥിച്ചവരും നന്ദി എല്ലാവർക്കും.കാടിന്യം കടന്നു പോയ ദിനങ്ങൾ. ❤️❤️ദൈവത്തിന്റെ കരുതലും കരുണയും നീക്കി വെച്ച ആയുസും???. എന്നിൽ നിന്നും അകന്ന പ്രണയത്തെ തിരികെ വീണ്ടും നിറച്ചു ജീവനും ജീവിതവുമായി അതിൽ നാമ്പിട്ടു രണ്ടു പൂ മൊട്ടുകൾ ❤️❤️❤️❤️. ഉയർച്ചകളും താഴ്ചകളുമായി യാത്ര തുടരുന്നു നെഞ്ചിൽ എന്റെ പ്രണനുകളും ❤️❤️❤️ കരുത്തുള്ള അദൃശ്യ കരവുമായി എന്റെ ദൈവവും❤️❤️❤️??.

    1. അശ്വിനി കുമാരൻ

      ?❤️

  7. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      Thankz ?❤️

  8. Ezhuthiya kadha full asking kkoode

    1. Sorry full akkikkoodee ethra wait cheythu

      1. അശ്വിനി കുമാരൻ

        കഥ എന്തായാലും വരും bro.. ഇപ്പോൾ തിരക്കുകളിൽ ആയത് കൊണ്ടാണ് കഥ എഴുതാൻ സാധിക്കാത്തതും പബ്ലിഷ് ചെയ്യാൻ പറ്റാത്തതും.

Comments are closed.