“ഓ, എന്നാൽ ശരി…”
അവന്റെ മുഖം മങ്ങി. അർഹിക്കുന്നതിലും കൂടുതൽ പ്രതീക്ഷിച്ചത് കിട്ടാത്തതിലുള്ള ജാള്യത അവന്റെ സ്വരത്തിലുണ്ടായിരുന്നു. അവർ ഹോട്ടലിൽ കയറി, ഒരു മേശക്കിരുവശത്തുമായി ഇരുന്നു. അവൻ ചുറ്റും നോക്കി, സ്ഥലം കൊള്ളാമെന്ന മട്ടിൽ അവൻ അയാളെ നോക്കി.
“അച്ഛനുണ്ടായിരുന്നപ്പോ എന്നേം ചേട്ടനെയും ഹോട്ടലില് കൊണ്ടാവാറുണ്ടായിരുന്നു. ഇത്ര വലുതൊന്നും അല്ല, എന്നാലും സാമാന്യം വലുത്. ഞങ്ങള് വടേം ദോശേം ഒക്കെ കഴിക്കാറുണ്ടായിരുന്നു.
“ ചേട്ടനോ…? മോന് ചേട്ടൻ ഉണ്ടല്ലേ… എന്താ ചേട്ടന്റെ പേര്…”
“ദിൽജിത്ത്…” ഹോട്ടലിലെ വെയ്റ്ററിനെ അവിടെയെങ്ങാനും ഉണ്ടോയെന്നു നോക്കികൊണ്ടാണ് അവൻ അയാളുടെ ചോദ്യത്തിന് മറുപടി നൽകിയത്.
“ആണോ ചേട്ടൻ എത്രാംക്ലാസ്സിലാ…???”
“എന്റെ ചേട്ടന് ജോലിയാ… ഓരോ സ്ഥലത്തിന്റേം അളവൊക്കെ എടുക്കുന്ന ജോലിയാണ് ചെയ്യുന്നത്.” അവനത് എന്താണ് ഉദ്ദേശിച്ചതെന്നു അയാൾക്ക് മനസ്സിലായിരുന്നു.
ആട്ടെ…നിന്റെ അച്ഛന് എന്തുപറ്റി ?’ രവി അവന്റെ കുടുംബത്തെകുറിച്ചറിയാൻ ഉദ്യമിച്ചു.
“അച്ഛൻ മരിച്ചുപോയി. എന്റച്ഛന് കാൻസറായിരുന്നു.” അവൻ തെല്ല് നിസംഗതയോടെ മറുപടി നൽകി.
“ഓ…”
“ആറു മാസം ഹോസ്പിറ്റലിൽ കിടന്നു. അമ്മയും ചേട്ടനും അച്ഛന്റെ ചികിത്സയ്ക്ക് കൊറേ പണം ചെലവാക്കി. അതിന് വേണ്ടി ഞങ്ങളുടെ വീട് വിറ്റു. അതിന് ശേഷമാണ് അമ്മ പണിക്ക് പോയി തുടങ്ങിത്.
“വീട് വിറ്റുവെന്നോ…? അപ്പൊ നിങ്ങള് എവിടാ ഇപ്പോൾ താമസിക്കണത് ?’
“അവിടെ അടുത്ത് തന്നെ.
അവന് അതിനെപ്പറ്റി കൂടുതൽ സംസാരിക്കാൻ താല്പര്യമില്ലാത്ത
പോലെ. അവന്റെ സ്വരത്തിൽ അനുകമ്പ ആവശ്യപ്പെടാത്ത ഒരു വികാരരാഹിത്യമുണ്ടായിരുന്നു.
അയാൾ നീരജയെക്കുറിച്ചോർത്തു. ഇപ്പോൾ ഷീന ഇഞ്ചക്ഷൻ കൊടുത്തിട്ടുണ്ടാകും. വേദനയിൽനിന്ന് തൽക്കാല മോചനം. അസുഖം മാറാനുള്ള മരുന്നാണ് ഇഞ്ചക്ഷനായി കൊടുക്കുന്നത് എന്നാണ് നീരജയുടെ വിശ്വാസം. അത് അങ്ങനെ തന്നെയായിരിക്കട്ടെ.
കൊള്ളാട കുമാരേട്ട ??❤️
?? തേങ്ക്സ്ടാ കുട്ടാ ?
ഒന്നും പറയാനില്ല…. ❤❤❤❤❤❤❤❤
ചില കഥകൾ വായിച്ചാൽ ഹൃദയത്തിൽ രക്തം പൊടിയും. You making that
ആരുടെ അനുഭവം പോലെ ???
??
SOOOOO NICE
?❤️✨️
❤️❤️❤️. നഷ്ടങ്ങളുടെ കണക്കു പുസ്തകവും പേറി നടന്ന വഴികൾ. കൂടെ ജന്മം നൽകിയവരും കൂടെ പിറപ്പുകളും സൗഹൃദങ്ങളും മനുഷ്യ ദൃഷ്ടികളിൽ വിരിയുന്ന സഹതാപ കടൽ. അതെ ദൃഷ്ടിയോടെ സഹായിച്ചവരും പ്രാർത്ഥിച്ചവരും നന്ദി എല്ലാവർക്കും.കാടിന്യം കടന്നു പോയ ദിനങ്ങൾ. ❤️❤️ദൈവത്തിന്റെ കരുതലും കരുണയും നീക്കി വെച്ച ആയുസും???. എന്നിൽ നിന്നും അകന്ന പ്രണയത്തെ തിരികെ വീണ്ടും നിറച്ചു ജീവനും ജീവിതവുമായി അതിൽ നാമ്പിട്ടു രണ്ടു പൂ മൊട്ടുകൾ ❤️❤️❤️❤️. ഉയർച്ചകളും താഴ്ചകളുമായി യാത്ര തുടരുന്നു നെഞ്ചിൽ എന്റെ പ്രണനുകളും ❤️❤️❤️ കരുത്തുള്ള അദൃശ്യ കരവുമായി എന്റെ ദൈവവും❤️❤️❤️??.
?❤️
❤️❤️❤️
❤️✨️
Supperb
Thankz ?❤️
Ezhuthiya kadha full asking kkoode
Sorry full akkikkoodee ethra wait cheythu
കഥ എന്തായാലും വരും bro.. ഇപ്പോൾ തിരക്കുകളിൽ ആയത് കൊണ്ടാണ് കഥ എഴുതാൻ സാധിക്കാത്തതും പബ്ലിഷ് ചെയ്യാൻ പറ്റാത്തതും.