?️___ചങ്ങാത്തം___?️ [??????? ????????] 106

“ഇത് ഗുളിക കൊണ്ട് നിൽക്കുന്ന വേദനയല്ല, നീരജേ….”

” അപ്പൊ എന്റേയീ വേദനകളൊന്നും മാറില്ലേ രവിയേട്ടാ…? അതോ ഞാനും ഈ വേദനകളോടൊപ്പം മടങ്ങുമോ.”

 

നീരജയുടെ, കൊച്ചുകുട്ടികളെ പോലെയുള്ള ദയനീയമായ ഭാവം കണ്ട് രവി വല്ലാത്ത മനോവിഷമത്തോടെ സ്നേഹത്തോടെ നീരജയുടെ മൂർദ്ധാവിൽ തലോടി.

“അങ്ങനെയൊന്നും ചിന്തിക്കുവാൻ പാടില്ല നീരൂ…. ഒക്കെ മാറുമടോ.. വേദനയൊക്കെ പൂർണമായും മാറി എനിക്കെന്റെ പഴയ നീരജയെ തിരികെ കിട്ടുകതന്നെ ചെയ്യും.”

 

രവി എഴുനേറ്റ് നീരജയുടെ മുഖം കൈയിലെടുത്ത് അവളുടെ നെറ്റിയിലൊന്ന് മൃദുലമായൊരു ചുംബനം നൽകി. “എനിക്കറിയാം ഏട്ടന്റെ വാക്കുകൾ സത്യമാകാതിരിക്കില്ലെന്ന്..” നീരജ വേദനയോടെ പുഞ്ചിരിച്ചു.

 

അതിനുശേഷമയാൾ നീരജയെ ശുശ്രൂഷിക്കാൻ നിൽക്കുന്ന ഹോംനഴ്സ് ഷീനയെ വിളിച്ച് ഇഞ്ചക്ഷൻ കൊടുക്കാൻ പറഞ്ഞു. പക്ഷേ അപ്പോഴേക്കും മനസ്സ് തളർന്നുപോയ തനിക്കത് കണ്ടുകൊണ്ട് ഇരിക്കാൻ സാധിക്കാതെയായി.

 

അങ്ങിനെ പുറത്തിറങ്ങിയതാണ്. എന്നും ഇങ്ങനെയാണ്. ദൈവമേ ഈ അഗ്നിപരീക്ഷ എത്രനാൾ കൂടി…? അയാൾ ഒപ്പം നടക്കുന്ന കുട്ടിയെ നോക്കി. അവനെ കണ്ടതും എന്തുകൊണ്ടോ താൻ ഒറ്റയ്ക്കല്ല എന്ന ബോധമയാളിലുണ്ടായി. ഒരു ചായ കുടിക്കണം, എന്തെങ്കിലും കഴിക്കുകയും വേണം. ഒരു റസ്റ്റോറണ്ടിന്റെ മുമ്പിലെത്തിയപ്പോൾ അയാൾ ചോദിച്ചു.

“ദിനീഷ്, നമുക്കൊരു ചായ കുടിച്ചാലോ?’

അയാളുടെ ആ നിർദ്ദേശം കാര്യമായിട്ടെടുത്ത് കുറച്ചു നേരം ആലോചിച്ചശേഷം അവൻ പറഞ്ഞു.

 

“ഈ ഹോട്ടലിലൊക്കെ ഒരുപാട് കാശ് വേണം. ദോ അടുത്ത വളവിൽ ഒരു തട്ടുകടയുണ്ട്, അവിടെ ചായ മാത്രമല്ല… വടേം പഴംപൊരീം ഒക്കെണ്ടാവും.” അവൻ തെല്ലൊരു ഉത്സാഹത്തോടുകൂടി മറുപടി നൽകി.

 

“ഞാൻ വെറും ഒരു ചായയേ ഉദ്ദേശിച്ചുള്ളു. അത് നമ്മൾക്ക് ഇവിടെനിന്ന് കുടിക്കാം…”

17 Comments

  1. കൊള്ളാട കുമാരേട്ട ??❤️

    1. അശ്വിനി കുമാരൻ

      ?? തേങ്ക്സ്ടാ കുട്ടാ ?

  2. നിധീഷ്

    ഒന്നും പറയാനില്ല…. ❤❤❤❤❤❤❤❤

  3. വായനാഭൂതം

    ചില കഥകൾ വായിച്ചാൽ ഹൃദയത്തിൽ രക്തം പൊടിയും. You making that

  4. രുദ്രരാവണൻ

    ആരുടെ അനുഭവം പോലെ ???

    1. അശ്വിനി കുമാരൻ

      ??

  5. SOOOOO NICE

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. ❤️❤️❤️. നഷ്ടങ്ങളുടെ കണക്കു പുസ്തകവും പേറി നടന്ന വഴികൾ. കൂടെ ജന്മം നൽകിയവരും കൂടെ പിറപ്പുകളും സൗഹൃദങ്ങളും മനുഷ്യ ദൃഷ്ടികളിൽ വിരിയുന്ന സഹതാപ കടൽ. അതെ ദൃഷ്ടിയോടെ സഹായിച്ചവരും പ്രാർത്ഥിച്ചവരും നന്ദി എല്ലാവർക്കും.കാടിന്യം കടന്നു പോയ ദിനങ്ങൾ. ❤️❤️ദൈവത്തിന്റെ കരുതലും കരുണയും നീക്കി വെച്ച ആയുസും???. എന്നിൽ നിന്നും അകന്ന പ്രണയത്തെ തിരികെ വീണ്ടും നിറച്ചു ജീവനും ജീവിതവുമായി അതിൽ നാമ്പിട്ടു രണ്ടു പൂ മൊട്ടുകൾ ❤️❤️❤️❤️. ഉയർച്ചകളും താഴ്ചകളുമായി യാത്ര തുടരുന്നു നെഞ്ചിൽ എന്റെ പ്രണനുകളും ❤️❤️❤️ കരുത്തുള്ള അദൃശ്യ കരവുമായി എന്റെ ദൈവവും❤️❤️❤️??.

    1. അശ്വിനി കുമാരൻ

      ?❤️

  7. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      Thankz ?❤️

  8. Ezhuthiya kadha full asking kkoode

    1. Sorry full akkikkoodee ethra wait cheythu

      1. അശ്വിനി കുമാരൻ

        കഥ എന്തായാലും വരും bro.. ഇപ്പോൾ തിരക്കുകളിൽ ആയത് കൊണ്ടാണ് കഥ എഴുതാൻ സാധിക്കാത്തതും പബ്ലിഷ് ചെയ്യാൻ പറ്റാത്തതും.

Comments are closed.