?️___ചങ്ങാത്തം___?️ [??????? ????????] 166

“ഇതാ അടുത്ത തിരിവിലാണ് അമ്മ ജോലി ചെയ്യുന്ന ഫ്ളാറ്റ്. അതാ ആ കാണണില്ലേ അത്. അവനുദ്ദേശിക്കുന്ന ആ ഉയരം കൂടിയ കെട്ടിടമേതന്ന് അയാൾക്കു മനസ്സിലായിരുന്നു. കുറച്ചു നേരമായി അയാൾക്കതു മനസ്സിലായിരുന്നു. അയാൾ വാത്സല്യത്തോടെ അവന്റെ തലയിൽ തലോടി.

 

“ഇപ്പ സമയമെത്രയായി ???” ദിനീഷ് ചോദിച്ചു. അയാൾ വാച്ചു നോക്കി. “മണി പതിനൊന്നര..”

“ഇപ്പോ അമ്മ പുതിയ വീട്ടിലായിരിക്കും. മൂന്നാം നില… ഞാനിതുവരെ

അവിടെ പോയിട്ടില്ല. എങ്ങിനത്തെ ആൾക്കാരാന്നൊന്നും അറിയത്തില്ല… വേണങ്കിൽ അവിടൊന്നു പോയിനോക്കാം…”

 

“പോയി നോക്കാം…”

ആ നാട്ടിൻപുറത്തുകാരനെ ഇത്ര വലിയ കെട്ടിടത്തിനുള്ളിലുള്ള വിശേഷങ്ങൾ കാണിച്ചു കൊടുക്കാൻ അവന് താല്പര്യമുണ്ടായിരുന്നു. ഗെയ്റ്റിൽ നിൽക്കുന്ന യൂണിഫോമിട്ട് രണ്ടു സെക്യൂരിറ്റിക്കാർ അവരെ നോക്കി ചിരിച്ചു.

ദിനീഷിന് ആശ്വാസമായി. ഇനി കുഴപ്പമൊന്നുമില്ല. ഇടയ്ക്ക് അമ്മയെ അന്വേഷിച്ചു വരാറുള്ളതുകൊണ്ട് അവനെ അവർക്കു പരിചയമാണ്.

 

അറിയാത്ത ഒരാളെ ഒപ്പം കൊണ്ടുവന്നാൽ എന്തെങ്കിലും പറയുമോ എന്നവന് ഭയമുണ്ടായിരുന്നു. എന്നാൽ അങ്ങനെയൊന്നും ഉണ്ടായില്ല.

ഫ്ലോറിലെത്തിയപ്പോൾ അവൻ ഓടിച്ചെന്ന് ലിഫ്റ്റിന്റെ ബട്ടൺ അമർത്തുന്നത് അയാൾ കൗതുകത്തോടെ നോക്കിനിന്നു.

 

ലിഫ്റ്റിന്റെ വാതിൽ ഇരുവശത്തേയ്ക്കും തുറന്നു. അവന്റെ പിന്നാലെ അയാളും അകത്തു കയറി. അവൻ ഫാനിന്റെ സ്വിച്ചിട്ടു, മൂന്നാം നമ്പർ ബട്ടമനർത്തിയതും ലിഫ്റ്റിന്റെ വാതിൽ ചേർന്നടഞ്ഞു.

നിനക്ക് ഇതൊക്കെ അറിയാമല്ലെ എന്ന ഭാവത്തിൽ അയാൾ അവനെ നോക്കി. അതവൻ പ്രതീക്ഷിച്ചിട്ടുണ്ടാകണം. കാരണം അവനും ഇതെല്ലാം അറിയാം എന്ന ഭാവത്തിൽ അയാളെ നോക്കുകയായിരുന്നു. ലിഫ്റ്റിന്റെ വാതിൽ തുറന്നതോടെ അവർ പുറത്തു കടന്നു.

 

ദിനീഷ് പെട്ടെന്ന് അധീരനായി, എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കാൻ പറ്റാത്തപോലെ അയാളെ നോക്കി. ഒന്നാലോചിച്ച ശേഷം അവൻ പറഞ്ഞു.

17 Comments

  1. കൊള്ളാട കുമാരേട്ട ??❤️

    1. അശ്വിനി കുമാരൻ

      ?? തേങ്ക്സ്ടാ കുട്ടാ ?

  2. നിധീഷ്

    ഒന്നും പറയാനില്ല…. ❤❤❤❤❤❤❤❤

  3. വായനാഭൂതം

    ചില കഥകൾ വായിച്ചാൽ ഹൃദയത്തിൽ രക്തം പൊടിയും. You making that

  4. രുദ്രരാവണൻ

    ആരുടെ അനുഭവം പോലെ ???

    1. അശ്വിനി കുമാരൻ

      ??

  5. SOOOOO NICE

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. ❤️❤️❤️. നഷ്ടങ്ങളുടെ കണക്കു പുസ്തകവും പേറി നടന്ന വഴികൾ. കൂടെ ജന്മം നൽകിയവരും കൂടെ പിറപ്പുകളും സൗഹൃദങ്ങളും മനുഷ്യ ദൃഷ്ടികളിൽ വിരിയുന്ന സഹതാപ കടൽ. അതെ ദൃഷ്ടിയോടെ സഹായിച്ചവരും പ്രാർത്ഥിച്ചവരും നന്ദി എല്ലാവർക്കും.കാടിന്യം കടന്നു പോയ ദിനങ്ങൾ. ❤️❤️ദൈവത്തിന്റെ കരുതലും കരുണയും നീക്കി വെച്ച ആയുസും???. എന്നിൽ നിന്നും അകന്ന പ്രണയത്തെ തിരികെ വീണ്ടും നിറച്ചു ജീവനും ജീവിതവുമായി അതിൽ നാമ്പിട്ടു രണ്ടു പൂ മൊട്ടുകൾ ❤️❤️❤️❤️. ഉയർച്ചകളും താഴ്ചകളുമായി യാത്ര തുടരുന്നു നെഞ്ചിൽ എന്റെ പ്രണനുകളും ❤️❤️❤️ കരുത്തുള്ള അദൃശ്യ കരവുമായി എന്റെ ദൈവവും❤️❤️❤️??.

    1. അശ്വിനി കുമാരൻ

      ?❤️

  7. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      Thankz ?❤️

  8. Ezhuthiya kadha full asking kkoode

    1. Sorry full akkikkoodee ethra wait cheythu

      1. അശ്വിനി കുമാരൻ

        കഥ എന്തായാലും വരും bro.. ഇപ്പോൾ തിരക്കുകളിൽ ആയത് കൊണ്ടാണ് കഥ എഴുതാൻ സാധിക്കാത്തതും പബ്ലിഷ് ചെയ്യാൻ പറ്റാത്തതും.

Comments are closed.