?MAgic MUshroom ? 114

 

പിച്ചും പേയും പറഞ്ഞു ഷോപ്പ് എത്തി… ഇനി ഇവിടെ ഉള്ളവരെ പരിചയപ്പെടുത്താം… പെടുത്താൻ മാത്രം പ്രത്യേകിച്ചു ആരുമില്ല… ആകെ ഒള്ളത് ആദിത്യൻ ആണ്… മാനേജർ sir ആണ്….

 

 

“ശിവേട്ട… Gud morning..”

 

സെക്യൂരിറ്റി ആണ്… ശിവൻ… ഒരു പ്രാരാപ്തക്കാരൻ…

 

” ഹാ മോനെ… വേഗം ചെല്ല് ആദിമോൻ വന്നൊന്ന് രണ്ട് മൂന്ന് പ്രാവശ്യം അന്വേഷിച്ചാരുന്നു… ”

 

“ഓ അവനല്ലേ… ഞാൻ നോക്കിക്കോളാം…. പിള്ളേർക്ക് ഒക്കെ സുഖല്ലേ…

 

“ഹാ മോനെ ?.”

 

ദിവസവും ഇങ്ങനെ ചോയിക്കണേ ഒരു ശീലം ആയിപോയി…. ആൾക്കും

 

“Da കിച്ചുവെ…”

 

മുൻപിൽ തന്നെ ഒണ്ട് ചൂട് പുട്ടുകുറ്റി വിഴുങ്ങിയപോലെ എയറ് പിടിച്ചു ആദി…

 

“എന്നാടാ..രാവിലെ തന്നെ നല്ല കലിപ്പ് ആണെന്ന് തോന്നുന്നു… എന്താ കുട്ടാ… നിന്റെ അച്ചുമോൾ വിളിച്ചില്ലേ ?

 

“അച്ചുമോളല്ല… അച്ചുവേട്ടൻ…

 

?അയ്യോ… രാത്രി വിളിക്കാമെന്ന് പറഞ്ഞതാ തെണ്ടിയെ… മറന്നു പോയി….വേറാരുമല്ല… അശ്വിൻ പ്രസാദ്.. ഞങ്ങടെ എല്ലാം അച്ചുവേട്ടൻ….

 

ടൗണിൽ തന്നെ അടിപൊളി restaurant മൊതലാളി ആണ് കക്ഷി….27-28 വയസ്സ് കാണുമെങ്കിലും ഞങ്ങടെ ചങ്ക് ആണ് ആള്…..

 

ഇതിപ്പോ നാളെ sunday ഞങ്ങളൊരു trip പോകാൻ plan ഇട്ടേക്കുവായിരുന്നു….അതിനെക്കുറിച്ചു പറയാൻ വിളിക്കാമെന്ന് പറഞ്ഞു വീട്ടിൽ കേറിയപ്പോളേക്കും കീർത്തു ഏതോ ഒരു ഹിന്ദി പടം ഡൌൺലോഡ് ചെയ്തു കൊണ്ട് വന്നു….

 

Love സ്റ്റോറി ആയതോണ്ട് ഞാനും കേറി കണ്ടു….. സത്യത്തിൽ ഈ കാര്യം വിട്ട് പോയി…

 

ഞങ്ങൾക്ക് മൂന്നു പേർക്കും ലീവ് കിട്ടാൻ ചാൻസ് ഉള്ള ദിവസവും ആയിരുന്നു sunday മുതൽ വ്യാഴാഴ്ച വരെ.. ഒരു 5 day trip….?പാവങ്ങൾ അല്ലെ ഇടക്ക് ഒക്കെ അല്ലെ ഇങ്ങനെ chill ചെയ്യാൻ പറ്റൂ

 

“Da കിച്ചു നീയെന്ന പകൽ സ്വപ്നം കാണുവാണോ…”

 

“ഏയ്യ് അല്ലേടാ.. Trip എന്തായാലും മൊടക്കാൻ പറ്റില്ല… നീ ബാഗ് പിടി.. ഞാൻ ഒന്നു അച്ചുവേട്ടനെ വിളിക്കട്ടെ…”

 

“ഹാ.. പിന്നെ സ്ഥലം തീരുമാനിച്ചോ….”

 

“ഇല്ല ?… അത് പുള്ളിയോട് ചോദിക്കാ…”

16 Comments

  1. അലീന ഷാജി

    ഇത് എഴുതിയവൻറെ നമ്പർ എന്റെ കയ്യിൽ ഉണ്ട് നമ്പർ വേണോ

    1. Mm venam. Engana parichayam.ഇനി വല്ല ശത്രുവിന്റെ number ano

  2. തുടക്കം പൊളിച്ചൂ വായിക്കാൻ നല്ല സുഖം ഉണ്ടായിരുന്നു ♥️♥️
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു….

  3. വായിചിരിക്കാൻ നല്ല രസോണ്ട് പ്രേതെക ശൈലി സൗഹൃതമാണോ പ്രണയാണോ മെയിൻ ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന ?

  4. തുടക്കം കലക്കി.. രസകരമായ അവതരണം.. പെട്ടെന്ന് പൊന്നോട്ടെ.. ആശംസകൾ??

  5. ???

  6. വിരഹ കാമുകൻ???

    ❤❤❤

  7. രാഹുൽ പിവി

    നല്ല തുടക്കം.ഒരു സിമ്പിൾ കഥയാകും എന്ന് കരുതുന്നു

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. Next part vayike setta????

  8. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായി ബ്രോ❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??

  9. Nalla kadha aayirinnu
    Adutha partinaayi wqiting

  10. ♕︎ ꪜ??ꪊ? ♕︎

    Bro കഥ എനിക്ക് ഇഷ്ടമായി……….

    കഥക്ക് നല്ല flow ഉണ്ടായിരുന്നു.

    ഹ്യൂമർ ഒക്കെ കറക്റ്റ് ടൈമിഗിൽ തന്നെ ആയിരുന്നു.

    അടുത്ത പാർട്ട്‌ ഉടനെ പ്രതീക്ഷിക്കാവോ…..

    ❤❤❤❤

  11. ❣️❣️❣️

Comments are closed.