പ്രണയകാലം 2 [RESHMA JIBIN] 76

Views : 3776

പ്രണയകാലം 2

Author : RESHMA JIBIN

 

” ഇനി പിന്നെ പാടാം.. ബെല്ലടിക്കാൻ സമയം ആയില്ലേ “

വളരെ സൗമ്യമായിരുന്നു ഹർഷിദിന്റെ സംസാരം..
അതേസമയമാണ് ഫസ്റ്റ് ബെൽ അടിച്ചതും.. ചുറ്റും കൂടി നിന്നിരുന്ന പെൺകുട്ടികളെ നോക്കി മനോഹരമായി ചിരിച്ച് ഹർഷിദ് തന്റെ സീറ്റിലേക്ക് പോകാനൊരിങ്ങിയപ്പോഴാണ്  ജനലരികിൽ നിൽക്കുന്ന ധ്വനിയെ അവൻ കാണുന്നത്.. അത്രയും നേരം അവന്റെ മുഖത്ത് ഉണ്ടായിരുന്നു ചിരി പെട്ടെന്ന് മാഞ്ഞു..

വീതിയേറിയ കൂട്ടുപുരികം ചുളിച്ചവൻ അമ്മുവിനെ നോക്കിയതും അവളൊന്ന് പരുങ്ങി.. ആ നോട്ടത്തെ നേരിടാനാകാതെ ശ്വാസം മുട്ടുന്നതിന് മുന്പേ പ്രവി അവളേയും വലിച്ച് ക്ലാസ്സിലേക്ക് പോയി.. ആ ക്ലാസ്സിന് അടുത്ത ക്ലാസ്സാണ് അവരുടേത്..  ഇരുവരും അകത്തേക്ക് കയറി, തുറന്ന വിശാലമായ ആ ക്ലാസ് മുറിയിൽ ഒട്ടുമിക്ക ബെഞ്ചുകളിലും കുട്ടികൾ സ്ഥാനം പിടിച്ചിരുന്നു..  രണ്ടാളും കൂടി പെൺകുട്ടികൾ ഇരിക്കുന്ന വശത്ത് ഒഴിഞ്ഞു കിടന്നിരുന്ന ബെഞ്ചിൽ പോയിരുന്നു.. അവർക്ക് പിന്നാലെ ആ ക്ലാസ്സിലേക്ക് എത്തിയ രണ്ട് പെൺകുട്ടികൾ കൂടി അവിടേക്ക് അടുത്തേക്കായി വരുന്നത് കണ്ട്
അവരെ ഒരു പുഞ്ചിരിയോടെ സ്വീകരിച്ച് അമ്മുവും പ്രവിയും നീങ്ങിയിരുന്നു..

അമ്മു ക്ലാസ്സിലാകെ കണ്ണോടിച്ച കൊണ്ടിരുന്നു..  ഫസ്റ്റ് ക്ലാസിന്റെ അങ്കലാപ്പിൽ ഇരിക്കുന്നത്തിനാൽ ക്ലാസ്സിലേക്ക് ടീച്ചർ വന്നിട്ടില്ലെങ്കിലും കുട്ടികളെല്ലാം നിശബ്ദരാണ്.. മറ്റ് ക്ലാസുകളിലെ ഒച്ചയും ബഹളവുമെല്ലാം അവരുടെ ക്ലാസ്സിലേക്ക് നല്ല വ്യക്തമായി കേൾക്കാം.. അമ്മുവിന് എന്തോ ഒരു സുഖം തോന്നിയില്ല രാവിലത്തെ ഹാങ്ങോവർ വിട്ട് മാറുന്നില്ല..

പ്രവിയാണേൽ അടുത്തിരിക്കുന്ന പെൺകുട്ടികളെ പരിചയപ്പെടാൻ തുടങ്ങിയിരുന്നു.. ഇടയ്ക്ക് അമ്മുവിനെ നോക്കുന്നുണ്ട്.. അമ്മുവിന്റെ മുഖത്തെ പ്രസാദ കുറവ് കണ്ടതും പ്രവി

” നീയത് വിട്ടേ.. ഇനി കിടക്കുന്ന രണ്ട് വർഷത്തിൽ  ഇതിലും എത്രയോ വലിയ  കാര്യങ്ങളാണ് സംഭവിക്കാൻ കിടക്കുന്നുണ്ടാകാ.. എന്നിട്ടാണ്… നീ അതൊക്കെ കളഞ്ഞേ നമുക്ക് ഇവരെ പരിചയപ്പെടാം “..

Recent Stories

The Author

RESHMA JIBIN

6 Comments

  1. തൊടക്കോം നന്നായിട്ടുണ്ട് ധ്വനി ആളൊരു പൂച്ച കുട്ടിയാണല്ലേ ന്നെ പോലെ സ്കൂൾ ലൈഫ് നല്ല രസോണ്ടാവും ഹർഷിദ് ഓളെ ഇഷ്ട്ടാണോ അതോ ദെഷ്യം കൊണ്ടാണോ വിളിച്ചേ സസ്പെൻസ് ഇട്ട് നിർത്തി ഇഷ്ടായി കഥ
    സ്നേഹത്തോടെ റിവാന 💟

  2. തൃശ്ശൂർക്കാരൻ 🖤

    😍❤️❤️❤️ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ 🖤😇

  3. ഇൗ ഭാഗവും ഇഷ്ടപ്പെട്ടു♥️
    ബസ്സിൽ വെച്ച് ഹർഷിദ് ഇല്ലാത്തപ്പോൾ കരുതി അവൻ വരില്ലായിരികും എന്ന് എന്നാലും അവസാനം അമ്മുവിന് ഒരു പണി കൊടുക്കാൻ അവൻ വന്നല്ലോ പാവം അമ്മു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു😍♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com