?MAgic MUshroom ? 114

 

കൊറച്ചു പുട്ട് തിന്ന് ഞാൻ എണീറ്റു… ഇവൾടെ തീറ്റ ഇതുവരെ കഴിഞില്ലേ… പുട്ടും പഴവുമാണ്…. പാവം പഴം ? ലോറി കേറിയ തവള പോലെ ആയി….

 

കൈ കഴുകി ഷൂസ് ഇടുമ്പോൾ ആണ് പുന്നാര പെങ്ങൾ ചായയുമായി വരണേ… പതിവില്ലാത്തത് ആണ് …എന്തോ ഉഡായിപ്പിനാണ്….

 

“ന്നാ ഏട്ടാ ചായ…. അമ്മ തന്നതാ.. കുടിക്കാൻ മറന്നെന്നു പറഞ്ഞു.

 

“Mm..

 

എന്തായാലും കൊണ്ട് വന്നത് അല്ലെ ? കുടിച്ചേക്കാം…. തിരിച്ചു ഒന്നും പറഞില്ല… ചെലപ്പോ അതീ പിടിച്ചു കേറും….

അമ്മ തന്ന് വിട്ടത് ആണെന്ന് തോന്നുന്നില്ല… രണ്ട് പേർക്കുള്ള പഞ്ചസാര കലക്കി ഒഴിച്ച് കൊണ്ടുവന്നേക്കുവാ…. ഇവളെനിക്ക് ഷുഗർവരുത്തും….

 

“അതെ…

 

“ഹാ..

 

“അതോണ്ടല്ലോ… ഇന്നെനിക്ക് ക്ലാസ്സില്ല….

 

“അയിന് ?

 

“Frds സിനിമക്ക് പോണുണ്ട്….?ഞാനും പൊക്കോട്ടെ…

 

“അതിന് എന്തിനാ എന്നോട് ചോയിക്കണേ… അച്ഛനോട് ചോയിച്ചിട്ട് എങ്ങോട്ടേലും പോടീ..

 

“അതൊക്കെ ഞാൻ രാവിലെ ചോദിച്ചു….?നീ കൊറച്ചു പൈസ തന്നാരുന്നേൽ?..

 

“Hoo… അങ്ങനെ പറ… കൈക്കൂലി ആണല്ലേ  ഞാൻ ഇപ്പോ കുടിച്ചത്…

 

“എന്ത് മനസൻ ആടോ… എല്ലാരും വരുന്നുണ്ട്… ഞാൻ മാത്രം വെറുതെ നിൽക്കണ്ടേ…. അതോണ്ടല്ലേ… അധികമൊന്നും വേണ്ട…

 

“Ha ശെരി… എന്റെ ഷെൽഫിൽ കാണും…. ബാക്കി വല്ലോം വെച്ചേക്കണേ…

 

“വെക്കാ ?.. പിന്നെ ഇതെല്ലാം എഴുതി വച്ചോ… എനിക്ക് ഒരു ജോലി ആയി കഴിഞ്ഞാൽ അപ്പോ തരാം….

 

“ആദ്യം പോയി +2 പരീക്ഷ പൊട്ടാതെ എഴുതാൻ നോക്ക്…എന്നിട്ട് ജോലി ഒണ്ടാക്ക്

 

കൂടുതൽ ഒന്നും പറയാൻ നിക്കാതെ അവള് അകത്തേക്ക് ഓടി… ഞാൻ പൊറത്തേക്കും…. പുറമെ ഉള്ള പൊട്ടത്തരം ഒക്കെ ഉള്ളു… ആളൊരു പാവം ആണ്….

16 Comments

  1. അലീന ഷാജി

    ഇത് എഴുതിയവൻറെ നമ്പർ എന്റെ കയ്യിൽ ഉണ്ട് നമ്പർ വേണോ

    1. Mm venam. Engana parichayam.ഇനി വല്ല ശത്രുവിന്റെ number ano

  2. തുടക്കം പൊളിച്ചൂ വായിക്കാൻ നല്ല സുഖം ഉണ്ടായിരുന്നു ♥️♥️
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു….

  3. വായിചിരിക്കാൻ നല്ല രസോണ്ട് പ്രേതെക ശൈലി സൗഹൃതമാണോ പ്രണയാണോ മെയിൻ ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന ?

  4. തുടക്കം കലക്കി.. രസകരമായ അവതരണം.. പെട്ടെന്ന് പൊന്നോട്ടെ.. ആശംസകൾ??

  5. ???

  6. വിരഹ കാമുകൻ???

    ❤❤❤

  7. രാഹുൽ പിവി

    നല്ല തുടക്കം.ഒരു സിമ്പിൾ കഥയാകും എന്ന് കരുതുന്നു

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. Next part vayike setta????

  8. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായി ബ്രോ❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??

  9. Nalla kadha aayirinnu
    Adutha partinaayi wqiting

  10. ♕︎ ꪜ??ꪊ? ♕︎

    Bro കഥ എനിക്ക് ഇഷ്ടമായി……….

    കഥക്ക് നല്ല flow ഉണ്ടായിരുന്നു.

    ഹ്യൂമർ ഒക്കെ കറക്റ്റ് ടൈമിഗിൽ തന്നെ ആയിരുന്നു.

    അടുത്ത പാർട്ട്‌ ഉടനെ പ്രതീക്ഷിക്കാവോ…..

    ❤❤❤❤

  11. ❣️❣️❣️

Comments are closed.