?MAgic MUshroom ?
Author : MAgic MUshroom
“””എടി… പെണ്ണെ… ഒരുമ്മ താടി…. Plz… ഒരുമ്മയല്ലേ ചോയിച്ചേ….
“””അയ്യെടാ…. നോക്കി നിന്നോട്ടോ… ഇപ്പൊ തരും….
“”Ooo…. അല്ലേലും നിനക്ക് എന്നോട് ഇപ്പോ പഴയ പോലെ സ്നേഹം ഒന്നും ഉണ്ടെന്നു എനിക്ക് തോന്നണില്ല….?
അല്ലേലും ഞാനൊരു പൊട്ടൻ.. എത്ര ഡയറി മിൽക്ക് വാങ്ങി തന്നതാടി നിനക്ക്…. ഒരുമ്മ അല്ലെ ചോയിച്ചോള്ളൂ…
‘Da.. കിച്ചു….’
?അമ്മയുടെ ശബ്ദം അല്ലെ…. അമ്മയെന്താ ഇവിടെ..
‘Da പൊട്ടാ.. മതി എണീക്ക്…നിനക്കിന്നു ജോലിക്ക് പോണ്ടേ….
?അപ്പോ ഇവളൊ…..
“എവളാടാ…
തൊട്ടടുത്തു നിന്ന് തന്നെ ശബ്ദം കേട്ടു കണ്ണ് തുറന്നതും കയ്യിലിരുന്ന തുണി വച്ച് അടി കിട്ടിയതും ഒന്നിച്ചായിരുന്നു…. ദോഷം പറയരുതല്ലോ… ദിവസവും ഈ അടി കിട്ടി ശീലം ആയതോണ്ട് ഇതില്ലാതെ എണീക്കാൻ വയ്യാതായി
“Ho… എന്നതാമ്മേ… നല്ലൊരു ദിവസായിട്ട് ഇന്നും അടി.. കഷ്ടം ഒണ്ട്ട്ടോ…”
“Ooo നല്ലൊരു ദിവസം…. ഇന്ന് ഏതാ ദിവസം എന്നെങ്കിലും നിനക്ക് അറിയോടാ…”
പറഞ്ഞപോലെ ഇന്നേതാ ദിവസം…ശെനിയാഴ്ച അല്ലെ…. അതേല്ലോ….
“ഇന്ന് നല്ല ദിവസം തന്നാ… ശെനി… നാളെ എനിക്ക് ലീവും…. അപ്പോ ഇന്ന് നല്ലൊരീസം തന്നെ ആണേ…
റൂമിന് വെളിയിലേക്ക് ഇറങ്ങിയ അമ്മേയോട് ഇത്തിരി ഒറക്കെ തന്നെ ഞാൻ പറഞ്ഞു… കാര്യം നല്ലൊരു ദിവസം തന്നെ ആണ്…?
രാത്രി ചാർജ് ചെയ്യാനിട്ട ഫോൺ എടുത്തു സമയം നോക്കി…8 മണി…
ലേശം സമയം പോയപോലെ…. അല്ല പോയി ?
കയ്യിൽ കിട്ടിയ പൊതപ്പും വാരി ചുറ്റി നേരെ ബ്രെഷ് എടുക്കാൻ ഓടി… രാത്രി ഉടുത്ത മുണ്ട് തപ്പാൻ നിന്നാൽ പിന്നെ അത് നോക്കാനെ നേരം കാണൂ….
പല്ല് തേച്ചു മുഖം കഴുകിയപ്പോളേക്കും താഴേ നിന്ന് നല്ല ആവി പറക്കണ പുട്ടിന്റെ മണം വന്നു….
“Hmm… ?ഇന്നും പുട്ട് തന്നെ… അമ്മക്ക് ഇതൊന്ന് മാറ്റി പിടിച്ചൂടെ…
സമയം വൈകിയത് കൊണ്ട് തന്നെ വേഗം തന്നെ ഡ്രെസ്സ് മാറി മുടി ചീകാൻ തുടങ്ങി…
ഇത് എഴുതിയവൻറെ നമ്പർ എന്റെ കയ്യിൽ ഉണ്ട് നമ്പർ വേണോ
Mm venam. Engana parichayam.ഇനി വല്ല ശത്രുവിന്റെ number ano
തുടക്കം പൊളിച്ചൂ വായിക്കാൻ നല്ല സുഖം ഉണ്ടായിരുന്നു ♥️♥️
വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു….
വായിചിരിക്കാൻ നല്ല രസോണ്ട് പ്രേതെക ശൈലി സൗഹൃതമാണോ പ്രണയാണോ മെയിൻ ഇഷ്ട്ടായി
സ്നേഹത്തോടെ റിവാന ?
തുടക്കം കലക്കി.. രസകരമായ അവതരണം.. പെട്ടെന്ന് പൊന്നോട്ടെ.. ആശംസകൾ??
???
❤❤❤
❤️
നല്ല തുടക്കം.ഒരു സിമ്പിൾ കഥയാകും എന്ന് കരുതുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
Next part vayike setta????
ഇഷ്ടായി ബ്രോ❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??
Nalla kadha aayirinnu
Adutha partinaayi wqiting
Bro കഥ എനിക്ക് ഇഷ്ടമായി……….
കഥക്ക് നല്ല flow ഉണ്ടായിരുന്നു.
ഹ്യൂമർ ഒക്കെ കറക്റ്റ് ടൈമിഗിൽ തന്നെ ആയിരുന്നു.
അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കാവോ…..
❤❤❤❤
❣️❣️❣️
❤❤❤
????