?വൈകൃതം മനുഷ്യ മനസിൽ? [ പ്രണയരാജ] 186

വൈകൃതം മനുഷ്യ മനസിൽ

    Vaikritham Manushya Manasil

Author : pranayaraja

ഞാൻ പാച്ചു, കോമാളി പാച്ചു എന്നു പറഞ്ഞാൽ എല്ലാവരും അറിയും. അച്ഛൻ്റെ വാക്കുകളിൽ ഒരു നശിച്ച ജൻമം. സഹോദരങ്ങൾക്ക് ഒന്നിനും കൊള്ളാത്തവൻ, സഹപാഠികൾക്ക് അരൂപി , നാട്ടുക്കാർക്ക് കോമാളി.

എൻ്റെ ജനനസമയത്ത് അമ്മയുടെ കാലനാവാനായിരുന്നു എൻ്റെ വിധി. പ്രസവ സമയത്ത് ഉണ്ടായ എന്തോ ഒരു പ്രശ്നം അമ്മയുടെ ജീവൻ കവർന്നത് എൻ്റെ തെറ്റാണോ… ഇന്നും അതിനുത്തരം എനിക്കില്ല.പക്ഷെ ഇന്നും അച്ഛൻ്റെ മുന്നിൽ അമ്മയുടെ കൊലയാളിയാണ് ഞാൻ. ആ മനോഭാവം പുറത്തു കാട്ടുന്നില്ല എങ്കിലും എൻ്റെ സഹോദരങ്ങളുടെ മനസിലും അതു തന്നെയാണെന്ന് എനിക്കറിയാം.

ഞാൻ കാണാൻ കറുത്തിട്ടാണ്, നല്ല കൺമഷിയുടെ കറുപ്പ് , തൂവെള്ള പല്ലുകൾ, പൂച്ചക്കണ്ണും, ചെവിക്ക് അസാമാന്യമായ വലുപ്പമുണ്ട്, ഇതെല്ലാംസഹപാഠികൾക്കിടയിൽ അരൂപി എന്ന വട്ടപ്പേരു ചാർത്തി തന്നു.

ചെറുപ്പം മുതലെ അച്ഛൻ എന്നെ കൊലയാളിയായി കണ്ടതിനാലും, സ്വന്തം സഹോദരങ്ങൾ അകൽച്ച കാട്ടിയതിനാലും, എന്നിൽ അപകർഷത ബോധം വളരെ അതികമായാരുന്നു. അതു കൊണ്ടു തന്നെ എന്നെ ഒന്നിനും കൊള്ളില്ല എന്നു ഞാൻ സ്വയം വിശ്വസിച്ചു.

അതു കൊണ്ടു തന്നെ ഒരു ഡിഗ്രി 3rd ഇയർ വിദ്യാർത്ഥിയായ എനിക്ക് സുഹൃത്ത് എന്നു പറയാൻ ആരും തന്നെ ഇല്ല. ഞാൻ പഠിക്കുന്നത് തന്നെ അമ്മ വീട്ടുക്കാരുടെ പണം കൊണ്ടാണ്, എന്തിനേറെ ഞാൻ ഉടുക്കുന്ന വസ്ത്രം തൊട്ട് എൻ്റെ എല്ലാം നോക്കുന്നത് എൻ്റെ മാമനാണ്. വേണുനാഥ്.

എനിക്കു പത്തു വയസുള്ളപ്പോയാണ് ആ സത്യം ഞാൻ അറിഞ്ഞത്, വിവരം വെച്ച നാൾ മുതൽ ഈ അവഗണനകൾ താങ്ങാൻ  കഴിയാതെ മരിക്കണം എന്നു തീരുമാനിച്ചവനാണ്  ഞാൻ , ഒരു കുഞ്ഞു പ്രായത്തിൽ അങ്ങനെ ചിന്തിക്കണമെങ്കിൽ ഞാൻ എത്രത്തോളം അനുഭവിച്ചിട്ടുണ്ടാകും എന്നു നിങ്ങൾക്ക് ചിന്തിക്കാം.

എന്നാൽ ഇപ്പോഴും ഞാൻ ജീവിക്കുന്നത്, മാമൻ അന്നു പറഞ്ഞ ആ സത്യം കാരണമാണ്. ഏതു പ്രതിസന്ധിയേയും നേരിടാൻ എനിക്കു ശക്തി പകരുന്നതും ആ സത്യമാണ്. അമ്മയുടെ കാലനായ ഞാൻ ജീവിക്കുന്നത് എൻ്റെ അമ്മയ്ക്കു വേണ്ടിയാണ്, അമ്മയുടെ ആഗ്രഹങ്ങൾക്കു വേണ്ടിയാണ്.

ഞാൻ വയറ്റിലുള്ള  സമയത്തേ, അമ്മയ്ക്കുണ്ടാവാൻ ഇടയുള്ള പ്രശ്നങ്ങൾ , ഡോക്ടർ പറഞ്ഞതാണ്, അലസിപ്പിക്കാൻ നിർദ്ദേശിച്ചതുമാണ്. പക്ഷെ എൻ്റെ അമ്മ ആഗ്രഹിച്ചത് മറ്റൊന്നായിരുന്നു. എന്നെ ഈ ഭൂമിയിലേക്ക് വരവേൽക്കണം അതിനു തൻ്റെ പ്രാണൻ നൽകാനും തയ്യാറായി. മാമനോടു പറഞ്ഞിരുന്നു അമ്മ മരിച്ചാലും അമ്മയുടെ കുഞ്ഞ്, അതായത് ഞാൻ ജീവിച്ചിരിക്കുന്ന ഒരോ നാളും അമ്മയുടെ ആത്മാവിന് സന്തോഷം ലഭിക്കുമെന്ന്, ഞാൻ നേടുന്ന ഉയരങ്ങൾ അമ്മയുടെ വിജയങ്ങളാണെന്ന്.

Updated: December 13, 2020 — 10:14 pm

56 Comments

  1. Alla broo… അഞ്ചലീ തീർത്ഥം എഴുതുന്നില്ലേ…. ?

    1. അരുണാഞ്ജലിയാണ് ഉദ്ദേശിച്ചത്.

      1. Varunnunde bro.. delay vannathalle onnu vayichu set aavanam bakki ezhuthanayi… Athinulla time tharanam. ShivaShakti alamura kandathonde athu nokkan nikkuva… Pettannu tharam bro

  2. Prannayaraja super story but fatherinnum brothers NUM oru panni kodukkannathumkudi yezhuthamairu nu

  3. പ്രൊഫസർ ബ്രോ

    മുത്തേ, ???

  4. ന്നായിട്ടുണ്ട്.. നല്ലെഴുത്ത്.. ഇഷ്ടം.. ♥️♥️

  5. Nannayittundu bro.. Orupaadu ishttam aayi.. ?✌️

    Shivashakthi baaki eppo varumennu Parayamo?

  6. ശിവശക്തിയാണ് അടുത്തതായി തുടങ്ങാൻ പ്ലാൻ എന്നറിയാം. അതിന്റെ കൂടെ വേറേതെങ്കിലും എഴുതി തുടങ്ങുന്നുണ്ടോ ?

    1. Inakkuruvigal and shivashakthi ezhuthi thudangi

  7. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    രാജാവേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??

  8. Love & war
    Arunanjali
    Ithokke ezhuthi thudangiyooo..
    Randum enikk ishtapetta kadhayaa..
    Pettann thanne next partukal post cheyyum enn vishwasikkunnu..

    1. Vaigathe varum bro ee month 27 vare kurachu thirakkilane athonnu theernna pade thannekkam

  9. Powli❤️??

  10. ഇരിഞ്ഞാലക്കുടക്കാരൻ

    ബാഹ്യ സൗന്ദര്യത്തിൽ ആളുകളെ വിലയിരുത്തുന്നവർക്ക് ഉള്ള ഒരു മറുപടി.ചെറിയ കഥയിൽ വല്യ സന്ദേശം ??

  11. മല്ലു റീഡർ

    ബാഹ്യ സൗന്ധ്യത്തിൽ വ്യക്തിയെ വിലയിരുത്തുന്ന മനുഷ്യർ നന്മ ഉള്ള മനസുകളെ പലപ്പോഴും കാണാതെ പോകും ….ചിലപ്പോഴൊക്കെക്കെ കണ്ടില്ലെന്നും നടിക്കും…കഥയുടെ തലക്കെട്ടു പറഞ്ഞതു പോലെ എന്നും വികൃതമായത് മനുഷ്യ മനസുകൾ തന്നെയാണ്…

    കഥ ഒരുപാട് ഇഷ്ടമായി
    സ്നേഹത്തോടെ??
    മല്ലു റീഡർ

  12. പ്രണയരാജ,
    നല്ല ഒഴുക്കോടെ വായിച്ചിരിക്കാൻ കഴിഞ്ഞു. ഒരു സാധാരണ കഥഅതിലും മികവോടെ ഞങ്ങൾക്ക് തന്നു.
    വൈകൃതം മനുഷ്യന്റെ മനസ്സിൽ തന്നെ… ആശംസകൾ…

  13. Santhoshamayi pranayaraja. Harshettante manivathuru vayiche ullu. Thankalude vyathyasthamaya chinthkak thanks. Waiting for the next story

  14. പാച്ചു വിന്റെയും പാർവതി യുടെയും കഥ ഇഷ്ട്ടമായി…

    ????

  15. ശങ്കരഭക്തൻ

    നന്നായിട്ടുണ്ട് ബ്രോ.. ഒത്തിരി ഇഷ്ടമായി .. സ്നേഹം ❤️

    1. ഒത്തിരി സന്തോഷം

  16. വൈകാതെ വായിക്കാം ബ്രോ ❤❤❤

    1. ശങ്കരഭക്തൻ

      ഹോ ക്ലിഷേ ?

    2. സമയം പോലെ വായിക്കൂ

  17. ഇഷ്ടമായി
    വളരെ നന്നായിട്ടുണ്ട് ബ്രോ

    1. ഒത്തിരി സന്തോഷം ഹർഷേട്ടാ…

  18. അവിടെ കമന്റ് ഇൽ പറഞ്ഞത് ഇഷ്ടമായില്ല എന്ന് മനസ്സിലായി.അതിന്റെ മറുപടി കിട്ടിയപ്പോഴാണ് അങ്ങനെ തോന്നിയത്.KK ൽ ഞാൻ വായിച്ച ‘പരമുവും ഭൂതവും’ എന്ന കഥയിലെ കഥാപാത്രവുമായി ഈ കഥാപാത്രത്തിന് ഒരു സാമ്യം ഉണ്ടായതു പോലെ തോന്നി.അതുകൊണ്ടാണ് ഇത് മറ്റെവിടെയോ കണ്ടെ തീം അയി തോന്നിയെന്ന് പറഞ്ഞത്. എന്റെ കമന്റ് താങ്കളെ വിഷമിപ്പിച്ചു എന്ന് ഉണ്ടെങ്കിൽ ദയവായി ക്ഷമിക്കുക, മനസ്സിൽ തോന്നിയ കാര്യം അതേപടി പറയാനാണ് തോന്നിയത്?

    1. എൻ്റെ ബ്രോ… അങ്ങനെ ഒന്നുമില്ല, എവിടെയോ കണ്ട പോലെ എന്നു മാത്രമാണ് താങ്കൾ പറഞ്ഞത്, അതാ… അതു വേഗം തിരഞ്ഞു കണ്ടു പിടിക്കാൻ പറഞ്ഞത്. അതു താങ്കൾക്കു വിഷമമായെങ്കിൽ ഞാൻ സോറി പറയുന്നു. തീം സാമ്യം വരുക സാധാരണയാണ്, താങ്കൾ പറഞ്ഞത് ഞാൻ തെറ്റായി എടുത്തിട്ടില്ല. അതാ തമാശ രീതിയിൽ അങ്ങനെ പറഞ്ഞത്, KKയിൽ നിയോഗം മാത്രമേ… വായിക്കാറൊള്ളൂ.. പരമുവും ഭൂതവും ഞാനെന്തായാലും വായിക്കും….

  19. രാഹുൽ പിവി

    ❤️

    1. അതുൽ കൃഷ്ണ

      ഞാൻ എടുത്തു ബുഹുഹഹഹ

      1. മെഷിൻ ടെസ്റ്റിന് പോയത് കൊണ്ട് നിനക്ക് കിട്ടി

      2. രാഹുൽ പിവി

        ഞാൻ ഇത് വായിച്ചതാണ് അതുകൊണ്ട് ഫസ്റ്റ് കിട്ടിയില്ല എങ്കിലും കുഴപ്പമില്ല കഥ അത്രയ്ക്ക് ഇഷ്ടം ആയതാണ്

  20. അതുൽ കൃഷ്ണ

    ❤️

Comments are closed.