?വൈകൃതം മനുഷ്യ മനസിൽ? [ പ്രണയരാജ] 186

കുടുംബമാനം കാക്കാൻ അതു ചെയ്യും, അതായിരുന്നു എൻ്റെ ഉത്തരം.

അച്ഛാ… അവനെ കാണാൻ ഭംഗിയില്ല, പക്ഷെ അവൻ്റെ മനസോളം ഭംഗിയുള്ള ഒരു പുരുഷനെ ഞാൻ കണ്ടിട്ടില്ല, അവനല്ല വൈകൃതമുള്ളത്  നിങ്ങളുടെയൊക്കെ മനസിലാ… അതാണു മാറ്റേണ്ടത്. നിങ്ങൾക്കറിയോ ഞാൻ ഇഷ്ടമാണ് എന്നു പറഞ്ഞാൽ അവൻ സ്വീകരിക്കുമോ എന്നു പോലും എനിക്കറിയില്ല.

എൻ്റെ ഈ വാക്കുകൾ അവരിലെ വൈകൃതത്തെ തുടച്ചു മാറ്റി, പാച്ചു നിൻ്റെ മനസിൽ നിന്നെ കുറിച്ച് ചില വൈകൃത ചിന്തകളുണ്ട് അതാദ്യം നീയും തുടച്ചു മാറ്റുക.

അതിനു ശേഷം എല്ലാം പെട്ടെന്നായിരുന്നു. ഇന്ന് എൻ്റെ കല്യാണ ദിനം വരെ വന്നെത്തി. എന്നാൽ അച്ഛനോ സഹോദരങ്ങളോ എൻ്റെ കൂടെ ഇല്ല. അവർക്കൊന്നും ഇതിഷ്ടമല്ല ഞാൻ നശിച്ചു കാണണം. പക്ഷെ എനിക്കു ജീവിക്കണം എൻ്റെ അമ്മയ്ക്കു വേണ്ടി.

സർ… സമയമായി….

ദാ… വരുന്നു.

ഞാൻ പുറത്തേക്കിറങ്ങി, ഞാൻ നേരെ കതിർമണ്ഡപത്തിൽ പോയി ഇരുന്നു. ഇന്നെനിക്കുള്ളിൽ വൈകൃതങ്ങളില്ല, അതു പാർവ്വതി തന്നെ മായ്ച്ചിരുന്നു. പക്ഷെ എന്നെ നോക്കുന്ന മിഴികളിൽ ആ വൈകൃതം ഞാൻ കണ്ടിരുന്നു. മനുഷ്യ മനസിലെ വൈകൃതങ്ങൾക്ക് അന്ത്യമില്ല.

പാർവ്വതി താലവുമേന്തി എനിക്കരികിൽ വന്നിരുന്നു. അവൾ എനിക്കരികിൽ ഇരുന്നപ്പോയാണ് മാമനെ ഞാൻ കണ്ടത്, മാമനും മാമിയും മുൻ നിരയിൽ ഇരിക്കുന്നുണ്ട്.

കെട്ടുമേളം മുഴങ്ങിയതും പാർവ്വതിയുടെ കഴുത്തിൽ ഞാൻ താലി ചാർത്തി, സന്തോഷത്തോടെ ഞാൻ മാമനെ നോക്കിയപ്പോ മാമനരികിൽ ഭർത്താവിനൊപ്പം നിന്ന ദിവ്യ എന്നെ അസൂയയോടെ നോക്കുന്നതു ഞാൻ കണ്ടു.

പറഞ്ഞറിയിക്കാനാവാത്ത സന്തോഷം അന്നാദ്യമായി ഞാൻ അനുഭവിച്ചു. എനി ഞാനും പാർവ്വതിയും മാത്രം, ഞങ്ങളുടെ സന്തോഷത്തിൻ്റെ നാളുകൾ ഇവിടെ തുടങ്ങുകയാണ്, ഇതെൻ്റെ ജീവിതം അമ്മയെ ജയിപ്പിക്കാനായി ഞാൻ ജീവിക്കുന്ന ജീവിതം, വൈകൃതം എനിക്കല്ല, എന്നെ അങ്ങനെ നോക്കി കാണുന്ന നിങ്ങളുടെ ഓരോരുത്തരുടെയും മനസിലാണ്.

ഞാൻ തിരച്ചറിഞ്ഞ ഈ സത്യം നിങ്ങളും തിരിച്ചറിഞ്ഞിരുന്നെങ്കിൽ…. പാഴ് മോഹമാണെന്നറിയാം, അയ്യോ പറഞ്ഞു നിക്കാൻ സമയമില്ല, എനിക്കേ… ഫസ്റ്റ് നൈറ്റ് ആഘോഷിക്കാനുള്ളതാ… അപ്പോ പിന്നെ കാണാം…

ശുഭം