?വൈകൃതം മനുഷ്യ മനസിൽ? [ പ്രണയരാജ] 186

അമ്മയെ വിജയിപ്പിക്കാൻ എനിക്കൊരിക്കലും ആവില്ല, ഞാൻ വളർന്നു വന്ന വഴികൾ അങ്ങനെയാണ്, പക്ഷെ എൻ്റെ അമ്മയ്ക്കു സന്തോഷം പകരാൻ എനിക്കാവും കാരണം അതിനു ഞാൻ ജീവിച്ചിരുന്നാൽ മതിയാകും, ഇപ്പോ നിങ്ങൾക്കു മനസിലായില്ലെ എന്തു കൊണ്ടാണ് പാച്ചു മരിക്കാത്തതെന്ന്.

മാമൻ്റെ വീട്ടിൽ എന്നെ നിർത്താൻ പലവട്ടം മാമൻ ശ്രമിച്ചതാ… പക്ഷെ നടന്നില്ല. അച്ഛൻ സമ്മതിച്ചില്ല. കാരണം എന്നെ വേദനിപ്പിച്ചാണ്  അച്ഛൻ സന്തോഷം കണ്ടെത്തുന്നത്, അതു നഷ്ടമാക്കാൻ അച്ഛൻ ചത്താലും സമ്മതിക്കില്ല. ചെറിയ തെറ്റുകൾക്കു പോലും വലിയ ശിക്ഷകൾ, ആ വീട്ടിലെ  എല്ലാവരുടെയും വേലക്കാരനാണ് ഞാൻ. അതിലെനിക്ക് പരിഭവുമില്ല, കാരണം ഇവിടെ ഇങ്ങനെ നിക്കുന്നത് കൊണ്ട് മാത്രം എനിക്ക്, പഠിക്കാൻ പോവാൻ അച്ഛൻ സമ്മതിച്ചതു തന്നെ , പിന്നെ പണം മുടക്കുന്നത് മാമനുമാണല്ലോ…?

അച്ഛൻ സമ്മതിച്ചാലും മാമൻ്റെ വീട്ടിൽ എനിക്കു നിൽക്കാനാവില്ല, കാരണം അവൾ തന്നെ ദിവ്യ എൻ്റെ മുറപ്പെണ്ണ്. പിന്നെ മാമിയും. മാമന് സഹോദരിയോടുണ്ടായ അമിത സ്നേഹം, അതാണ് എനിക്കു ഇന്ന് ഒരു തണലായി കൂട്ടുള്ളത്. മാമന് ദിവ്യയെ എനിക്ക് നൽകണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ചെറുപ്പത്തിലെ അവൾ , ഇതറിഞ്ഞ സമയത്ത് പറഞ്ഞ വാക്കുകൾ ഇന്നും എരിയുന്ന കനലാണ്. ചെറുപ്രായത്തിലെ അവളുടെ വാക്കുകൾ കണക്കിലെടുക്കാതിരിക്കാം എന്നാൽ ആ വാക്കുകൾക്കു കൂടെ മാമി പറഞ്ഞ ആ വാക്കുകൾ….

” ഈ ജന്തുവിന് ജൻമത്ത് ഒരു പെണ്ണിനെ കിട്ടില്ല, അതു കൊണ്ടല്ലേ… നിങ്ങൾ ഇവളെ ബലിയാടാക്കാൻ നോക്കുന്നത്, ഞാൻ ചത്താലും ഇതിനു സമ്മതിക്കില്ല.”

ആ വാക്കുകൾ ചെറുപ്പത്തിലെ എൻ്റെ കുറവുകൾ എന്നെ പഠിപ്പിച്ചിരുന്നു. അതു കൊണ്ടു തന്നെ എനിക്ക് പ്രണയം എന്ന വികാരം ആരോടും തോന്നിയിരുന്നില്ല. കള്ളം പറയുകയല്ല കേട്ടോ… സത്യത്തിൽ പേടിയായിരുന്നു. എല്ലാ പെണ്ണിലും ഞാൻ കണ്ടത് ദിവ്യയുടെ മുഖമാണ്. ആ മുഖം ഓർമ്മ വരുമ്പോ തന്നെ നെഞ്ചിലെ കനലെരിയും, അതു കൊണ്ടു തന്നെ കാമം, പ്രണയം എന്നീ വികാരങ്ങൾ എനിക്കില്ലാതെയായി, എന്തിനേറെ സന്തോഷം എന്തെന്നറിയാത്ത ഞാൻ പ്രണയത്തിൻ്റെ പിന്നാലെ പോകുമോ, സ്നേഹം പോലും നിഷേധിക്കപ്പെട്ടവന് കാമ ചിന്തകൾ ഉണരുമോ… ഇല്ല അതാണ് സത്യം.

സത്യത്തിൽ ഞാൻ ഈശ്വരൻ്റെ വൈകൃതങ്ങളിൽ  ഒന്നായിരിക്കാം. അല്ല അതു തന്നെയാണ് സത്യം . ഒരു കുടുംബത്തിൽ ജനിച്ചിട്ടും , അനാഥനാവുക എന്നത്, ഒരു സമൂഹത്തിൽ വസിച്ചിട്ടും ഏകനാവുക എന്നത്, എത്രയേറെ കഷ്ടതകൾ പകരും എന്നത് ആർക്കും ചിന്തിക്കാനാവില്ല.

ജനിച്ചാൽ ഒരിക്കൽ മരിക്കും, ആ മരണം വരുന്ന കാലമത്രയും എൻ്റെ അമ്മയുടെ ആത്മാവിനു സന്തോഷം പകരണം, ആ സന്തോഷമാണ് ഇന്നെൻ്റെ ജീവിത ലക്ഷ്യം.

സർ,…. ഒരുങ്ങി കഴിഞ്ഞോ…..

Updated: December 13, 2020 — 10:14 pm

56 Comments

  1. Njn ee storyb ippozhum thappi eduthu vayickum?…
    Superb!! ❤

  2. Superb bro thanks fro tha story

  3. Saho ഇണക്കുരുവികൾ epozhatheka kore time edukooo

  4. Love and war Baki varumoooo

  5. Etheelum story remove cheythoo raajaa

  6. നല്ല കഥ. നല്ല അവതരണം, പിന്നെ ഹൃദയസ്പർശ്ശിയായ കഥ.
    ❤️❤️?????❤️❤️????

  7. അറിവില്ലാത്തവൻ

    ???♥️♥️

  8. ????????

    ♥️♥️♥️♥️

Comments are closed.