life partner (with love ? ? ? ? ? ❤️) 175

 

“”””””””ഇവള് നന്നാവൂലാ, കുരുത്തം കേട്ടത്…..!! അല്ല മക്കളെ രാവിലെ വല്ലതും കഴിച്ചായിരുന്നോ…..??”””””””

 

“”””””””mm ദോശയുണ്ടാക്കി കഴിച്ചമ്മേ., ഞാനാ ഉണ്ടാക്കിയെ.”””””””

അവൾ ഉത്സാഹത്തോടെ പറഞ്ഞു.

 

“””””””ചക്കര കുട്ടി. പിന്നെ ഇനി തൊട്ട് ഞാനോ ശിവാനി ചേച്ചിയോ ഇവിടെ ഇല്ലാത്തപ്പോ മാത്രം അടുക്കള ഭരണം മോൾക്ക് വിട്ട് തരാം. അതല്ലാത്തപ്പോ അടുക്കള ഭാഗത്തെങ്ങാനും നിന്നെ കണ്ട. ഓടിക്കും ഞാൻ മനസ്സിലായോ……??”””””””””

 

“”””””””കഷ്ട്ടോണ്ട് അമ്മേ……””””””””

 

ചിരിയോടെ അമ്മ പറയുമ്പോ കുറുമ്പോട് കൂടി അവളാ തോളിലേക്ക് ചാഞ്ഞു.

“”””””””കൊഞ്ചിക്കലൊക്കെ പിന്നെയാവാം. ഇപ്പോ അമ്മ പോയി ഉച്ചക്കുള്ളത് വല്ലതും ഉണ്ടാക്കട്ടെ…..””””””””

 

അതും പറഞ്ഞമ്മ അടുക്കളയിലേക്ക് കേറി. അത്രേം നേരം അവിടെ നിന്നിരുന്ന ഞാൻ അവൾക്കടുത്തായി പോയിരുന്നു. ഇരിക്കണ്ട താമസം തലയുമായി അവളെന്റെ തോളിലേക്ക് ഇടിച്ചു കേറി. ചിരിക്കാതിരിക്കാൻ എനിക്കായില്ല……!!

“””””””””എന്താ ചിരിക്കണേ……??””””””

 

“””””””ഏയ്‌ ഒന്നൂല്ല…..!!””””””

 

“”””””””പറയ്യ് ഏട്ടാ….. “”””””””

“””””””അല്ല ഒരു തോള് പോയപ്പോ അടുത്ത തോള്. അതോർത്ത് ചിരിച്ചതാണേ…..!!”””””””

കാര്യം മനസ്സിലായില്ലെങ്കിലും അവൾ ഒന്നൂടെ എന്നെ ചേർന്നോട്ടിയിരുന്നു.

 

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

  3. Kollam bro❤️❤️❤️

Comments are closed.