life partner (with love ? ? ? ? ? ❤️) 175

“””‘”””””അതേ ലച്ചൂട്ടി കണിയാര് പറഞ്ഞത്, പത്ത് ദിവസത്തിനുള്ളിൽ നിങ്ങളുടെ കല്യാണം നടത്തണമെന്നാ. ജാതകത്തിൽ പത്തിൽ ഒൻപത് പൊരുത്തം ഒക്കെയുണ്ട്., പക്ഷെ എന്തോ ദോഷവും ഉണ്ടത്രേ. അതുകൊണ്ട് കൂടിപ്പോയാൽ പത്ത് ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ വിവാഹം നടത്തിയിരിക്കണം. അങ്ങനെ അല്ലേൽ ഈ ജന്മം നടക്കില്ലാന്നാ പറയണേ…..!!””””””””‘”

 

ചേച്ചി അത്രേം പറഞ്ഞ് ഞങ്ങളെ രണ്ടാളേം മാറി മാറി നോക്കി.

 

‘””‘”””””””ചേച്ചി പറ്റിക്കാൻ വേണ്ടിട്ടാണേലും ആരോടും ഇങ്ങനൊന്നും പറയരുത്. ആ ഒരു നിമിഷം എന്റെ ചങ്ക് പൊട്ടിപ്പോയി.””””””””

 

അപ്പഴത്തെ എന്റെ മുഖഭാവം കണ്ടോ, ഞാൻ പറഞ്ഞത് കേട്ടിട്ടോ ചേച്ചി ആർത്തലച്ച് ചിരിക്കാനും തുടങ്ങി. അമ്മ പറഞ്ഞത് പോലെ കുറുമ്പത്തിയാ. ചേച്ചി കാണിക്കുന്ന ഓരോ കുറുമ്പും അത് കേക്കുന്നോർക്കും കാണുന്നോർക്കും എത്രത്തോളം സങ്കടമുണ്ടാക്കും എന്ന് മനസ്സിലാക്കാനുള്ള ബോധം പോലും എന്റെ ഡോക്ടറൂട്ടിക്കില്ല……..!!

 

“””””””””മോൾക്ക് ചേച്ചിയോട് ദേഷ്യോണ്ടോ……??”””””””

 

“”””””””അങ്ങനൊന്നും പറയല്ലേച്ചി, എനിക്ക് ദേഷ്യമൊന്നൂല്ല., പിന്ന ചേച്ചിയങ്ങനൊക്കെ പറഞ്ഞപ്പോ നല്ല സങ്കടം തോന്നിയെനിക്ക്….. സത്യം പറഞ്ഞാൽ പത്ത് വർഷം പോയിട്ട് പത്ത് മാസം പോലും എനിക്ക് ഷെമിച്ചിരിക്കാൻ പറ്റില്ല.””””””””

 

അവസാനത്തെ ആ വാക്കുകൾ. അത് പറയുമ്പോ അവളിൽ ഞാൻ കണ്ട നാണം. സന്തോഷം കൊണ്ടാണോ, അതോ നാണം കൊണ്ടാണോ എന്റെ ശിരസ്സും താണ് പോയി.

 

“””””””””അഹ്ഹാ രണ്ടിനും നാണം വന്നല്ലോ…..!! ഏറ്റവും അടുത്ത മുഹൂർത്തം നോക്കി രണ്ടിനേം അങ്ങ് കെട്ടിക്കണം. എന്താ അമ്മേ……??””””””””

 

“””””””ഞാനുമത് പറയാനിരിക്കുവായിരുന്നു. എത്രേം പെട്ടന്ന് ഇവരുടെ കല്യാണം. അത് കഴിഞ്ഞാലുടൻ നിന്റെം……!!””””””””

 

“”””””””mm. ഒരുങ്ങി കെട്ടിയിരുന്നോ. ആ ആഗ്രഹം നടക്കാനേ പോവുന്നില്ലമ്മേ.””””””

 

“”””””””കൊനഷ്ട്ട് കാണിക്കല്ലേ ശിവാനി., അമ്മേടെ ഏറ്റവും വല്യ ആഗ്രഹമേ ഒരു മണ്ഡപത്തിൽ വച്ച് നിങ്ങടെ രണ്ടാൾടെയും വിവാഹം നടത്തണം എന്നതായിരുന്നു. അതെന്തായാലും ഇനി നടക്കില്ല. അപ്പൊ പിന്നെ ആദ്യം ഇവരത് നടക്കട്ടെ, പിന്നീട് നിന്റെം……!!””””””””

 

“”””””””ദിവ്യസ്വപ്നവും കണ്ടിരിക്കത്തേയുള്ളൂ. ഇപ്പോ ഇവിടുന്ന് മുങ്ങിയില്ലേ ഇന്ന് തന്നെ അമ്മ എന്നെ കെട്ടിക്കേം ചെയ്യും എന്റെ പേറുമെടുക്കും.”””””””””

 

അതും പറഞ്ഞ് അമ്മയെ നോക്കി കൊഞ്ചനവും കാട്ടി മുറിയിലേക്ക് കേറി പോകുന്ന ചേച്ചിയെ ചിരിയോടെയാണ് ഞാൻ നോക്കിയത്.

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

  3. Kollam bro❤️❤️❤️

Comments are closed.