life partner (with love ? ? ? ? ? ❤️) 175

 

“”””””””ഉണ്ണി ആ ഫാനങ്ങ് ഇട്ടേ എന്ത്‌ ചൂടാ…..??””””””””

 

ഞാൻ ഫാൻ ഇട്ട് തിരിഞ്ഞു., അപ്പഴും ചേച്ചി അതേ നിൽപ്പാ. മുഖത്താണേ എപ്പോഴും കാണാറുള്ള ആ ചിരി ഇല്ല.

 

“””””””ചേച്ചീടെ മുഖമെന്താ വല്ലാണ്ടിരിക്കുന്നെ…….??”””””””””

 

“”””””””ഏയ്‌ ഒന്നൂല്ലാ ടാ നിനക്കത് വെറുതെ തോന്നിയതാവും……!!””””””””

 

“”””””””അതല്ല., ഞാനും ശ്രദ്ധിക്കുവാ, ചേച്ചിക്കെന്താ പറ്റിയെ…….??””””””””

 

ലക്ഷ്മിയും അത് ശെരിവച്ച് ചോദിച്ചു.

 

“””””””മോളെ ഞാനെങ്ങനാ അത് നിങ്ങളോട് പറയാ……??”””””””

 

“”””””””എന്താ ചേച്ചി……?? എന്താണേലും പറയന്നേ……””””””””

 

“”””””””എടാ നിങ്ങളുടെ രണ്ടാൾടേം ജാതകം നോക്കി പത്തിൽ ഒൻപത് പൊരുത്തവും കാണിക്കുന്നുണ്ട്, പക്ഷേ നിങ്ങളൊരുമിക്കാൻ ഇനിയും പത്ത് വർഷം കാത്തിരിക്കണം……!! അങ്ങനാ കണിയാര് പറയുന്നേ……”””””””””

 

ഞാനാകെ ഞെട്ടിപ്പോയി. ലക്ഷ്മിയെ നോക്കിയപ്പോ അവള്ടെ അവസ്ഥയും അത് തന്നെ, കൂടാതെ ആ കണ്ണുകളും പതിവ് പോലെ നിറഞ്ഞിരിക്കുന്നു.

 

“””””””””ദേ ശിവാനി നിന്റെ കുറുമ്പ് കുറച്ച് കൂടാണുണ്ടേ. നോക്കിക്കേ മോളെ കരയിപ്പിച്ചത്……!!”””””‘”””

“”””””””അച്ചോടാ എന്റെ വാവാച്ചി അപ്പഴേക്കും കരഞ്ഞോ……?? ചേച്ചിയൊരു തമാശ പറഞ്ഞതല്ലേടാ…….??””””””””‘

 

ലക്ഷ്മിയുടെ ഒപ്പം ചേർന്നിരുന്ന് അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ച് കൊണ്ട് ചേച്ചി പറഞ്ഞു. അപ്പഴും എന്താ നടക്കണേന്ന് എനിക്കോ അവൾക്കോ മനസ്സിലായിരുന്നില്ല…….!!

 

“‘””””‘”‘ചേച്ചി….., ചേച്ചി പറഞ്ഞത് പോലെ പത്ത് വർഷം കാത്തിരിക്കണോ…..??”””””””

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

Comments are closed.