“”””””””വേണ്ട. ആ കാലൻ വണ്ടീല് ഇനിയെന്റേട്ടൻ എങ്ങും പോണ്ട ഞാൻ സമ്മതിക്കില്ല…….!!”””””””
“”””””””എന്താ ലച്ചൂട്ടി എത്ര നാളായെന്ന് അറിയോ ഒന്ന് പുറത്തോട്ടൊക്കെ ഇറങ്ങിട്ട്…….??”””””””
“”””””””വേണ്ടനിക്ക് പേടിയാ. സത്യായിട്ടും, സത്യായിട്ടും ഇനിയും ഏട്ടനാ വണ്ടിയില് എങ്ങട്ടേലും പോയ ഈ ലക്ഷ്മി പിന്നൊരു നിമിഷം ജീവിച്ചിരിക്കില്ല. ഞാൻ ചത്ത് കളയും……!!””””””””
“””””””ഏയ് എന്തക്കെയാ പെണ്ണെ നീ ഈ പറയണേ…..?? ഞാൻ പോവുന്നത് ഇഷ്ട്ടല്ലെങ്കിൽ ശെരി, ഞാൻ പോവുന്നില്ല. എന്ന് കരുതി ഈ നിസ്സാര കാര്യത്തിനൊക്കെ ഇങ്ങനെ ചാവൂന്നൊക്കെയാണോ പറയണേ…..??”””””””
“””””””ഏട്ടനിത് നിസ്സാര കാര്യായിരിക്കും., നിക്കങ്ങനല്ല. അതും കൊണ്ട് പോയിട്ടല്ലേ ഒരിക്കെ വീണ് ഇങ്ങനായെ…..?? ഇനിയും അതുമായിട്ട് എങ്ങും പോവല്ലെയേട്ടാ എനിക്ക് പേടിയാ……!!””””””
അത് പറയുമ്പോ അവൾ വിതുമ്പി പോയിരുന്നു. ഞാനെന്റെ നെഞ്ചിലേക്കവളെ ചേർത്തു. എന്നാലതൂടെ അയപ്പഴേക്കും അവൾ കരഞ്ഞിരുന്നു. എന്റെ കണ്ണുകളും ആ നിമിഷം നിറഞ്ഞിരുന്നു. ഞാൻ കാരണം എന്റെ പെണ്ണിന്റെ മനം നൊന്തു എന്നോർത്തപ്പോ എനിക്കും സഹിക്കാൻ കഴിഞ്ഞിരുന്നില്ല.
“”””””””പോട്ടെടാ കരയാതെ., ഏട്ടനിനി എങ്ങും പോവില്ല. സത്യം., നീയിങ്ങനെ കരയുന്നത് കാണാനെനിക്ക് വയ്യടാ.”””””””””
അവളുടെ മുഖമടർത്തി കണ്ണുനീരൊപ്പി ഞാൻ ആ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
“”””””””ന്റെ….., ത…. തലയിൽ തൊട്ട് സത്യം ചെയ്യ്……””””””””
ഞാൻ ചിരിച്ചു. കാരണം അവളിതേ പറയു എന്നെനിക്ക് അറിയാമായിരുന്നു.
“”””””സത്യം ചെയ്ത നല്ല കുട്ടിയായി ഇരിക്കോ……??”””””””
അവൾ ഉത്സാഹത്തോടെ തലയാട്ടി.
“”””””””നീയാണേ സത്യം., ഇനി ഞാനാ വണ്ടിയും കൊണ്ട് എങ്ങും പോവില്ല. പോരെ……??””””””””
“”””””””mm.”””””””
“””””””ഇനിയൊന്ന് ചിരിച്ചേ. ഞാൻ കാണട്ടെ….””””‘””
കൈകളാൽ മുഖമൊപ്പി അവളെന്നെ നോക്കി പുഞ്ചിരിച്ചു. നിറഞ്ഞ പുഞ്ചിരി. എന്റെ തോളിലേക്ക് ചാഞ്ഞവൽ ഇരുന്നു എത്രയോ നേരം…….!!
>>>>>>>>>>>>>>>>>>>>>>
ജനറൽ ഹോസ്പിറ്റൽ………
കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?
സർവ്വം തണുപ്പോഹം ?
kidu aayittunddu.?
Kollam bro❤️❤️❤️