ഇന്നലത്തെ സാമ്പാറും ഫ്രിഡ്ജിലുണ്ടായിരുന്നു അതൂടെ ചൂടാക്കി എടുത്തു. പത്ത് മണിയോടെ പണിയെല്ലാം ഒതുങ്ങി. പിന്നുള്ള പണി എന്നത് കഴിക്കുക എന്നതായിരുന്നു……!!
എന്നോട് ഒട്ടിയിരുന്ന് ആസ്വദിച്ച് കഴിക്കുന്ന അവളുടെ മുഖം കണ്ണിമ ചിമ്മാതെ ഞാൻ നോക്കിയിരുന്നുപ്പോയി.
“”””””എന്താ ഏട്ടാ…….??”””””””
“”””””””ഏയ്യ് ഒന്നൂല്ലടാ……”””””””
“”””””””ഏട്ടാ, ഏട്ടനെന്താ കഴിക്കാത്തെ…..??””””””
സത്യം പറഞ്ഞാൽ അപ്പോഴാണ് എനിക്കും ബോധം വന്നത്. എല്ലാം മറന്ന് കഴിക്കാനായി തുനിയുമ്പോഴാണ് ആ കാര്യം ഓർമ വന്നേ. കൈയിലെ പ്ലാസ്റ്റർ……!! അവളെ നോക്കുമ്പോ ആ മുഖത്ത് ഞാൻ കണ്ടത് നിറഞ്ഞ ചിരിയാണ്. ആ ചിരിയോടൊപ്പം തന്നെ അവളെന്റെ പത്രത്തിൽ നിന്നും ദോശ പിച്ച് എന്റെ വായ്ക്കുള്ളിൽ വച്ച് തന്നൂ. സന്തോഷത്തോടെ തന്നെ ഞാനത് കഴിക്കുവേം ചെയ്തു. അവള്ടെ മുഖത്ത് ചിരിയുമുണ്ട് അതുപോലെ തന്നെ അളവില്ലാത്തത്രേം നാണവുമുണ്ട്…….!!
“”””””””ഇതേലും ഞാൻ ചെയ്യാം…….!!”””””””””
“”””””””വേണ്ട വേണ്ട ഒന്നും ചെയ്യണ്ട…….!!””‘”””””
പാത്രം കഴുകാൻ പോലും എന്നെയവൾ സമ്മതിച്ചില്ല. അവള് തന്നെ അതും ചെയ്തു. പിന്നെ ഹാളിൽ തന്നെ വന്നിരുന്നു. തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയത് കൊണ്ടാണോ എന്നറിയില്ല. ബൈക്കും എടുത്ത് ചുറ്റാൻ പോണം എന്നൊരു പൂതി മനസ്സിൽ തോന്നി.
“”””””””അതേ ലച്ചൂട്ടി പിന്നെ, നമ്മക്കൊന്ന് ചുറ്റാൻ പോയാലോ……??”””””””””
“””””””””എവിടേക്ക്…….??”””””””””
“”””””””വെളിയിലോട്ടൊക്കെ……””””””””
“””””””””എങ്ങനാ പോണേ……??”””””””””
“”””””””””വണ്ടിയില്…….!!”””””””””
കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?
സർവ്വം തണുപ്പോഹം ?
kidu aayittunddu.?
Kollam bro❤️❤️❤️