life partner (with love ? ? ? ? ? ❤️) 175

ഞാനെല്ലാം മറക്കാനാഗ്രഹിക്കുവാണ്. അവൻ പറഞ്ഞത് പോലെ അങ്ങനൊന്ന് നടന്നതായി പോലും ഞാൻ ഭാവിച്ചില്ല. ഇനിയൊരു കരടായി ആരും തന്നെ എന്റെ ജീവിതത്തിലേക്ക് കടന്ന് വരില്ലായെന്ന് ഉറപ്പുണ്ടായിരുന്നു…….!!

 

“””””””””””വാവേ……”””””””””””

 

“””””””Mm……..””””””

 

“”””””””””നമ്മക്ക് നാളെ ഒന്ന് രണ്ടിടത്ത് പോവാനുണ്ട്……!!”””””””””

 

“””””””””എവിടെക്കായേട്ടാ……??””””””””

 

“””””””””അതൊക്കെ നാളെ പറയാം. ഇപ്പൊ നല്ല ക്ഷിണമില്ലേ, കിടന്നുറങ്ങാം…….!!”””””””””

 

അവൾക്ക് നാളെ ഒരു പുതിയ അമ്മേം അച്ഛനേം കിട്ടും. മാളുവാകാൻ കഴിയില്ലെങ്കിലും അവർക്ക് നല്ലൊരു മകളാകാൻ എന്റെ ലച്ചൂന് കഴിയും എന്ന് എനിക്ക് വിശ്വാസമുണ്ട്…….!! നല്ലൊരു നാളെക്കായി കാത്ത് ഞാനുമെന്റെ പെണ്ണും ഉറക്കത്തിലേക്ക്……..!!

✨️✨️✨️✨️✨️✨️

“””””””””രാജ്യത്ത് A to Z വയറസ് പടരുന്നു. ഓരോ നിമിഷം കഴിയുന്തോറും വയറസ് ബാധിച്ചവരുടെ നില ഗുരുതരമായി കൊണ്ടിരിക്കുവാണ്. ഈ വയറസ് തിരുവനന്തപുരം ജില്ലയിൽ ഒരാൾക്ക് സ്ഥിതീകരിച്ചതായി റിപ്പോർട്ട്‌.”””””””””””

 

രാവിലെ തന്നെ ഫോൺ എടുത്തപ്പോ കണ്ടത് കൊറേ മനസ്സിനെ മടുപ്പിക്കുന്ന വാർത്തകളാണ്. വാട്സാപ്പിൽ നോക്കിയാലും അത് തന്നാവസ്ഥ……!!

 

“”””””””””ടാ നിപ്പാ, കോവിഡ്, ഒമിക്രോൺ, ഇതൊന്നും ഈ വയറസിന്റെ മുന്നിലൊന്നുമല്ല. ശെരിക്കും പറഞ്ഞാൽ
A to Z വയറസിന്റെ ചെറുമക്കൾ ആയിട്ടേ വരൂ ബാക്കി മൂന്നെണ്ണം.””””””””””””

 

ഞങ്ങളെല്ലാവരുമായി ഹാളിൽ ഇരിക്കുവാണ്., സത്യം പറഞ്ഞാൽ സിനിമക്ക് പോവാൻ തന്നെ. അപ്പോഴാണ് ഇങ്ങനൊരു കൊനഷ്ട്ട്……!! ഇന്നലെയും ഇന്നുമായി ഒരുപാട് പറഞ്ഞാ അമ്മേം ചേച്ചിയേം സമ്മതിപ്പിച്ചേ, അവര് സമ്മതിപ്പിച്ച എനിക്ക് ലച്ചുവിനെ സമ്മതിപ്പിക്കാനാണോ പാട്……?? അങ്ങനെ രാഹുലിനേം മാമിയേം കാത്തിരിക്കുമ്പോഴാണ് ചേച്ചി ഈ വയറസിന്റെ കാര്യം പറയണേ……., അത് കേട്ടിട്ടാ ചുമ്മാ ഫോണെടുത്ത് നോക്കിയേ. പിന്നെ പറയണ്ടല്ലോ…….!!

 

ഏതായാലും അവന്റെ പൈസ പോയിക്കിട്ടി. വാർത്തയറിഞ്ഞ് എല്ലാരും വല്ലാണ്ട് പേടിച്ചിരുന്നു. അത് കൊണ്ട് തന്നെ അതും മുടങ്ങി കിട്ടി. പക്ഷെ എന്തൊക്കെ വന്നാലും ലച്ചുനെ അവൾടെ പുതിയ അമ്മേം അച്ഛനേം ഞാൻ കൊണ്ട് കാണിച്ചിരിക്കും. അതവൾക്കും വല്യ സന്തോഷമായിരുക്കും . ആ സന്തോഷത്തിന് വേണ്ടിയെന്തും ഞാൻ ചെയ്യും., ഏതറ്റം വരേം പോവും. പിന്നൊരു ദിവസം കുടുംബത്തോടെ അവിടേക്ക് പോണം. എല്ലാം നടക്കും.

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

  3. Kollam bro❤️❤️❤️

Comments are closed.