“”””””””””ഞാനൊരു കൊലയാളി ആണെന്നറിഞ്ഞ നീ എന്നെ വെറുക്കോന്ന് വിചാരിച്ചു. പെറ്റമ്മ വെറുത്ത ചെലപ്പോ ഞാൻ സഹിച്ചെന്നിരിക്കും., പക്ഷെ നീ….., നീ എന്റെ ആരൊക്കെയോ അല്ലേടാ……??”””””””””
അത് പറയുമ്പോ അവൻ വിതുമ്പിയിരുന്നു. ഞങ്ങടെ കണ്ണുനീർ കണ്ട് ദൈവങ്ങൾ പോലും കരഞ്ഞു കാണണം, ഇടി വെട്ടി പെയ്ത മഴയിൽ ആ കണ്ണുനീരും തുടച്ചു നീങ്ങിയിരുന്നു.
“””””””””””പറയ്യ് എല്ലാം, എല്ലാം എനിക്കറിയണം. നീയെന്റെ രാഹുൽ ആണോന്ന് പോലുമെനിക്ക് സംശയമാ…….!!””””””””””
കണ്ണുനീരിനും മഴക്കും ഒരേപോലെ ശമനം വന്നപ്പോ അവനെ വിട്ട് മാറി ഞാൻ ചോദിച്ചു.
“””””””””””തമ്പിയെ കൊന്നത് ഞാൻ തന്നാ. തെരുവ് നായകളുടെ ആക്രമണം കാരണം മരിച്ചെന്ന് വരുത്തി തീർത്തതും ഞാൻ തന്നാ. ഒന്നും അറിയാത്തത് പോലെ നിന്റെ മുന്നിൽ അഭിനയിച്ചതും ഞാൻ തന്നെയാ…….!! എല്ലാം ചെയ്തതും ഞാൻ തന്നെയാ. ശെരിയാ നീ പറഞ്ഞത്, കുറച്ച് മുന്നേ വരെ ഞാനൊരു വില്ലനായിരുന്നു. വർഷങ്ങൾക്ക് മുന്നേ തന്നെ നിന്റെ പഴേ രാഹുല് മരിച്ചിരുന്നു. എന്നാ നിന്റെ മുന്നിൽ പരമാവധി ഞാൻ അഭിനയിച്ചു നിന്റെ രാഹുലായി. എനിക്കുമുണ്ടടാ ഒരു കഥ. മറക്കാൻ ശ്രമിക്കുന്ന ഒരു കഥ…..!! ആ കഥയിലൂടെയാ എല്ലാവരുടേം തുടക്കം തന്നെ, തമ്പി, ആന്റോ, പിന്നെ നിന്റെയെല്ലാമെല്ലാമായ മാളുവിന്റെ കുടുംബവും. ഇപ്പൊ നിന്റെ പഴേ രാഹുല് അളിയൻ തന്നാ ഞാൻ. എന്നാലെപ്പോ ഞാൻ വില്ലനായി മാറൂന്ന് എനിക്കറിയില്ല. എന്നെ കൊന്നാലും നിന്റെ മുന്നില് ഞാൻ തോൽക്കില്ല, എന്റെ രഹസ്യം നീ അറിയില്ല.””””””””””””
“””””””””””നിര്ബന്ധിക്കില്ല ഞാൻ. എപ്പോഴേലും മനസ്സ് മാറൂലോ, അന്ന് നീ തന്നെ വരും എന്റടുത്ത് പറയും.”””””””””””
അവന്റെ ചിരി. തോറ്റ് തരില്ലായെന്ന ചിരി. എന്നേ ഏറെ സങ്കടപ്പെടുത്തിയതും അത് തന്നെയാണ്. പൂർണത ഇല്ലാത്തൊരു കഥ തന്നെയായിരുന്നു അവന്റേത്. ഒരുപാട് കരഞ്ഞു. അവനിലെ വില്ലൻ ഇല്ലായിരുന്നേ ഇനിയുള്ള നാളുകൾ ഒന്നും തന്നെ ഞാൻ സന്തോഷിക്കല്ലായിരുന്നു. പ്രതീക്ഷ കൈവിടാതെ അവനോടൊപ്പം ബൈക്കിൽ കേറി. എത്ര വല്യ ഹീറോ ആയാലും അത് പോലെ തന്നെ വില്ലനായാലും അവൻ പതറി പോകുന്ന ഇടത്തിൽ അവന്റെ കുടുംബം ഉണ്ടാകും. എനിക്ക് സംഭവിച്ചത് തന്നേ കുറച്ച് മുന്നേ ആ അന്റോക്കും സംഭവിച്ചുള്ളൂ. രാഹുല് പറഞ്ഞ പോലെ ഇപ്പൊ അവൻ എല്ലാ അർത്ഥത്തിലും എന്റെയാ പഴേ കൂട്ടുകാരനായി. വായാടിയെ പോലെ ഓരോന്ന് സംസാരിച്ച് കൊണ്ടായിരുന്നു അവൻ വണ്ടി വീടെത്തുവോളം ഓടിച്ചത്. എന്നാലപ്പോഴും എന്നിലെ ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു അവൻ വെറുക്കുന്ന, മറക്കാൻ ആഗ്രഹിക്കുന്ന അവന്റെ കഥ.
“”””””””””ടാ പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ., ഒന്നും നടന്നിട്ടില്ല. ഇനിയൊന്നും നടക്കാനും പോവുന്നില്ല……!! പിന്നെ എന്റെ കഥക്ക് പിന്നാലെ ഓടണ്ട. അത് കിട്ടാൻ പോവുന്നില്ല. ഈ അവസരത്തിൽ പറയാൻ പറ്റുന്നതാണോ എന്നറിയില്ല, എന്നാലും Enjoy every moment because death is unexpected. അപ്പൊ നാളെ രാവിലെ ഞാനമ്മേം കൂട്ടിട്ട് വരാം…….!!””””””””””
അതും പറഞ്ഞവൻ പോകുമ്പോ, അവനവസാനം പറഞ്ഞ വാക്കുകളായിരുന്നു മനസ്സിനുള്ളിൽ…..!!
“”””””””””Enjoy every moment because death is unexpected……!!””””””””””””
കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?
സർവ്വം തണുപ്പോഹം ?
kidu aayittunddu.?
Kollam bro❤️❤️❤️