life partner (with love ? ? ? ? ? ❤️) 175

“”””””””””നിർത്തടാ നായെ, എന്റെ തമ്പി അണ്ണനെ കൊന്നത് നിന്റെയീ കൂട്ടുകാരന്റേം അവന്റെ കുടുംബത്തിന്റേം നല്ലതിന് വേണ്ടിട്ടല്ലേ…..?? എന്നാ കേട്ടോ ഇന്ന്, ഇന്നീ നിമിഷം നിന്റെ കണ്മുന്നിൽ വച്ച് നിന്റെ കൂട്ടുകാരനേം അവന്റെ എല്ലാമെല്ലാമായ കുടുംബത്തെയും ഞാൻ കൊല്ലുന്നത് കണ്ടോ…….!!””””””””””

“”””””””””””ആഗ്രഹം കൊള്ളാം, പക്ഷെ കൊല്ലുന്നത് പോയിട്ട് അവനേം അവന്റെ കുടുംബത്തെയും തൊടാൻ കഴിയോ നിനക്ക്…….??”””””””””

എന്താ നടക്കുന്നതെന്ന് പോലും മനസ്സിലാവുന്നില്ല. അയാൾടെ ചുണ്ടിലൊരു ചിരി മിന്നിമാഞ്ഞു. പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ആർക്കോ വിളിച്ചു.

“”””””””””””ടാ നായെ നിന്റെ ചേച്ചിയിപ്പോ എന്ത് ചെയ്യാന്നറിയോ……?? ഹോസ്പിറ്റൽ കാന്റീനിലിരുന്ന് നല്ല ചൂട് ചായയും പരിപ്പ് വടയും കഴിക്കുന്നു. വിശ്വാസം വരുന്നില്ലേ ദേ കണ്ട് നോക്കിയേ……!!””””””””””

ഫോൺ എടുത്തവൻ എനിക്ക് നേരെ എറിഞ്ഞു. വിറയാർന്ന കൈകളാൽ നോക്കുമ്പോ ഞാൻ കണ്ടതും അവൻ പറഞ്ഞതും ശെരിയാണ് എന്റെ ചേച്ചി…….

“””””””””””ടാ…….”””””””””

അലറി വിളിച്ച് അവന്റടുത്തേക്ക് പോകാൻ തുനിയുമ്പോ എന്റെ കൈകളിൽ രാഹുൽ പിടിച്ചിരുന്നു. തലയാൽ വേണ്ടാ എന്നവൻ കാട്ടി. എന്നാൽ നിസ്സഹായനായി നിൽക്കാൻ എനിക്കാവുമായിരുന്നില്ല.

“”””””””””ടാ……..””””””””””

അവന്റെ കൈ തട്ടി കളഞ്ഞ് ഞാൻ പായുവായിരുന്നു ആ വെറി പിടിച്ച നായയുടെ അടുത്തേക്ക്……..!!

“”””””””””എന്നെ തൊടും മുന്നേ നീയൊന്നൂടെ അറിഞ്ഞോ, ഉമ്മറ വാതിൽക്കൽ നിന്റമ്മയും അവളുടെ മടിയിൽ തല ചായ്ച്ച് ആ പെഴച്ച ചട്ട് കാലിയും ഇരുപ്പുണ്ട്. സമയമാവുമ്പോ അവരാതേ ഇരുപ്പിൽ മരിച്ച് വീഴും. സുഖമരണം…….!!””””””””””

അതും പറഞ്ഞവൻ ആർത്തലച്ച് ചിരിച്ചു. പതറി പോയാ നിമിഷം, ധൈര്യമെല്ലാം ചോർന്ന് പോയാ നിമിഷം.

“”””””””അവരെയൊന്നും ചെയ്യരുത്…..!! താനെന്നെ കൊന്നോ. അവരെ വെറുതെ വിട്.,””””””””

പേടി., അതെല്ലാവരിലും ഉള്ള വികാരമാണ്. ആ പേടി മുഴുവനായും എന്നെ കീഴ്പ്പെടുത്തിയിരുന്നു. ഞാൻ ജീവിക്കുന്നതേ അവർക്ക് വേണ്ടിയാ. ആ അവരെയാ……!! അപേക്ഷിക്കുവായിരുന്നു ഞാൻ.

“”””””””എന്താടാ ചെറുക്കാ ഇപ്പോ നിന്റെ ധൈര്യമൊക്കെ എവിടെപ്പോയി……?? ആദ്യം അവരെ തീർക്കും. അത് അറിയിച്ച ശേഷേ നിന്നെ ഞാൻ തീർക്കൂ……!!””””””””

ഒരു അട്ടഹാസത്തോടെ അവൻ പറഞ്ഞ് നിർത്തി. അവന്റെയാ വൃത്തിക്കെട്ട ചിരി പോലും എന്നെയാ നേരം വല്യ രീതിയിൽ ഭയപ്പെടുത്തിയിരുന്നു.

“”””””””അപ്പൊ മോനെ എങ്ങനാ…., ആദ്യം ആരെ തീർക്കണം…… നിന്റെ അവസരം. നീ പറ.”””””””””

ഞാനൊന്നും മിണ്ടിയില്ല. കരയുക എന്നല്ലാതെ എന്റെ മുന്നിൽ വേറൊരു വഴിയും തെളിഞ്ഞില്ല.

“”””””””ശെരി നീ പറയണ്ട. ഞാൻ വിചാരിക്കുന്നത് ആദ്യം നിന്നെയുണ്ടാക്കിയാ ആ തള്ളേ തന്നെ തീർക്കാം എന്നാ.””””””””

എന്റെ കൈയിൽ നിന്നുമെപ്പോഴോ നിലത്തേക്ക് വീണ അവന്റെ ഫോൺ അവൻ കൈയിലെടുത്തു. ദൈവമേ പരീക്ഷണം ഒന്ന് നിർത്തി കൂടെ…..?? അമ്മയുടെ നിറഞ്ഞ പുഞ്ചിരി. തകർന്ന് പോവുന്നു ഞാൻ. ഹൃദയം പോലും തുടിക്കാൻ മറന്നാ നിമിഷം. ഞാൻ അടുത്ത് നിക്കുന്ന രാഹുലിനെ നോക്കി, അവനിപ്പോഴും അതേ നിൽപ്പാണ്. ചുണ്ടിന്റെ കോണിലെവിടെയോ അവശേഷിക്കുന്ന ചിരിയുമായി.

പെട്ടന്ന് അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. അവനതെടുത്ത് ചെവിയിൽ വച്ചു. അത്രേം നേരം സന്തോഷവും ക്രൂരതയും കണ്ടാ മുഖത്ത് ഇപ്പോ ഞാൻ കാണുന്നത് പേടിയാണ്. അവന്റെ കണ്ണുകളിൽ ഞാൻ കണ്ടത് കണ്ണുനീരാണ്. അവന്റെ കൈയിൽ ഇരുന്ന ഫോൺ നിലത്തേക്ക് വീഴുമ്പഴും എന്താ നടക്കണെന്ന് അറിയാതെ നിക്കുവായിരുന്നു ഞാൻ. കുറച്ച് മുന്നേ ഞാനനുഭവിച്ചാ അതേ വേദന, അതേ വികാരം അവന്റെ ചോര കണ്ണുകളിൽ ഞാൻ കണ്ടു. അവന്റെ കണ്ണിൽ നിന്നും വീണത് കണ്ണുനീരോ അതോ രക്തമോ എന്ന് പോലും ഞാൻ സംശയിച്ചിരുന്നു.

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

  3. Kollam bro❤️❤️❤️

Comments are closed.