“”””””””””ലച്ചൂട്ടി ഇങ്ങനെ കരയാതെടാ. കഴിഞ്ഞത് കഴിഞ്ഞു സാരല്ല. ദേ ഇനിയതുമോർത്ത് നീ ഇങ്ങനെ കരയരുത്…….””””””””””””
“”””””””ഞാൻ കാരണമെന്റെട്ടന്റെ മനസ്സ് വേദനിച്ചല്ലോന്നോർക്കുമ്പോ നിക്ക് സഹിക്കാണില്ലേട്ടാ…….”””””””””””
“””””””””””വാവേ പോട്ടെടി…….””””””””””””
ഒരുപാട് നേരമവൾ കരഞ്ഞു. അറിഞ്ഞോ അറിയാതെയോ എന്റെ മിഴികളും നിറഞ്ഞൊഴുകി. പതിയെ പതിയെ ചെറിയ എങ്ങലടി ശബ്ദം മാത്രം കേക്കാൻ തുടങ്ങി.
“”””””””””””ഏട്ടാ…….”””””””””””
കൈകൾ കൊണ്ടാ മിഴികളൊപ്പി എന്റെ നെഞ്ചിൽ നിന്നും മുഖമടർത്തിയവൾ വിളിച്ചു.
“””””””””””ഒരുപാട് പേരുടെ എച്ചിലായവളാ ഞാൻ., പലരുടേം വിഷം ഉള്ളിൽ പോയിട്ടുണ്ട്. എന്റെ ശരീരത്തോട് എനിക്ക് തന്നെ പലപ്പോഴും വെറുപ്പ് തോന്നിട്ടുണ്ട്. മുറിപ്പാടുകൾ ഇല്ലാത്ത ഒരിടം പോലും എന്റെ ദേഹത്തിനി ബാക്കി ഇല്ല. നിക്കെല്ലാം മറക്കണം. ല്ലാ അർത്ഥത്തിലും എനിക്കെന്റെ ഏട്ടന്റെ പെണ്ണാവണം….!!”””””””””
പറഞ്ഞു കഴിഞ്ഞതും എന്നെ വലിഞ്ഞു മുറിക്കിയവൾ എന്റെയധരങ്ങളിൽ ചുംബിച്ചു. ദീർഘമായ ചുംബനം. എല്ലാം മറന്നുള്ള ചുംബനം. ഞങ്ങടെയാദ്യ ചുംബനം. പറഞ്ഞറിയിക്കാനാവാത്ത രുചിയാ ചുംബനത്തിനുണ്ടായിരുന്നു. ശ്വാസം കിട്ടാതെ വിട്ടുമാറുമ്പോ അവളുടേം എന്റേം കിതപ്പ് ഞങ്ങൾ പരസ്പരമറിഞ്ഞു.
“””””””””””””എന്നെയൊരു ചീത്ത പെണ്ണായിട്ട് കാണല്ലേയേട്ടാ……”””””””””””
ആ കിതപ്പിനിടയിലും അപേക്ഷ സ്വരത്തോടെ അവൾ പറഞ്ഞൊപ്പിച്ചു.
“”””””””””എന്തായേട്ടാ ഒന്നും പറയാത്തേ ദേഷ്യമാണോ എന്നോട്…..??””””””””””
വീണ്ടുമവൾ ചോദിക്കുമ്പോ ഞാനവളെ ഇറുക്കെ പുണർന്നു. എന്റെ ദേഷ്യമൊക്കെ അതിൽ തീർന്നിരുന്നു.
“””””””””””ലച്ചൂട്ടി…….”””””””””””
“””””””””””mm….., എന്തായേട്ടാ……..??””””””‘”””
“””””””””””എന്റെ തലയിൽ തൊട്ടൊരു സത്യം ചെയ്ത് തരോ…….??”””””””””””
“”””””””””എന്ത് സത്യാ…….??””””””””””
കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്സ് ആണ് ?
ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?
സർവ്വം തണുപ്പോഹം ?
kidu aayittunddu.?
Kollam bro❤️❤️❤️