ഏറെ നേരം വെറും മൗനം മാത്രായിരുന്നു അവൾക്ക് പറയാനുണ്ടായിരുന്നത്…….!!
“””””””””””മതി താളം പിടിച്ചത്., എന്നിട്ട് കാര്യമെന്താന്ന് പറഞ്ഞേ…….”””””””””
ചുമ്മാ നെഞ്ചിൽ കളം വരച്ചു കിടന്ന അവളുടെ കൈകൾ എടുത്ത് ഞാൻ പതിയെ ആണെങ്കിലും താഴെക്കിട്ടു.
“”””””””മ്മ് പോ ഏട്ടാ…….””””””””””
എടുത്തെറിഞ്ഞ കൈകൾ നെഞ്ചിലേക്കിട്ട് അവൾ വീണ്ടും ഞാൻ കാരണം പാതി വഴിയിൽ പിഴച്ചുപ്പോയാ താളം കണ്ടെത്തി.
“”””””””””ലച്ചൂ…….”””””””””
“””””””””mm…….”””””””””
“”””””””””നിനക്കെന്നോടെന്തോ പറയാനുണ്ടെന്ന് മനസ്സിലായി. എന്താണേലും പറയടി……..!!”””””””””
“””””””””””അതേട്ടാ, നമ്മടെ കല്യാണം കഴിഞ്ഞിട്ടിപ്പോ നാലൂസായില്ലേ……?? എല്ലാരും ചെയ്യുന്നത് പോലെ നമ്മള് ഇതേ വരെ ചെയ്തില്ലല്ലോ…..??””””””””””
“””””””””””എന്ത് ചെയ്തില്ലാന്നാ……??””””””””””
“”””””””””എന്നെ, ന്നെ വേറൊരു രീതിയില് കാണല്ലേ ഏട്ടാ, ശെരിക്കും പറഞ്ഞാൽ കൊതി കൊണ്ടാ. ഇനി ചെലപ്പോ ഏട്ടന് ഞാനൊരു പെഴച്ച പെണ്ണായിട്ട് തോന്നുന്നത് കൊണ്ടാണോ എന്നെയൊന്ന് തൊട പോലും ചെയ്യാത്തെ……..??”””””””””””
ആവൊരു നിമിഷം ഞെട്ടുന്നതിനോടൊപ്പം അന്നാദ്യമായി എനിക്കവളോട് ദേഷ്യവും വെറുപ്പും തോന്നി……..!! എന്നലാ മുഖത്ത് നോക്കി എനിക്കെന്റെ ദേഷ്യമോ വെറുപ്പോ പ്രകടിപ്പിക്കാനായില്ല. അവളത്രക്ക് നിഷ്കളങ്കയും പാവവുമായിരുന്നു.
“”””””””””ലച്ചൂ, വാവേ നീ എന്തക്കയാ പറയണേന്ന് വല്ലോം നിച്ഛയവുമുണ്ടോ…..??””””””””””
“””””””””””ഞാനെന്തേലും തെറ്റായി പറഞ്ഞിട്ടുണ്ടേ എന്നോട് ഷെമിക്കണേയേട്ടാ…….,”””””””””””
“”””””””””തെറ്റായിട്ട് ഒന്നും നീ പറഞ്ഞില്ല വാവേ. പക്ഷെ നീ പറഞ്ഞ രീതി ശെരിയല്ല. ശെരിക്കും പറഞ്ഞാലെനിക്ക് നല്ല ദേഷ്യം വന്നൂ. എന്തിനാടി പെണ്ണെ അങ്ങനൊക്കെ പറഞ്ഞേ……..?? അപ്പൊ ഇത്രേം നാളായിട്ടും എന്നെയൊന്ന് മനസ്സിലാക്കിയത് പോലുമില്ലല്ലോ നീ……??””””””””””
എന്നെയള്ളി പിടിച്ചവൾ വാവിട്ടു കരഞ്ഞു. കുറച്ച് മുന്നേ പറഞ്ഞതിനെ കുറിച്ചോർത്തോ അതോ എനിക്കെത്രത്തോളം സങ്കടമായി കാണും എന്നതിനെ പറ്റി ചിന്തിച്ചോ…?? അവളുടെ കരച്ചിലിന്റെ ശബ്ദവും വർധിച്ചിരുന്നു.
കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?
സർവ്വം തണുപ്പോഹം ?
kidu aayittunddu.?
Kollam bro❤️❤️❤️