life partner (with love ? ? ? ? ? ❤️) 175

“”””””””””അറിയാം., പക്ഷെ പെട്ടന്ന് നീ അത് ചോദിപ്പോ എന്റുള്ളിലുള്ള മൊത്തം സങ്കടവും പുറത്തേക്ക് വന്നു. എല്ലാ ആണുങ്ങളുടേം വിജയത്തിന് പിന്നില് ഒരു പെണ്ണുണ്ടാകും., എന്റെ മാലാഖ എന്റെ വിജയത്തിന് പിന്നിലായിരുന്നില്ല, മറിച്ചെന്റെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കൂടെയായിരുന്നു. അളിയാ, ഞാനെവിടെയൊക്കെ വിജയിച്ചിട്ടുണ്ടോ അവിടൊക്കെ എനിക്ക് പിന്നില് നിന്റെ നിഴലുമുണ്ടായിരുന്നു……..!!”””””””””””

“””””””””””നീ  വന്നേ ഇനിയും ഇവിടെ നിന്നാ നീ ഓവറാവും. വാ വാ…….. പിന്നാ ഇനി വിജയത്തിന് പിന്നിൽ നിക്കാൻ അവളുണ്ടാവും അവസാന ശ്വാസം നിലക്കും വരെ വാ, കേറ്……..””””””””””””

അവന്റെ തോളിൽ ചാഞ്ഞാ യാത്ര വീണ്ടും തുടരുമ്പോ വെട്ടിപ്പിടിച്ചിരുന്നു ഞാൻ എല്ലാം……..!!

“”””””””””ടാ…….””””””””””

അതെയിരുപ്പിൽ തന്നെ ഞാനവന്റെ കാതോരം വിളിച്ചു.

“””””””””””പറയ്യ്……..””””””””””

“”””””””””ലക്ഷ്മിയെ പറ്റി അവരൊന്നും ചോദിച്ചില്ലല്ലോ ടാ ഇനി അവർക്ക് ഇതൊന്നും ഇഷ്ട്ടായി കാണിലേലോ……..??””””””””

“”””””””””അങ്ങനെയൊന്നും ആയിരിക്കില്ല ടാ. കൊറേ വർഷങ്ങൾക്ക് ശേഷമല്ലേ നിന്നെ കാണുന്നെ, ആ സന്തോഷത്തില് അവര് മറ്റെല്ലാം മറന്നതാണ്……..!!”””””””””””

“””””””””””അതേ, അത് തന്നാ സത്യം. ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടി…..”””””””””””

“””””””””Mm, നീ ചുമ്മാ ഇതുപോലോരുന്ന് ചിന്തിച്ച് കൂട്ടാതെ വെറുതെ ഇരിക്ക്…..!!””””””””

“”””””””ടാ എന്നാലുമെങ്ങനാടാ നീയവരെ കണ്ട് പിടിച്ചേ……??”””””””””

“””””””””അളിയാ എന്റെയെല്ലാ രഹസ്യവും അറിയുന്ന ഒരേയൊരാള് നീയാ…….!!”””””””””

“”””””””””അതേ…….!!”””””””””

“””””””””””പക്ഷെയളിയാ ഒരു കാര്യം, ഒരേയൊരു കാര്യം അത് നിനക്കെന്നല്ല ആർക്കുമറിയില്ല, ആരോടും പറഞ്ഞിട്ടില്ല., ഞാൻ പോലുമതിനെ ഒരർത്ഥത്തിൽ മറക്കാൻ ശ്രമിക്കുവാ. എന്നാലൊരു ദുസ്വപ്നം കണക്കെ അതെന്നെ വന്ന് വേട്ടയാടി കൊണ്ടിരിക്കുവാ……..!!”””””””””

“”””””””എന്താടാ എന്തെങ്കിലും പ്രശ്നമുണ്ടോ…….?? എന്നോടെലും പറഞ്ഞൂടെ നിനക്ക്……??”””””””””

അവന്റെ തോളിൽ നിന്നുമടർന്ന് മാറി ഞാൻ ചോദിച്ചു. അവന്റെയാ വാർത്തമാനത്തിൽ നിന്നും തന്നെ വ്യക്തമായ കാര്യമാണ് സംഗതി സീരിയസ് എന്തോ ആണെന്ന്. അങ്ങനെ ഒന്നും പറയാണ്ടിരിക്കുന്നവൻ അല്ല എന്റെ രാഹുൽ.

“””””””””””അളിയാ ചില രഹസ്യങ്ങൾ രഹസ്യങ്ങളായി തന്നെ നിക്കട്ടെ. അതാ എല്ലാവർക്കും നല്ലത്…….!!”””””””””

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

  3. Kollam bro❤️❤️❤️

Comments are closed.