ഞാൻ ചാടി കൂട്ടിയെഴുന്നേറ്റു.
“””””””എന്താടാ അമ്മേം ചേച്ചിയുമൊക്കെ എവിടെ പോയി……??””””””””
“””””””ഇന്നലെ പറഞ്ഞില്ലായിരുന്നോ ഏതോ ഒരു ജ്യോൽസ്യനെ കാണാൻ പോവുമെന്ന്. രാവിലെ അങ്ങോട്ട് പോയതാ.”””””””
“”””””ഓഹ് ഞാനത് വിട്ടു. ഇരിക്കിട്ടോ., ഞാനോടി പോയി പല്ലൊക്കെ തേച്ചിട്ട് വരവേ.”””””””
“””””””ഞാൻ വരണോ ഏട്ടാ……??”””””””
“”””””””വേണ്ടടാ എനിക്കിപ്പോ കുഴപ്പം ഒന്നുമില്ലാന്നേ……!!””””””””
“””””””””അഹ്……””””””””
എപ്പഴത്തേക്കാളും വേഗത്തിൽ തന്നെ പല്ല് തേപ്പും മറ്റ് കാര്യങ്ങളും കഴിഞ്ഞിറങ്ങി. സത്യം പറഞ്ഞാൽ ഞാനൊടുവായിരുന്നു. ഇനി ഒരിക്കലും അവൾക്ക് മടുപ്പ് തോന്നരുത്, ഒറ്റക്കായി പോയെന്ന് മനസ്സ് കൊണ്ട് പോലും വിചാരിക്കരുത് എന്നുണ്ടായിരുന്നു.
“”””””””ഇത്ര വേഗം കഴിഞ്ഞോ……??””””””
“”””””””അഹ് അതൊക്കെ കഴിഞ്ഞു. വിശക്കുന്നില്ലേ ലച്ചൂട്ടിക്ക്……??””””””””
“””””””mm…..”””””””
“””””””വാ നമ്മക്കെന്തേലുമുണ്ടാക്കം.”””””””””
എന്റെ കൈയിൽ അള്ളിപ്പിടിച്ച് കൊണ്ടവൾ അടുക്കളയിലേക്ക് നടന്നു. രാവിലെ പോയതിനാലാകും ഫ്ലാസ്ക്കിനുള്ളിൽ ചായ മാത്രം കിടപ്പുണ്ടായിരുന്നു. രണ്ട് കപ്പിലേക്ക് അത് പകർന്നെടുത്തു.
“”””””””ഏട്ടാ ഞാൻ കുടിച്ചതാ, പിന്നെ ബിസ്കറ്റും കഴിച്ചു……!!”””””””
“”””””””അതെപ്പോ…..?? എടി പെണ്ണെ അതൊക്കെ ദഹിച്ചിട്ട് മണിക്കൂർ ആയിക്കാണും. ഇത് പിടിച്ചേ നീ…..”””””””
ഒരു കപ്പ് ചായ അവൾക്കും കൊടുത്ത് ഞാനും കുടിച്ചു. അതിനൊപ്പം എന്തേലുമുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. ഫ്രിഡ്‌ജിനുള്ളിൽ ദോശ മാവ് ഇരിപ്പുണ്ടായിരുന്നു,
“””””””ഏട്ടാ, കൈ വയ്യാത്തത് അല്ലെ ഞാൻ ഉണ്ടാക്കട്ടെ…..??”””””
“”””””””എന്റെ പൊന്ന് പെണ്ണെ എനിക്കൊരു കുഴപ്പോം ഇല്ലാന്ന് എത്രയായി പറയുന്നു. എല്ലാരും കൂടെ വീണ്ടും വീണ്ടും എന്നെയൊരു രോഗി ആക്കല്ലേ അതൂടെ താങ്ങാനുള്ള കെൽപ്പെനിക്ക് ഇല്ല. വേണേ ദേ ഇപ്പോ തന്നെ ഈ പ്ലാസ്റ്റർ കൂടെ എടുത്ത് കളയാം.””””””””
“””””””യ്യോ അത് വേണ്ട. ചേച്ചി പറഞ്ഞതല്ലേ കുറച്ച് ദിവസം കൂടെ കഴിഞ്ഞിട്ടേ അത് എടുക്കൂന്ന്…..””””””””
കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?
സർവ്വം തണുപ്പോഹം ?
kidu aayittunddu.?
Kollam bro❤️❤️❤️