“”””””””എടാ ലക്ഷ്മി എങ്ങും ഓടി പോത്തൊന്നും ഇല്ല. നീ ഇങ്ങ് വന്നേ……!!””””””””
എന്നാ എന്റെ മനസ്സ് വായിച്ചത് പോലെ ചേച്ചിയുടെ മുറിയിൽ നിന്നും അവളിറങ്ങി വന്നിരുന്നു.
“””””””””ലച്ചൂ ഒരിടം വരെ പോവാനുണ്ട്, പോയിട്ട് വരാവേ…….അമ്മേം ചേച്ചിയുമൊക്കെ എവിടെ…….??”””””””””
“””””””””രാഹുലേട്ടൻ പറഞ്ഞായിരുന്നു., പോയിട്ട് വാ ഏട്ടാ……..!! പിന്നെ അമ്മക്കും ചേച്ചിക്കും അവടെ ഒരുപാട് ജോലിയുണ്ട്. ഞാനും കൂടെയങ്ങോട്ട് ചെല്ലട്ടെ.,””””””””””
ചിരിയോടെ അവൾ പറഞ്ഞു. ശേഷം ഞാൻ പോകുന്നതും നോക്കി അവൾ അതേ ചിരിയോടെ നിന്നു.
വീടും കഴിഞ്ഞ് വണ്ടി ദൂരങ്ങളോളം താണ്ടിയിരുന്നു. ആ തണുപ്പത്ത് ഇത്രേം വേഗതയിൽ വണ്ടി ഓടിക്കുന്ന അവനെ, സത്യം പറഞ്ഞാൽ ചവിട്ടാനാ എനിക്ക് തോന്നിയെ.
“”””””””””നിനക്ക് എന്താടാ ഇത്ര അത്യാവശ്യം…….?? ഒന്ന് പതുക്കെ പൊക്കുടേ…….?? തണുത്തിട്ട് മനുഷ്യന്റെ പല്ല് കൂട്ടിയിടിച്ച് തീ പാറി…….!!”””””””””
എന്നാലവൻ മറുപടി തന്നില്ല. പകരം കൂടുതൽ റെയിസ് ചെയ്ത് വണ്ടി മുന്നോട്ടെടുത്തു. പറഞ്ഞിട്ട് കാര്യം ഇല്ലാന്ന് അറിയാം. അതുകൊണ്ട് തന്നെ ഒന്നും മിണ്ടാതെ ആ തണുപ്പും സഹിച്ചിരുന്നു.
കുറേ ദൂരം പിന്നിട്ടപ്പോ അവൻ വണ്ടി slowയാക്കി. പിന്നീട് ഒരു ഇടവഴിയിലേക്ക് തിരിഞ്ഞു. പിന്നെ പതുക്കെയായിരുന്നു യാത്ര……..!!
ആ യാത്ര ചെന്നവസാനിച്ചത് ഒരിരുന്നില വീടിന്റെ മുന്നിലായിരുന്നു.
“””””””””വാ ഇറങ്ങ്……..”””””””””
“””””””””ഇതാരുടെ വീടാ അളിയാ…….??”””””””””
“””””””””നിനക്ക് വേണ്ടപ്പെട്ടവരുടെ വീട് തന്നെയാ……..!!””””””””””
എനിക്കൊന്നും മനസ്സിലായില്ല. അവൻ കോളിങ്ങ് ബെല്ലമർത്തി. ആ വാതിൽ തുറക്കുന്നത് കാത്ത് ഞാനവിടെ നിന്നു. പെട്ടന്നാ വാതിൽ തുറന്നു., പുറത്തേക്ക് വന്നയാളെ കണ്ട് ഞാൻ നിച്ഛലനായി പോയി.
ഒരുകാലത്ത് എന്റെയമ്മയായി ഇരുന്നവർ. എന്റെ പ്രാണന് ജന്മം കൊടുത്തവർ. എന്റെ, അല്ല ഞങ്ങടെയമ്മാ……..!!
“”””””””””അമ്മേ……..”””””””””””
കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?
സർവ്വം തണുപ്പോഹം ?
kidu aayittunddu.?
Kollam bro❤️❤️❤️