life partner (with love ? ? ? ? ? ❤️) 175

“””””””””കൊറേ നാളായി ഞാൻ പറ്റിക്കുവല്ലേ, ദാ…….”””””””””

ഞാൻ ഫോൺ അവൾടെ കൈയിൽ വച്ചു കൊടുത്തു. മാളുവിന്റെ ഫോട്ടോ ഒന്ന് കാണാൻ അവളേറെ ആഗ്രഹിച്ചിരുന്നു, എന്നോടെപ്പോഴും ചോദിക്കുമായിരുന്നൂ. എന്നാ അപ്പഴൊക്കെ സമയം ആവട്ടെന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറും. ഇതാ അതിനുള്ള യഥാർത്ഥ സമയമെന്ന് മനസ്സ് പറഞ്ഞു. ആ ഫോട്ടോ കണ്ട് സന്തോഷത്തിനാലോ സങ്കടത്തിനാലോ അവളുടെ കണ്ണുകൾ നിറഞ്ഞു.

“”””””””ഏയ്‌ എന്താടാ……?? നമ്മളെക്കാളൊക്കെ ഏറെ സന്തോഷം എന്റെ മാളൂട്ടിക്കാവും. അതിലെനിക്ക് ഒരു സംശയവും ഇല്ല. ഇനി തൊട്ട് സന്തോഷം കൊണ്ടാണേ പോലും നിന്റെ കണ്ണുകൾ  നിറയരുത്.””””””””””

“””””””””ഇല്ലേട്ടാ, ഞാനിനി കരയൂലാ….!!”””””””

ഒഴുകിയിറങ്ങിയ കണ്ണുനിരോപ്പി ചിരിയോടെ അവൾ പറഞ്ഞു. പക്ഷെ എനിക്കതിൽ വിശ്വാസം ഇല്ലായിരുന്നു. കാരണം ഒരു തൊട്ടാവാടിയാ എന്റെ പെണ്ണ്. പിന്നെ എപ്പഴത്തെയും പോലെ ആ തല എന്റെ തോളിൽ സ്ഥാനം പിടിച്ചു.

“””””””””അതേ എത്ര മണിയായിന്നാ വിചാരം……?? പോയി കിടന്നേ നാളെ രാവിലെ എണീക്കാനുള്ളതല്ലേ…….??”””””””””

“”””””””””മ്മ് നിക്ക്, വയ്യേട്ടാ. ഞാനിന്ന് ഇവിടെ കിടക്കാം…….!!””””””””””

“”””””””””പറ്റില്ല, പറ്റില്ല ഇത്രേം ദിവസം കാത്തില്ലേ…..?? ഇനി കുറച്ച് മണിക്കൂറുകൾ കൂടെ അങ്ങ് ഷെമിക്കെന്റെ പെണ്ണെ……. അത് കഴിഞ്ഞ പിന്നെ എന്നും ഇവിടെ തന്നെ എന്നോടൊപ്പം കിടക്കാലോ……?? ഇപ്പോ മോള് പോയി അമ്മയോടൊപ്പം കിടന്നോട്ടോ……??”””””””””

“”””””””””mm…….””””””””””

താല്പര്യം ഇല്ലാത്ത രീതിയിലുള്ള അവളുടെ മൂളൽ കേട്ടപ്പോ ചിരിയാണ് ശെരിക്കും വന്നത്. പിന്നെ ഞാനും കേറി കിടന്നു. കണ്ണിലൊന്ന് ഉറക്കം പിടിച്ച് വന്നപ്പഴാ വാട്സാപ്പിൽ നോട്ടിഫിക്കേഷന്റെ ഒച്ച കേട്ടെ. അത് ശ്രദ്ധിക്കാതെ തിരിഞ്ഞു കിടക്കാൻ പോവുമ്പോ വീണ്ടും വന്നു തുടരെ തുടരെയുള്ള മെസ്സേജുകൾ. ഇതേത് മൈ….., അയച്ചവനേം പ്രാകി കൊണ്ട് ഫോൺ ഓണാക്കി നോക്കുമ്പോ അതവനായിരുന്നു എന്റെ കൂടെപ്പിറപ്പ്, എന്റെ കൂട്ടുകാരൻ.

“””””””””Congrats da ❤️””””””””””

“””””””””നിനക്കെന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ടെന്ന് അറിയാം. എന്റെ മൈന്റ് തീരെ ശെരിയല്ലായിരുന്നു. അതാ ആരോടും പറയാതെ മുങ്ങിയെ.?””””””‘”””

“””””””””””ഞാനിപ്പോ വന്നേയുള്ളൂ. Call ചെയ്യാത്തത് നിന്റെ വായിലുള്ളത് കേക്കണ്ട എന്ന് വച്ചിട്ടാ. ഏതായാലും നാളെ നീ എഴുന്നേൽക്കും മുന്നേ തന്നെ നിന്റെ റൂമിൽ ഞാനുണ്ടാകും. അപ്പൊ എല്ലാ ദേഷ്യവും തീർത്തോ ?, പിന്നെ ശെരിടാ good night. ?””””””””””””

ഇതായിരുന്നു msg. ഇത്രേം നാളത്തെ അവനോടുള്ള ദേഷ്യം ദേ ഇപ്പോ ഈ നിമിഷം ആവിയായി പോയ പോലെ…….!! ആ മെസ്സേജും നോക്കി കിടന്നു. ഇടക്കെപ്പഴോ ഞാൻ പോലും അറിയാതെ മയങ്ങിപ്പോയി.

>>>>>>>>>>>>

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

  3. Kollam bro❤️❤️❤️

Comments are closed.