life partner (with love ? ? ? ? ? ❤️) 175

രണ്ട് ദിവസത്തിന് ശേഷമാണ് ആ സന്തോഷ വാർത്ത ഞങ്ങളെ തേടി എത്തുന്നത്……!!
വിവാഹം ഉറപ്പിച്ചു. അതും വിരളിൽ എണ്ണാവുന്ന അത്രേം മാത്രം ദിവസങ്ങൾ. സന്തോഷം കൊണ്ട് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ. എന്നലവൾക്ക് അത് ആലോചിക്കേണ്ടതായി വന്നില്ല., സന്തോഷം കൊണ്ടാ മിഴികൾ ഈറനണിഞ്ഞു.

 

“”””””””രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ നമ്മടെ കല്യാണമാല്ലേ……??””””””””

 

“”””””””കേട്ടത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നേയില്ല അല്ലെ ലച്ചൂട്ടി……??””””””””

 

“”””””””mm, അമ്മേം ചേച്ചിയും വരാൻ താമസിക്കോ ഏട്ടാ……??”””””””

 

“”””””””താമസിക്കുമായിരിക്കും. ഒരുപാട് പേരെ വിളിക്കാനുള്ളതല്ലേ……??”””””””

 

“”””””””ഏട്ടൻ ആരേം വിളിക്കുന്നില്ലേ……??”””””””

 

“”””””””രണ്ട് മൂന്ന് കൂട്ടുകാരെ വിളിച്ചിരുന്നു. പിന്നെ ആ കള്ള രാഹുലിനെ കഴിഞ്ഞ നാലഞ്ച് ദിവസമായി വിളിക്കാൻ നോക്കുന്നു, എന്നലാ പട്ടീടെ ഫോണ് ഓഫ്‌. അതും പോരാഞ്ഞിട്ട് വീട്ടിൽ ചെന്നു., അപ്പൊ മാമി പറയുവാ, അവനെ ഒരാഴ്ചയായി കാണാനേ ഇല്ലാന്ന്……!!””””””””

 

“””””””””അയ്യോ എന്നിട്ട്…..??”””””””

 

“”””””””എന്നിട്ട് എന്ത്‌…..?? തോന്നുമ്പോ വരും. എന്റെ മുന്നിലെങ്ങാനും വന്ന് ചാടിയാൽ നട്ടെല്ല് ഞാൻ ഊരും……!!”””””””

 

“””””””””ന്നാലും രാഹുലേട്ടൻ എവിടെ പോയതാവും ഏട്ടാ……??””””””””

 

“””””””ആർക്കറിയാം ലച്ചൂ, പോലീസിൽ കാംപ്ലെയിന്റ് ചെയ്യാനും പറ്റില്ല. അവനീ അസുഖം ഇടക്കിടക്ക് ഉള്ളതാ, പെട്ടന്നങ്ങ് കാണാതാവും. പിന്നെ കൊറേ നാള് കഴിയുമ്പോ തിരിച്ച് വരും. പിന്നെ ഇപ്പോഴെക്കെ കുറച്ച് ദിവസേ പോവത്തോള്ളൂ. പണ്ട് ഇതിന്റെ പേരിലൊരു അടിയായി., സംഭവം വേറൊന്നുമല്ല ഇവനെ ഒരു ദിവസം കാണാനില്ല. എല്ലാർക്കും ഭയങ്കര ആധി, പോലീസിന് കാംപ്ലെയിന്റ് കൊടുത്തു. എന്നാ നടപടിയായില്ല. ചത്തൂന്ന് പോലും നാട്ടുകാര് തെണ്ടികള് പറഞ്ഞൊപ്പിച്ചു. ഒരു വർഷം ആയി രണ്ട് വർഷമായി മൂന്നാം വർഷമാണ് ആശാൻ പിന്നെ പൊങ്ങുന്നേ. അന്നവനെ വിട്ടുകാര് കൊല്ലാണ്ട് വിട്ടതേ ഭാഗ്യം. ഒരുമാസത്തോളം ഞാനവനോട് മിണ്ടിയിരുന്നില്ല. പിന്നെ അവൻ കാലേ വീണ് കരഞ്ഞ് സോറി ഒക്കെ പറഞ്ഞു. പിന്നെ ഞാനുമെല്ലാം മറന്നു. പക്ഷെ പിന്നും അവന് അസുഖം തുടങ്ങി. ഒരു ദിവസം പെട്ടന്ന് മായയായി. ഒരുമാസം കഴിഞ്ഞപ്പോ തിരിച്ച് വന്നൂ. ഇത്തവണയും അത് പോലെ എന്തേലും ആയിരിക്കും. വരട്ടെ ഇങ്ങ് കൊടുക്കണുണ്ട് ഞാൻ., കാലൻ.””””””””””

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

  3. Kollam bro❤️❤️❤️

Comments are closed.