❤️ദേവൻ ❤️part 7[Ijasahammed] 202

Views : 13701

“ന്താ അമ്മാ…. കേൾക്കണില്ലേ ഞാൻ ചോദിക്കണത്..നിക്കൊന്നും മനസ്സിലാകണില്ല.. ഒന്ന് പറഞ്ഞുതാ… ”

അമ്മയെ കുലുക്കി തൊണ്ടഇടറികൊണ്ട് ഉറക്കെ ചോദിച്ചു…
തല താഴ്ത്തികൊണ്ട് നിന്ന അമ്മ എന്നെ അമർത്തി കെട്ടിപ്പിടിച്ചുകൊണ്ട് എനിക്കൊരു മറുപടി തരുകയായിരുന്നു…

കരച്ചിലിനു പകരംപെട്ടെന്നൊരു മരവിപ്പ് തലയ്ക്കുള്ളിലേക്ക് കയറിയത് ഞാൻ അറിഞ്ഞു… കണ്ണുനീർ നിറഞ്ഞു കാഴ്ച അവ്യക്തമായി..

അമ്മയുടെ ആശ്ലേഷണതിൽനിന്നു ഒരു വാടിയ തണ്ട്കണക്കെ ഞാൻ നിലത്തേക്ക് ഊർന്നു വീണു….

കണ്ണ് തുറക്കുമ്പോൾറൂമിൽ കിടക്കാണ്.. കൈ പിടിച്ചു കൊണ്ട് അമ്മ അരികിൽ ഉണ്ട്.. തലക്ക് അടികിട്ടിയ പോലെ തല വിങ്ങുന്നുണ്ടായിരുന്നു…
പതുക്കെ കണ്ണടച്ച് കിടന്നു ചെന്നിയിലൂടെ ഒരു കണ്ണുനീർ തുള്ളി താഴോട്ടിറങ്ങുന്നത് ഞാൻ അറിഞ്ഞു..
ഒന്ന്നന്നായിമയങ്ങിയിരിക്കുന്നു…

എണീറ്റപ്പോൾ വൈകുന്നേരമായിരിക്കുന്നു…
ചിന്തകൾ ഭ്രാന്ത് പിടിപ്പിക്കുന്നു..

മെല്ലെ നടന്നു അമ്മയുടെ മുറിയിലെത്തി..

എനിക്കറിയണമായിരുന്നു ഞാൻ പോന്നതിനു ശേഷം എന്താ സംഭവിച്ചത് എന്ന്..

“അവള് ജീവിതം അവസാനിപ്പിച്ചതാ.”

അമ്മ പറഞ്ഞത് കേട്ടു ഞെട്ടിയില്ല… ഊഹിച്ചിരുന്നു..

അവസാനം അവളെ കാണുമ്പോൾ അത്രമേൽ ഉടഞ്ഞു പോയിരുന്നു അവളുടെ മനസ്സും ശരീരവും..

“ഞാൻ കൂടെയുണ്ടാകണമായിരുന്നു”

ഒരിക്കൽ ഒരു ആയിരം തവണ പറഞ്ഞ വാചകമാണ്…അന്നും അവളുടെ കൂടെ ഞാൻ ഉണ്ടായിരുന്നെങ്കിൽ എന്റെ ജീവിതവും അവളുടെ ജീവിതവും ഒന്നും ഇങ്ങനെ നരകതുല്യം ആകുമായിരുന്നില്ല…

Recent Stories

The Author

Ijasahammed

12 Comments

  1. Karyan vayya nnalum vayikathirikan pattnilla 🤧

  2. പെട്ടന്ന് ഒരു twist അടുത്ത ഭാഗത്തിനായി waiting ❤️❤️

  3. Tragedy വേണ്ടായിരുന്നു.

    1. Maattippidikkaam

  4. Feelilu nikkaanu mone …. no raksha

    1. ✌️✌️❤️❤️

  5. വായിച്ചുട്ടോ.
    അച്ചുവിന്റെ കാര്യത്തിൽ നല്ല സങ്കടം ഉണ്ട് 😔.അച്ചുവിന് എന്തോ ട്രാജഡി പറ്റി എന്ന് മനസിലായി അതല്ലാതെ അവൾക്കു ഒരിക്കലും ഇത്രയും സ്നേഹമുള്ള ഏട്ടനെ ഒറ്റക്കാക്കി പോകാൻ പറ്റില്ല അച്ചുവിന്റെ ഇതേ ട്രാജഡി ആണ്‌ ശിവയും ദേവനും തമ്മിൽ പിരിയാൻ കാരണം എന്ന് തോന്നുന്നു.എല്ലാം എന്റെ അനുമാനങ്ങൾ ആണുട്ടോ.ഞാൻ എന്തായാലും ഈ കഥകു ഒരു ഹാപ്പി എൻഡിങ് പ്രതീക്ഷിക്കുന്നു
    എഴുതിനെപ്പറ്റി ഒന്നും പറയാൻ എല്ലാ നന്നായിട്ടുണ്ട്💓💓.next part ആയി കാത്തിരിക്കുന്നു.

    1. ✌️✌️❤️❤️🥰

  6. ഇതിപ്പോള്‍ എന്താണ് പറയുക…എന്താണ് സംഭവം 🤔🤔🤔

  7. ❤️❤️❤️❤️❤️

  8. വിരഹ കാമുകൻ💘💘💘

    First❤

    1. ♥️❤❤♥️❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com