വിരഹത്തിന്റെ അറുതിയിൽ നോവിന്റെ തീജ്വാലയെ കെടുത്തികൊണ്ട് ആ മഴ എന്നിൽ കുളിരുപടർത്തിപെയ്തൊഴിഞ്ഞുകൊണ്ടിരുന്നു..
……
ഉറക്കത്തിനിടയിൽ എപ്പോഴോ നെറ്റിത്തടത്തിൽ ആ ചുണ്ടമർന്നത് ഒരു സ്വപ്നത്തിലെന്ന പോലെ ഞാൻ അറിഞ്ഞു…
മുറിയിലെ ഇരുട്ടിൽ മാറിലെ താലിമാല എന്നത്തേക്കാളും നന്നായി തിളങ്ങികൊണ്ടിരുന്നു…
നാളുകൾക്കു ശേഷം മനസ്സറിഞ്ഞു കൊണ്ടുറങ്ങിയതിനാലാവണം ഉറക്കച്ചടവോടെ എണീക്കുമ്പോൾ മണി ഏഴ് അടിച്ചിരുന്നു…
ദേഹത്തെ പുതപ്പ് മാറ്റി എഴുന്നേൽക്കാൻ നിന്നതും വയറിനെ ചുറ്റിനിന്നിരുന്ന ആ കൈകൾ എടുത്തു മാറ്റാൻ മനസു വന്നില്ല…
പരന്നുകിടന്നിരുന്ന മുടി വാരിക്കൂട്ടി നെറുകിൽ കെട്ടിവെക്കുമ്പോഴും കണ്ണുകൾ ആ മുഖത്തു നിന്നു അല്പം പോലും തെന്നിയിരുന്നില്ല ..
ഇന്നലെത്തെ ഓർമ്മകൾ മനസ്സിലേക്ക് വന്നെത്തിയതും പുലർക്കാലത്തേ മഞ്ഞു തുള്ളികണക്കെ ശരീരം അലിഞ്ഞുതുടങ്ങി..
ദേഹത്തു പിണഞ്ഞ ആ കൈ പതിയെ മാറ്റിവെച്ചുകൊണ്ട് എഴുന്നേൽക്കുമ്പോൾ ചുണ്ടിൽ എന്ത്കൊണ്ടോ ഒരു ചിരിവിരിഞ്ഞു..
കുളിച്ചുവന്നപ്പോഴേക്കും നേരം വീണ്ടും കടന്നുപോയിരുന്നു..
നേരെ അടുക്കളയിലേക്കായി നടക്കുമ്പോഴും ദേവേട്ടൻ നല്ല ഉറക്കത്തിലായിരുന്നു…
അടുക്കളയിലെ പതിവ് അങ്കത്തിലും മുന്നോട്ട് കിടക്കുന്ന ജീവിതപാതയെ കുറിച്ച് മാത്രമേ ചിന്തയിൽ ഉണ്ടായിരുന്നുള്ളൂ…
പുട്ടിനു വേണ്ടിയുള്ള പൊടികുഴച്ചുകൊണ്ടിരിക്കേ ചിന്തകൾ അലമുറയിട്ട് കൊണ്ട് പെയ്തു തുടങ്ങി…
ജനലോരം വഴി ഉള്ളിലേക്ക് തള്ളിനിന്ന സൂര്യ രശ്മികളിലേക്ക് നോക്കികൊണ്ട് ചിന്തകളിൽ നിന്നും ഉണരാതെ ഞാൻ നിന്നു…
കണ്ണുകളിലേക്ക് ആ മഞ്ഞവെളിച്ചം തറച്ചുകയറി..
ഓരോ നിമിഷങ്ങൾ കൊഴിയുംതോറും മനസ്സിലെ ഭയത്തിന്റെ കൊടുമുടി ഉയർന്നു കൊണ്ടിരുന്നു…
ദേവേട്ടനോട് അതിനെ കുറിച്ച് സംസാരിക്കാൻ ആദ്യം തോന്നിയെങ്കിലും പിന്നീട് അത് വേണ്ടെന്ന് വെച്ചു…
അല്ലെങ്കിലും എന്താണ് പറയേണ്ടത്..?
എന്താണിനിയും
ആവശ്യപ്പെടേണ്ടത്..?
ഇനിയും ജീവിതം ഇങ്ങനെ തള്ളിനീക്കരുതെന്നോ..?
എല്ലാം മറന്ന് പുതിയൊരു ജീവിതം തുടങ്ങണമെന്നോ..??
അതോ നഷ്ടപ്പെട്ടതിനെ എല്ലാം മറന്നുകൊണ്ട് മുന്നോട്ട് പോകണമെന്നോ ..??
ഈ ആവശ്യങ്ങൾക്കെല്ലാം ഒരേ ഒരു അർത്ഥമേയുള്ളൂ..
ജീവനെപോലെ കൊണ്ട് നടന്ന കൂടെപ്പിറപ്പിനെ കൊന്നവനെ എന്നുന്നേക്കുമായി വെറുതെവിടുക..
അതൊരിക്കലും സംഭവിക്കാൻ പാടില്ലെന്ന് ദേവേട്ടനോളം ഞാനും ഉറപ്പിച്ചിട്ടുണ്ട്..
അവൻ രക്ഷപ്പെടാൻ പാടില്ല…
ഒരിക്കലും തിരിച്ചു വരാനാവാത്ത വിധം അച്ചുവിനെ ഈ ലോകത്തുനിന്ന് തുടച്ചുമാറ്റിയ,
ഇത് വായിക്കാൻ കഴിയാതെ പോയെങ്കിൽ ഒരുപാട് നഷ്ടം ആയേനെ.ഒരുപാട് ഇഷ്ട്ടപ്പെട്ടു
Ishttayi oru pad❤️devanum sivakum nandakum nallath varatte❤️
ഇന്ന് ആണ് കഥ കാണുന്നത് . ഒന്നും നോകില ഫുള്ളും വായിച്ച് തീർത്തു. പറയാൻ വാക് ഇല്ല . ഓരോ വരികളും നല ഫീൽ ആണ് വായിക്കുമ്പോൾ . ഓരോ വരി വായിക്കുമ്പോൾ നേരിൽ കാണുന്ന പോലെ ആണ് …..
അവസാനം വരെ കട്ട സപ്പോർട്ട് ഉണ്ടാവും…
അടുത്ത part ine Vendi wait ചെയ്യുന്നു…..
Welcome bro.. ?❤️✌️
?
??
Ishttayi❤️
Sry comment mari relpy ayi poyi
Super ayittund. ❤❤❤❤❤
ന്താ ഇപ്പോ പറയാ ഈ പാർട്ടും വളരെ നന്നായിരുന്നു……….ഒരുപാട് വിഷമങ്ങൾക്ക് ഇടയിലും അവർക്ക് ഇത്തിരി സന്തോഷത്തിനുള്ള വക ഈ പാർട്ടിൽ ഉണ്ടായിരുന്നു….
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
സ്നേഹത്തോടെ??????…..
✌️✌️???
Thnks raaji ?✌️
??✌️❤️
എന്ത് പറഞ്ഞാലും കുറഞ്ഞു പോകും അത്രക്കും ഗംഭീരം ആയിട്ടുണ്ട്.
ഈ പാർട്ടിന്റെ തുടകത്തിൽ ശിവയുടെ മനസിന്റെ സംഘർഷവും ചിന്തകളും ഇതിൽ കൂടുതൽ എങ്ങനെയാണ് എഴുതാൻ പറ്റുക. താങ്കളുടെ ചില വരികൾക്ക് മനസ്സിന്റെ ഉള്ളറകളിൽ സ്പർശിക്കാനുള്ള കഴിവുണ്ട്.
കഥ ഞാൻ ആഗ്രഹിച്ചാൽ സന്ദർഭത്തിലേക്ക് നീങ്ങുന്നത് കാണാൻ വളരെ സന്തോഷമുണ്ട്. ഒരുപാട് വട്ടം പറഞ്ഞതാണ് എങ്കിലും ഒരു വട്ടം കൂടി പറയുകയാണ് ഇത്രയും ഹൃദയസ്പർശിയായ ഒരു തുടർകഥ അടുത്തകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.
ഓരോ വട്ടവും താങ്കളുടെ എഴുത്ത് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്.
എല്ലാവിധ ആശംസകളും നേരുന്നു.
Comrade?.
ഓരോ വട്ടവും താങ്കളുടെ കമന്റ്സ് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്..
തുടർന്ന് എഴുതാനുള്ള പ്രചോദനം ആണ് ഈ ഓരോ വാക്കുകളും… ??
എല്ലാവരോടും സ്നേഹം മാത്രം.. ❤️
Keep supporting bro.. ??
നന്നായിട്ടുണ്ട്….
കൊള്ളാം ബ്രോ ❤️❤️❤️❤️????
❤️❤️
മനസ്സിൽ കണ്ണീരിന്റെ നനവ്…
ന്നാലും സന്തോഷം.
Uyyente ponno adar
Feelum vibe um ?
Thanks
Yoo.. keep supporting bro.. ??
Semma feel aanu…. ella avasthelum pranayam mathram….✌
✌️✌️❤️thnk you bro..
Superb dear
Congrats
❤️❤️✌️✌️
1st