❤️ദേവൻ ❤️part 18 [Ijasahammed] 253

നിശബ്ദതക്ക് ശേഷം വീണു ചിതറുന്ന ദേവേട്ടന്റെ വാക്കുകൾ എന്നും മനസ്സിനെ അത്രമേൽ ചുട്ടെരിക്കുന്നതാകും..

“നീ കരുതുന്ന പോലെ അവരൊന്നും നിക്ക് കണ്ണിൽ കണ്ടോരല്ല..

നന്ദമോളും.. ”

ഊഹം തെറ്റിയില്ല… തുടർന്നു പറയാൻ നിൽക്കുന്ന ദേവേട്ടനെ നോക്കി കൊണ്ട് നിൽക്കുമ്പോൾ നെഞ്ചു വീണ്ടും എന്തിനെന്നില്ലാതെ മിടിച്ചു കൊണ്ടിരുന്നു..

 

“ആ അനാഥാലയവും നീയ് കണ്ട ആ സിസ്റ്ററും എനിക്കത്രയും വേണ്ടപ്പെട്ടവരാണ്…
പത്താം വയസ്സിൽ അച്ഛനും അമ്മയും നഷ്ട്ടമായ നിക്ക് ആ വലിയവീടും ചുറ്റുപാടും എല്ലാം അസ്വസ്ഥമായിരുന്നു.
അന്ന് രണ്ട് വയസ്സ് മാത്രമുള്ള അച്ചൂനേം കൊണ്ട് ആ മരണവീട്ടിൽ ഇരിക്കുമ്പോ ഒരാള് പോലും ണ്ടാർന്നില്ല ഒന്നടുത്തുവന്നിരിക്കാൻ പോലും.. !!!

ആ നേരങ്ങളൊക്കെ ആലോചിക്കുമ്പോ ഇപ്പഴും മനസ്സിലൊരു വിങ്ങലാ…
അവിടെന്ന് രണ്ടാംദിവസം ആരൊക്കെയോ ചേർന്നാണ് ആ അനാഥലയത്തിലേക്ക് എത്തിച്ചത്…

അത്രയും നീണ്ട ആ രണ്ട്ദിവസം കൊണ്ട് ഞാനനുഭവിച്ച വേദനകൾക്കും ഒലിച്ചിറങ്ങിയ കണ്ണീരിനും കണക്ക്ണ്ടായിട്ടില്ല..

ആരോടും ആദ്യമൊന്നും അടുത്തില്ലെങ്കിലും പിന്നീടവയെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായിമാറായിരുന്നു..
എന്നും അടുത്തു വന്നിരുന്നു തലോടാൻ മറക്കാത്ത ആ സിസ്റ്ററമ്മഎപ്പോഴോ ഞങ്ങടെ അമ്മയായി മാറുകയായിരുന്നു..

പത്തുകൊല്ലങ്ങൾകൊണ്ട് ഒരിക്കലും മറക്കാൻ പറ്റാത്തരീതിയിൽ ആ അമ്മേം , അവരുടെ അനാഥലയും മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു..

അവിടന്ന്ഇറങ്ങി പോരാൻ മനസ്സ് വന്നിട്ടല്ല… അവിടെ താമസിക്കുന്ന ഓരോ നേരങ്ങളിലും ആരുംഇല്ലാത്തവരാണെന്ന ചിന്ത എന്നെ പോലെ അച്ചുവിനും തോന്നിത്തുടങ്ങീണ്ടാവണം..
പോകാമെന്നു തീരുമാനിച്ചു..

അനാഥാലയത്തിലേ അന്തേവാസികളെന്ന മേൽവിലാസം എന്നന്നേക്കുമായി ഉപേക്ഷിച്ചിട്ട് പത്തുകൊല്ലങ്ങൾക്ക് ശേഷം ആ പടി ഇറങ്ങുമ്പോ തളർന്നുപോകുമ്പോ താങ്ങായി നിന്നവരോട് നന്ദിപറയാന് കണ്ണീരല്ലാണ്ടെ കൂട്ടിനുണ്ടായിരുന്നില്ല..

നെഞ്ചോട് ചേർന്നുറങ്ങാറുള്ള ആ രണ്ട് വയസ്സുകാരിയിൽ നിന്നുംഅപ്പോഴേക്കും അച്ചു ഒരുപാട് വളർന്നിരുന്നെങ്കിലും എനിക്കപ്പോഴും അവളാ കൊച്ചുകുഞ്ഞു തന്നെയായിരുന്നു . ..

അവള് ന്നെ വിട്ടുപൂവ്വോളം അതില് തെല്ല് മാറ്റം ണ്ടായിട്ടില്യ.. !!!”

അലക്ഷ്യമായി എങ്ങോട്ടോ നോട്ടം പതിപ്പിച്ചുകൊണ്ട് ദേവേട്ടൻ പറയുമ്പോൾ ആ ശബ്ദം ഇടറാൻ തുടങ്ങിയിരുന്നു..

അല്പനേരത്തെ നിശബ്ദതക്ക് ശേഷം ഒരു നേർത്ത നിശ്വാസത്തോടെ എന്നിലേക്ക് തിരിഞ്ഞുനിന്ന് ദേവേട്ടൻ തുടർന്നു..

“ന്റെ ജീവിതം വളരെ ചെറുതാണ്.. അതിലെ
വ്യക്തികളും വളരെ ചുരുക്കാണ്..

എന്നോളം ന്നേ മനസ്സിലാക്കാൻ ഇതുവരെ ആരെകൊണ്ടും സാധിച്ചിട്ടില്ല…

എങ്കിലും ന്നെ ഒരുപാട് സ്നേഹിക്കുന്ന, ന്റെ സന്തോഷങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ആ അമ്മയോടല്ലാതെ വേറെയാരോടാ ഞാനെന്റെ വേദനപറയേണ്ടത്..??

26 Comments

  1. ഇത് വായിക്കാൻ കഴിയാതെ പോയെങ്കിൽ ഒരുപാട് നഷ്ടം ആയേനെ.ഒരുപാട് ഇഷ്ട്ടപ്പെട്ടു

  2. Ishttayi oru pad❤️devanum sivakum nandakum nallath varatte❤️

  3. ഇന്ന് ആണ് കഥ കാണുന്നത് . ഒന്നും നോകില ഫുള്ളും വായിച്ച് തീർത്തു. പറയാൻ വാക് ഇല്ല . ഓരോ വരികളും നല ഫീൽ ആണ് വായിക്കുമ്പോൾ . ഓരോ വരി വായിക്കുമ്പോൾ നേരിൽ കാണുന്ന പോലെ ആണ് …..
    അവസാനം വരെ കട്ട സപ്പോർട്ട് ഉണ്ടാവും…
    അടുത്ത part ine Vendi wait ചെയ്യുന്നു…..

    1. Welcome bro.. ?❤️✌️

    1. Ishttayi❤️

    2. Sry comment mari relpy ayi poyi

  4. Super ayittund. ❤❤❤❤❤

  5. ന്താ ഇപ്പോ പറയാ ഈ പാർട്ടും വളരെ നന്നായിരുന്നു……….ഒരുപാട്‌ വിഷമങ്ങൾക്ക് ഇടയിലും അവർക്ക് ഇത്തിരി സന്തോഷത്തിനുള്ള വക ഈ പാർട്ടിൽ ഉണ്ടായിരുന്നു….
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
    സ്നേഹത്തോടെ??????…..

    1. ✌️✌️???

  6. Thnks raaji ?✌️

  7. ??✌️❤️

  8. എന്ത്‌ പറഞ്ഞാലും കുറഞ്ഞു പോകും അത്രക്കും ഗംഭീരം ആയിട്ടുണ്ട്.

    ഈ പാർട്ടിന്റെ തുടകത്തിൽ ശിവയുടെ മനസിന്റെ സംഘർഷവും ചിന്തകളും ഇതിൽ കൂടുതൽ എങ്ങനെയാണ് എഴുതാൻ പറ്റുക. താങ്കളുടെ ചില വരികൾക്ക് മനസ്സിന്റെ ഉള്ളറകളിൽ സ്പർശിക്കാനുള്ള കഴിവുണ്ട്.

    കഥ ഞാൻ ആഗ്രഹിച്ചാൽ സന്ദർഭത്തിലേക്ക് നീങ്ങുന്നത് കാണാൻ വളരെ സന്തോഷമുണ്ട്. ഒരുപാട് വട്ടം പറഞ്ഞതാണ് എങ്കിലും ഒരു വട്ടം കൂടി പറയുകയാണ് ഇത്രയും ഹൃദയസ്പർശിയായ ഒരു തുടർകഥ അടുത്തകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.

    ഓരോ വട്ടവും താങ്കളുടെ എഴുത്ത് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്.
    എല്ലാവിധ ആശംസകളും നേരുന്നു.

    Comrade?.

    1. ഓരോ വട്ടവും താങ്കളുടെ കമന്റ്സ് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്..
      തുടർന്ന് എഴുതാനുള്ള പ്രചോദനം ആണ് ഈ ഓരോ വാക്കുകളും… ??

      എല്ലാവരോടും സ്നേഹം മാത്രം.. ❤️
      Keep supporting bro.. ??

  9. നന്നായിട്ടുണ്ട്….

  10. കൊള്ളാം ബ്രോ ❤️❤️❤️❤️????

    1. ❤️❤️

  11. മനസ്സിൽ കണ്ണീരിന്റെ നനവ്…
    ന്നാലും സന്തോഷം.

  12. Uyyente ponno adar
    Feelum vibe um ?
    Thanks

    1. Yoo.. keep supporting bro.. ??

  13. Semma feel aanu…. ella avasthelum pranayam mathram….✌

    1. ✌️✌️❤️thnk you bro..

  14. Superb dear
    Congrats

    1. ❤️❤️✌️✌️

Comments are closed.