എന്നിലെ ഭയം പതിൻമടങ്ങു ഇരട്ടിച്ചു..
“ശിവാ.. “എന്ന അലറൽ കേട്ട് കൊണ്ടിരുന്നു…
കൂടെ വെള്ളത്തിൽ കൈകാലുകൾ ഇട്ടടിക്കുന്ന ശബ്ദവും..
ഞാൻ ചെവി രണ്ടും ഇറുക്കി മൂടി…
വീണ്ടും ഭൂമിയിലേക്ക് ഇറങ്ങി വന്ന മിന്നൽ വെളിച്ചത്തിൽ കുളം അത്രമേൽ ശാന്തമായതു ഞാൻ കണ്ടു.. മുങ്ങിത്താണ് പോകുന്ന ദേവേട്ടന്റെ വലതുകൈതലവും…
കുളത്തിലേക്ക് ഓടി..
അപ്പോഴേക്കും എല്ലാം കെട്ടടങ്ങിയിരുന്നു…
“””ദേവേട്ടാ…….. “”””””
ഞാൻ അലറി എണീറ്റു… മുറിയിലായിരുന്നു..
സ്വപ്നമാണെന്നു മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു..
ചുറ്റും ഉണ്ടായിരുന്ന ഇരുട്ടെന്നെ അസ്വസ്ഥതയാക്കി.. കൈ എത്തി പിടിച്ചു പതുക്കെ ലൈറ്റ് ഇട്ടു…
മുകളിൽ ഒരു ശബ്ദത്തോടെ കറങ്ങുന്ന സീലിംഗ് ഫാനിനടിയിലിരുന്നു കൊണ്ട് ഞാൻ വിയർത്തുരുകി…
കഴുത്തിലെയും മുഖത്തെയും വിയർപ്പ് കണങ്ങൾ കൈ കൊണ്ട് തുടച്ചു…
ആ സ്വപ്നം അത് എന്തെക്കെയോ എന്നോട് പറയുന്നുണ്ടെന്നു എനിക്ക് തോന്നി… ഇരുട്ടിനോട് ഭയം തോന്നിതുടങ്ങി..
എന്തെക്കെയാ ഇതിന് അർത്ഥം… ആലോചിക്കും തോറും തലക്ക് പ്രാന്ത് പിടിക്കുമെന്ന് തോന്നി….
ആ പ്രണയത്തിലേക്ക് വഴികാണിച്ച് തന്ന അച്ചു വീണ്ടും ദേവനിലേക്ക് ചൂണ്ടികാണിച്ചു തരുന്നു… ആ താലിമാല..
ചിലങ്ക…
അച്ഛന്റെ വേർപ്പാടിന് കാരണമായ കുളം..
ഒന്നും മനസ്സിലാകുന്നില്ല….
കണ്ണടച്ചു കിടന്നു..
കണ്ണിൽ വീണ്ടും ഇരുട്ടിനൊപ്പം ആ താലിമാല കിടന്ന് തിളങ്ങി…
ഉറങ്ങാൻ സാധിച്ചില്ല രാവുവെളുക്കുവോളം നിലാവിന് കാവലിരുന്നു…
മുട്ടിനിടയിൽ തല വെച്ചു കൊണ്ടങ്ങനെ ഇരുന്നു…
മനസ്സ് അത്രമേൽ അസ്വസ്ഥതമായിരുന്നു.
❤️❤️❤️
ഇഷ്ടായി
Bro nigal ee profile engane aanu idunnath??
♥❤❤
Shoo suspense aanallo?
Stay safe guyz?
???✌️✌️
❤️❤️❤️
❤
ആ കുട്ടി അച്ചൂന്റെ കുട്ടി ആണോന്ന് ഒരു സംശയം ഇണ്ട് ട്ടാ…… എന്നാലും നല്ല ഫീലുള്ള കഥ….. നന്നായി തന്നെ തുടരുക bro….. With lots of love???????
എനിക്കും അങ്ങനെ തോന്നാത്തിരുന്നില്ല ബ്രോ
❤️❤️❤️❤️❤️
???
Kollam waiting