പോട്ടെഡീ പൊട്ടിക്കാളി… ”
ഒടുവിൽ പറഞ്ഞു നിർത്തുമ്പോൾ കരഞ്ഞുതുടങ്ങിയിരുന്നു…..
തിരിഞ്ഞ് നോക്കാതെ ഞാൻ ഗേറ്റ് കടന്നു റെയിൽവേ സ്റ്റേഷൻ ലക്ഷ്യാക്കി നടന്നു….
അന്ന് ഒറ്റക്കാവും ന്ന് പറഞ്ഞവളാ.. ഇന്ന് ഇന്നേ ഒറ്റക്കാക്കി പോയത്..
പാവം..
എന്നെ ഓർത്തുകാണും..
എന്നെ കാണണം എന്ന് അതിയായികൊതിച്ചിട്ട് ണ്ടാകണം….
റൂമിലെത്തി പുസ്തകത്തിലെ അവസാന ഏടിലൂടെ വിരലോടിച്ചു…
മേശമേൽ വെച്ചിരുന്ന പുസ്തകത്തിലെ അച്ചു എന്നു എഴുതിയ ഭാഗത്ത് വിരലുകൾ തത്തി നടന്നു…
കണ്ണുനീർ കാഴ്ചയെ മറച്ചു കൊണ്ട് പുസ്തകത്തിലേക്ക് പൊഴിഞ്ഞു വീണു…
പുസ്തകത്തിൽ തല വെച്ചുകൊണ്ട് ഒരിക്കലും തിരിച്ചുവരാത്ത ആ കൂട്ടാളിയെ ഓർത്തു ഞാൻ നിശബ്ദമായി കരഞ്ഞു…
എപ്പോഴോ മയക്കത്തിലേക്ക് വീണിരുന്നു
അമ്മ വന്നു വിളിച്ചപ്പോഴാണ് എണീറ്റത്
ചായ ക്ലാസ്സ് കൊണ്ട് ഉമ്മറത്തേക്ക് നടന്നു…
മുറ്റത്തേക്ക് നോക്കി കൊണ്ട് ചമ്രം പടിഞ്ഞിരുന്നു…
“നീ പോയിട്ട് പോന്നോളൂ നാളെ അങ്ങട്… ”
തിരിഞ്ഞ് അമ്മയെ നോക്കി….
“നിക്ക് വയ്യാ അത് വരെ ഈ കാലും വച്ചോണ്ട് നടക്കാൻ… നീ പോയിട്ട് പോരു… ”
താഴേക്ക് നോക്കി ഇല്ലെന്ന് തലയാട്ടി…
“അവൻ ഇത്രോരം വന്നു വിളിച്ചതല്ലേ..
പിന്നെ അവൻ പറഞ്ഞപോലെ അച്ചു ആഗ്രഹിക്കുന്നുണ്ടാകും..”
ഒന്നും പറഞ്ഞില്ല…
പോകണോ വേണ്ടയോ എന്ന ചിന്ത എന്നെ കുഴപ്പത്തിലാക്കി…
“നാളെ തീരുമാനിക്കാം ന്താച്ചാല് … ”
കുറച്ച് കഴിഞ്ഞ് ചായക്ലാസും എടുത്ത് കൊണ്ട്അകത്തേക്ക് പോകുന്നതിനിടയിൽ
അമ്മയോടായി പറഞ്ഞു…
❤️❤️❤️
ഇഷ്ടായി
Bro nigal ee profile engane aanu idunnath??
♥❤❤
Shoo suspense aanallo?
Stay safe guyz?
???✌️✌️
❤️❤️❤️
❤
ആ കുട്ടി അച്ചൂന്റെ കുട്ടി ആണോന്ന് ഒരു സംശയം ഇണ്ട് ട്ടാ…… എന്നാലും നല്ല ഫീലുള്ള കഥ….. നന്നായി തന്നെ തുടരുക bro….. With lots of love???????
എനിക്കും അങ്ങനെ തോന്നാത്തിരുന്നില്ല ബ്രോ
❤️❤️❤️❤️❤️
???
Kollam waiting