❤️ദേവൻ ❤️part 10 [Ijasahammed] 266

ഉള്ളിൽ അണ പൊട്ടിയ സങ്കടം ചിരിയാക്കി മാറ്റികൊണ്ട് അവളുടെ തലയിൽ ഒന്ന് തലോടി കൊണ്ട് പറഞ്ഞു…

“നിന്റെയാ ചേട്ടനില്ലേ…
അങ്ങേര് നിന്നെ എങ്ങോട്ടും വിടില്ല…

എന്റെ കൂടെ തീരേം വിടില്ല….
അതോണ്ടല്ലേ വിളിക്കാഞ്ഞേ…

അല്ലേൽ തന്നെ അവിടെ ആയാലും ഇവിടെ ആയാലും നമ്മളൊരുമിച്ചല്ലേ… ”

അവളെ നോക്കിയൊന്നു കണ്ണടിച്ചു കൊണ്ട് പറഞ്ഞു….

“ഏട്ടൻ… പറഞ്ഞോ നീയ് ഏട്ടനോട്.. ”

“ഏയ്…. അതൊക്കെ കഴിഞ്ഞില്ലേ.. കണ്ടതല്ലേ നീ അന്ന്.. ”

“ഞാൻ കാരണാ..ഞാൻ കാരണ ഇതൊക്കെ.. !!!!”
തലതാഴ്ത്തി കരച്ചിലോ ളം എത്തി നിന്ന അവളുടെ താടി പിടിച്ചുഉയർത്തി കൊണ്ട് ഞാൻ പറഞ്ഞു..

“ന്താ നീ ഈ പറയണേ..
നീ കാരണോന്നും അല്ല… ഇത്രേ പറഞ്ഞിട്ടുള്ളൂ…
നിന്റെ ഏട്ടന്റെ കൂടെ കഴിയാൻ
യോഗം ഇല്ലാന്ന് കൂട്ടിയാ മതി…
ഭാഗ്യം കെട്ടോളാ ഞാന്… നഷ്ട്ടങ്ങള് മാത്രേ ണ്ടായിട്ടുള്ളൂ ജീവിതത്തിൽ….

അതോണ്ട് നിനക്ക് മനസ്സ് വേദനിക്കണ്ട.. ഇതൊന്നും നീ കാരണം അല്ല… ദൈവ നിശ്ചയാണ്..
അത് നിന്നെ കൊണ്ടും ന്നെ കൊണ്ടും മാറ്റാൻ കഴിയില്ല…. !!”

 

അമ്മയോട് യാത്ര പറഞ്ഞു പടിയിറങ്ങി ..
ഒന്നും മിണ്ടാതെ തലതാഴ്ത്തികൊണ്ട് നിന്ന അച്ചുവിന്റെ നെറുകിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു….

“അമ്മയെപോലെ നോക്കാൻ ഏട്ടത്തിയമ്മ ആയിട്ട് വരില്ല ഇനി ഞാനങ്ങോട്ടേയ്ക്ക്..

ഇനി എന്നാ തിരിച്ചുവരാന്ന് അറിയില്ല…

സുഖമായിട്ട് ഇരിക്ക്..

ഏട്ടനെ നോക്കണം…

ഒന്നോർത്തും സങ്കടപ്പെടേണ്ട…

എല്ലാം നേരെയാകും..

എപ്പഴും നിന്റെ ഒപ്പം ഞാൻ ണ്ടാകും…

12 Comments

  1. ❤️❤️❤️
    ഇഷ്ടായി

    1. Bro nigal ee profile engane aanu idunnath??

  2. നിധീഷ്

    ♥❤❤

  3. Shoo suspense aanallo?
    Stay safe guyz?

    1. ???✌️✌️

  4. ❤️❤️❤️

  5. ജിമ്പ്രൂട്ടൻ

    ആ കുട്ടി അച്ചൂന്റെ കുട്ടി ആണോന്ന് ഒരു സംശയം ഇണ്ട് ട്ടാ…… എന്നാലും നല്ല ഫീലുള്ള കഥ….. നന്നായി തന്നെ തുടരുക bro….. With lots of love???????

    1. എനിക്കും അങ്ങനെ തോന്നാത്തിരുന്നില്ല ബ്രോ

  6. ❤️❤️❤️❤️❤️

  7. Kollam waiting

Comments are closed.