ദിവസങ്ങൾ കഴിഞ്ഞു പോയിട്ടും വാടിയ തണ്ട് കണക്കെയുള്ള ഇരുത്തം അവസാനിപ്പിക്കണം
എന്ന അർത്ഥത്തിലുള്ള അമ്മയുടെ ആ വാക്കുകൾ ശരീരത്തെയും മനസ്സിനെയും ഒരുപോലെ പൊള്ളിച്ചുവെങ്കിലും
ഒടുവിൽ ഞാൻ ആ യാഥാർഥ്യം മനസിലാക്കുകയായിരുന്നു…..
അന്ന് ദേവേട്ടൻ പറഞ്ഞ അതേ യാഥാർഥ്യം…
“ഇനി ഞങ്ങളില്ല…
ഞാനും നീയും മാത്രം …
അങ്ങനെ തീരുമാനിക്കുകയായിരുന്നു.. ഇനി ഇവിടം വേണ്ട..
“നീറി നീറി വെണ്ണീറായി ഇല്ലാണ്ടവാൻ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല…..
ഇനിം വേദനിപ്പിക്കാൻ അവസരം കൊടുക്കാതിരിക്കുക.. ”
ഉള്ളിൽ ഇരുന്ന് ആരോ പറഞ്ഞു കൊണ്ടിരുന്നു…
എവിടെക്കെങ്കിലും പോകാൻ തീരുമാനിച്ചു…
അമ്മ എതിരൊന്നും പറഞ്ഞില്ല…
“പിജി ക്ക് അഡ്മിഷൻ കിട്ടി.. പൂവ്വാണ്” ന്ന് മാത്രം അച്ചുവിനോട് ഫോണിലൂടെ പറഞ്ഞു നിർത്തി….
പോകുന്ന ദിവസം വൈകുന്നേരം അച്ചു എന്നെ തിരഞ്ഞു വീട്ടിലേക്ക് വന്നു..
അന്നായിരുന്നു അവളെ അവസാനമായി കണ്ടത്…
നെറ്റിയിലെ കെട്ടൊക്കെ
അഴിച്ചിരുന്നു..
പഴയ പ്രസരിപ്പ് പാടെ മുഖത്തുനിന്നും ഇല്ലാതായിരുന്നു…
അമ്മിണിയമ്മേം കൂടെ ണ്ടായിരുന്നു..
പോകാനുള്ള ഒരുക്കത്തിൽ ആയിരുന്ന എന്നോട് അവള് ഒരിക്കൽ കൂടെ ചോദിച്ചു..
“നീ ഒറപ്പിച്ചോ… ”
മേശമേൽ വച്ചിരുന്ന സാധനങ്ങൾ ഒന്നൊന്നായി അടുക്കി വെക്കുന്നതിനിടെ അവളെ നോക്കിയൊന്നു ചിരിച്ചു….
“പോണം… പഠിക്കണ്ടേ..”
“ഇത്രേം കാലം ഒരുമിച്ച് ആയിട്ട് ഇപ്പൊ ഒറ്റക്ക് പൂവ്വാ നീയ്… “
❤️❤️❤️
ഇഷ്ടായി
Bro nigal ee profile engane aanu idunnath??
♥❤❤
Shoo suspense aanallo?
Stay safe guyz?
???✌️✌️
❤️❤️❤️
❤
ആ കുട്ടി അച്ചൂന്റെ കുട്ടി ആണോന്ന് ഒരു സംശയം ഇണ്ട് ട്ടാ…… എന്നാലും നല്ല ഫീലുള്ള കഥ….. നന്നായി തന്നെ തുടരുക bro….. With lots of love???????
എനിക്കും അങ്ങനെ തോന്നാത്തിരുന്നില്ല ബ്രോ
❤️❤️❤️❤️❤️
???
Kollam waiting