“അതെന്താ എന്ന് ചോദിച്ചാൽ അതൊന്നും നിക്ക് നിശ്ചല്ല… ന്നാലും നിന്നെ പോലെ മരംകേറി ആവാണ്ടിരുന്ന മതി… ”
മുഖം ചുള്ക്കി കൊണ്ട് നോക്കിയത് കണ്ട് ഉറക്കെ ചിരിച്ച ദേവേട്ടന്റെ വായ പൊത്തിപിടിച്ചു കൊണ്ട്
“പതുക്കെ.. നട്ടപാതിരാത്രി ആണ് നേരം.. വെറുതെ നാട്ടുകാരെ നീപ്പിക്കണ്ട.. ”
ഒരു മുന്നറിയിപ്പെന്ന പോലെ ഞാൻ പറഞ്ഞു തിരിഞ്ഞ് ഇരുന്നു…
“പെണ്ണേ.. ”
തിരിഞ്ഞ് ഇരുന്ന എന്നെ തള്ളികൊണ്ട് എന്നിലേക്ക് ചേർന്നിരുന്ന ദേവേട്ടനെ ഞാൻ ഇടംകണ്ണിട്ടുകൊണ്ട് നോക്കി…
“എന്റെ മോൾ എന്നെപോലേ ആവും.. അത് പറ്റില്ലാച്ചാ വേറെ ആരേനെങ്കിലും അങ്ങട് കെട്ടിക്കോ.. ”
അല്പം കനത്തിൽ ഞാൻ പറഞ്ഞു നിർത്തി..
“അത് ആലോചിക്കാവുന്ന വസ്തുതയാണ്..
പരിഗണിക്കാം… ”
എന്നെ നോക്കി
മീശ പിരിച്ചു കൊണ്ട് പറഞ്ഞു..
പ്രതീക്ഷിക്കാത്ത ഒരു ഉത്തരമായിരുന്നത് കൊണ്ട് കണ്ണ് തുറിച്ചു വായ പൊളിച്ചു ഞാൻ നോക്കി നിന്നു…
പല്ല് കൊണ്ട് മേൽചുണ്ടിന് അറ്റത്തുള്ള മീശ കടിച്ചുകൊണ്ട് എന്നെ നോക്കി ചിരിക്കുന്ന ദേവേട്ടനെ കണ്ടതും കലിപ്പ് ഇരട്ടിച്ചു…
“പരിഗണിച്ച് അവിടെ ഇരുന്നോ… ഞാൻ പോണു.. ”
❤️❤️❤️
ഇഷ്ടായി
Bro nigal ee profile engane aanu idunnath??
♥❤❤
Shoo suspense aanallo?
Stay safe guyz?
???✌️✌️
❤️❤️❤️
❤
ആ കുട്ടി അച്ചൂന്റെ കുട്ടി ആണോന്ന് ഒരു സംശയം ഇണ്ട് ട്ടാ…… എന്നാലും നല്ല ഫീലുള്ള കഥ….. നന്നായി തന്നെ തുടരുക bro….. With lots of love???????
എനിക്കും അങ്ങനെ തോന്നാത്തിരുന്നില്ല ബ്രോ
❤️❤️❤️❤️❤️
???
Kollam waiting