❤പവിത്രബന്ധം 2❤ [ പ്രണയരാജ] 169

അതു നിങ്ങളാ… തീരുമാനിക്കാ… വാ… നമുക്ക് ഹോസ്പിറ്റലിൽ പോവാം..

എൻ്റെ ആവണി അതൊന്നും വേണ്ട, നമുക്കു മരുന്നു വെച്ചു കെട്ടാം… ഇതു മാറും,

TT എടുക്കണ്ടെ,

എന്തിന്, ഇതു ഇന്നു വാങ്ങിയ പുതിയ കത്തിയാ… മോളെ,

എന്നാലും എൻ്റെ ഒരു സമാധാനത്തിന്.

നീയിങ്ങു മാറിയെ ഞാൻ പോയി മരുന്നു വെച്ചു കെട്ടട്ടെ,

അതും പറഞ്ഞ് ഞാൻ മുറിയിൽ കയറി, മരുന്നും ബാൻഡേജും ഇട്ടു വെച്ച പാത്രം എടുത്തതും ഓടി വന്നൊരാൾ അതു തട്ടി പറച്ചു.

ഞാൻ വെച്ചു തരാം…

അവളതു പറഞ്ഞപ്പോ ചെറു പുഞ്ചിരിയോടെ ഞാൻ അവൾക്കായി കൈ നീട്ടി കൊടുത്തു.
അതിൽ നിന്നും മരുന്നെടുത്ത് മുറിവിൽ പുരണ്ടുമ്പോ.. ഉണ്ടായ നീറ്റലിൽ ഞാൻ എരുവു വലിച്ചപ്പോ…

അയ്യോ… സോറി,

എന്നും പറഞ്ഞ് കണ്ണീരൊഴുക്കുന്ന എൻ്റെ കുട്ടിക്കുറുമ്പിയെയാണ് ഞാൻ കണ്ടത്. അതു കൊണ്ടു തന്നെ അവർക്ക് ആശ്വാസം പകരാനായി ഞാൻ ഒരു പുഞ്ചിരി പകർന്നു നൽകി. അതോടെ കക്ഷി വേഗം മുറിവ് കെട്ടിയ ശേഷം എല്ലാം നല്ല പോലെ എടുത്തു വെച്ചു.

ഞാൻ നേരെ അടുക്കളയിലേക്കു വെച്ചു പിടിച്ചു. വീണ്ടും പച്ചക്കറിയരിയാൻ , തുടങ്ങുമ്പോ… ഓടിയടുക്കുന്ന ഒരു കാലൊച്ച ഞാൻ കേട്ടു, പിറകെ വലിയ ഒരു ശബ്ദവും.

ജഗൻ,

എന്താടി

ഇങ്ങു മാറിയെ, ഇതു ഞാൻ ചെയ്തോളാം

അതു വേണ്ട, എൻ്റെ പണി ഞാൻ ചെയ്തോളാം.

എന്നെയിങ്ങനെ കൊല്ലാക്കൊല ചെയ്യല്ലെ ജഗൻ,

എടി, അതിനു ഞാനെന്തു ചെയ്തു.

മതി, എനിയൊന്നും ചെയ്യണ്ട, കൈ മുറിഞ്ഞു, എന്നിട്ടും വന്നിരിക്കാ വീണ്ടും അരിയാൻ,

ഒരു കാര്യം പഠിക്കുമ്പോ വീഴ്ച്ചകൾ പതിവാ… വീണു വീണു വേണം പഠിക്കാൻ,

അങ്ങനെ ഇപ്പോ ജഗൻ വീണു വീണു പഠിക്കണ്ട,

ആവണി,

എനിക്കാവില്ല ജഗൻ, നിൻ്റെ കയ്യിൽ രക്തം കണ്ടപ്പോ ജീവൻ പറിച്ചെടുക്കുന്ന പോലെയാ എനിക്കു തോന്നിയെ,

ആവണി നീ,

മറുത്തൊന്നും പറയാതെ എന്നിൽ നിന്നും കത്തി പിടിച്ചു വാങ്ങിയ ശേഷം, എന്നെ ഉന്തിത്തള്ളി, ഹോളിൽ ടീവിയ്ക്കു മുന്നിൽ ഇരുത്തിയ ശേഷം അവൾ അടുക്കളയിലേക്കു തന്നെ പോയി.

ഓരോ നിമിഷവും അവൾ കാണിക്കുന്ന ആ സ്നേഹം ആദ്യമായി എന്നിലും ഭയത്തിൻ്റെ വിത്തുകൾ പാകി . അവൾ പറഞ്ഞ പോലെ, എൻ്റെ ഭയം നീയാണ് ആവണി, നിന്നെ നഷ്ടപ്പെടുമോ എന്ന ഭയം എന്നിലും ഉണർന്നു കഴിഞ്ഞു. നീ പറഞ്ഞ പോലെ അത്രമേൽ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങി.

Updated: April 27, 2021 — 7:21 pm

33 Comments

  1. Bro njan the universe athindha next part eppza varunna onne paryavo

    1. Pavithrabhandam kazhinjanu bro athu thudanganirikkunnath… Next month kazhiyum

  2. നിധീഷ്

    കൊള്ളാം.. ❤❤❤

  3. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ????

  4. Vibe vibeyy…. love ❤️ king….✌️

  5. അപരിചിതൻ

    പ്രിയപ്പെട്ട രാജാവേ..??

    തിരിച്ചു വന്നതിൽ സന്തോഷം…

    1. അപരിചിതൻ

      Sorry, കമന്റ് അറിയാതെ post ആയി എഴുതി തീരുന്നതിന് മുമ്പ്..!!

      പ്രിയപ്പെട്ട രാജാവേ..??

      തിരിച്ചു വന്നതിൽ സന്തോഷം…?

      ഇഷ്ടപ്പെട്ട എഴുത്തുകാരനെ കുറച്ച് നാളായി കാണാത്തതിന്റെ ഒരു സങ്കടം ഉണ്ടായിരുന്നു…വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം…വളരെ വ്യത്യസ്തമായ ഒരുപാട് കഥകള്‍ വായനക്കാര്‍ക്ക് സമ്മാനിച്ച ആ എഴുത്തുകാരൻ എന്നും ഇവിടെത്തന്നെ, ഇടവേളകളില്‍ ഇല്ലാതെ ഉണ്ടാകും എന്ന് കരുതുന്നു..ബാക്കിയായ കഥകള്‍ പറയാനും, ചില പുതിയ കടകളിലേക്കും, അനുഭവങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോകാനും…

      അഭിപ്രായങ്ങൾ ധാരാളം വരും..അഭിനന്ദനങ്ങളും, വിമര്‍ശനങ്ങളും, ആശങ്കകളും, പ്രതീക്ഷകളും, എല്ലാം അതിൽ ഉണ്ടാകും..എല്ലാറ്റിലും ഉപരി എഴുത്തുകാരന്റെ മനസ്സും, സന്തോഷവും ആണ് പ്രധാനം..എല്ലാം അഭിപ്രായങ്ങളും പല തലത്തിലും ഉള്ള, പല ചിന്തകളും ഉള്ള ആളുകള്‍ പറയുന്നതായി കരുതിയാല്‍ മതി…നമ്മളെ ഇഷ്ടപ്പെടുകയും, സ്നേഹിക്കുകയും, കരുതുകയും ചെയ്യുന്ന വായനക്കാര്‍ക്കു വേണ്ടി എഴുതുക..അവരാണ് നമ്മുടെ എഴുത്തിന്റെ ശക്തി…!!??

      ജഗന്റേയും, ആവണിയുടേയും സ്നേഹനിമിഷങ്ങൾക്കായി കാത്തിരിക്കുന്നു..!!

      സ്നേഹം മാത്രം ❤❤

      1. അപരിചിതൻ

        *കഥകളിലേക്കും, അനുഭവങ്ങളിലേക്കും

  6. തൃലോക്

    ഹായ് മച്ചാ ❤️❤️

  7. nice…?

    pinney chank thakarkkaatha twistum tragedyum okke mathitto ?

  8. എത്ര കാലം ആയി ഭായി പിന്നെ ആദ്യത്തെ പാർട്ട് ഒന്നൂടെ വായിച്ചിട്ടാ ഇത് വായിച്ചെ.
    എന്നാലും കഥ നന്നായിട്ടുണ്ട് നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട് അവരുടെ ആത്മാർത്ഥ മായ പ്രണയം രംഗങ്ങൾ വായിക്കാൻ നല്ല ഫീൽ ഉണ്ട്.ഇനി മീര എന്താവോ ചെയ്യാൻ പോണെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി വേഗം തരണേ.
    സ്നേഹത്തോടെ♥️♥️♥️

    1. Next week. Tharunnathane ella tusedayum pradheeshikkam

  9. adipoli aayittund machanne…baakki pooratte….waiting….

    1. Next week. Tharunnathane ella tusedayum pradheeshikkam

  10. Bro hidden eye climax undavumennu paranjirunnu?

    1. Hidden eye alla bro hidden face

    2. Ee sunaday tharam. Athu real climax alla season 1 climax aayirikkum athayath kadhayude 1st half.

      1. Welcome back mwuthee

    3. കുട്ടേട്ടൻസ് ❤❤

      Hi

  11. വിനോദ് കുമാർ ജി ❤

    ❤❤❤

  12. ഇരിഞ്ഞാലക്കുടക്കാരൻ

    ഈ കഥ എവിടെയോ? എന്നാലും കഥ ബാക്കി പോരട്ടെ. ഉഷാർ ആയിട്ടുണ്ട് ഈ പാർട്ടും?❤❤

    1. Njan kore idangalile idunnunde bro…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അങ്ങനെ പറ. വെറുതെ അല്ല വായിച്ചതായി തോന്നിയത്

  13. കാമുകൻ

    പവിത്രബന്ധം…… പരിശുദ്ധ സ്വർണം…..
    ഇത് ഏത് ജ്വല്ലറിയുടെ പരസ്യമാ…????
    ❣️

      1. കാമുകൻ

        ചുമ്മാ….
        എന്തെകിലും ഒക്കെ ചോദിക്കണ്ടെ…. ?
        ❣️

  14. ♥️♥️♥️♥️♥️♥️

  15. ഹോയ് രാജാവേ ❤❤❤

  16. ജോനാസ്

    ??

Comments are closed.