❤പവിത്രബന്ധം 2❤ [ പ്രണയരാജ] 169

എൻ്റെ അമ്മോ… ഇതു കാണുമ്പോ എന്നെ പിടിച്ചറക്കുന്ന പോലുണ്ട്, എന്താ ജഗൻ ഇത്.

ദേ… ആവണി, നീ നിൻ്റെ പാട് നോക്കി പോയെ, എനിക്കറിയാ എൻ്റെ പണി ചെയ്യാൻ,

ചിരിയടക്കി പിടിച്ച് അവൾ ബാക്കി പണിയിലേക്കു തിരിഞ്ഞു. കുറച്ചു സമയങ്ങൾക്ക് ശേഷം ഒരലർച്ചയാണവൾ കേട്ടത്.

ആ………

അയ്യോ…..

ഊ….

ഒരു നിമിഷം അവളുടെ ചങ്കൊന്നു കാളി, തിരിഞ്ഞു നോക്കിയതും ജഗൻ്റെ ഇടതു കൈ വിരലിൽ നിന്നും രക്തം ഒഴുകുന്നതാണവൾ കണ്ടത്. ഒരു നിമിഷം അവൾ തളർന്നു പോയതു പോലെ, അടുത്ത ക്ഷണം തന്നെ , ഏതോ ഉൾശക്തിയുടെ പ്രേരയെന്ന പോലെ അവൾ അവനെയും കൊണ്ട് വാഷ് ബേയ്സ് ലക്ഷ്യമാക്കി നടന്നു. പോകുന്ന വഴിയൊക്കെ അവൾ പിറുപിറുത്തു കൊണ്ടിരുന്നു ആരോടെന്നില്ലാതെ,

ഒരു കാര്യം ശ്രദ്ധിച്ചു ചെയ്യില്ല,

കണ്ടില്ലെ കൈ മുറിച്ചു വെച്ചത് ,

അതെങ്ങനാ… വല്ലതും ശീലമുണ്ടാവണ്ടെ,

എൻ്റെ ഭഗവതി, എന്തോരം രക്താ പോയത്..

അവളുടെ വർത്താനം കേട്ടാ തോന്നും ഞാനിവിടെ ചോര വാർന്ന് ചവാൻ കിടക്കുവാന്ന്. ഉള്ളിൽ ചിരി നുരഞ്ഞു പൊന്തിയിരുന്നെങ്കിലും എനിക്കു . ചിരിക്കാനായില്ല, പകരം കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

8 ൽ പഠിക്കുമ്പോയാ.. അമ്മ ഞങ്ങളെയൊക്കെ വിട്ടിട്ടു പോയത്, അമ്മയുടെ കുറവറിയാതെയാണ് അച്ഛൻ എന്നെ വളർത്തിയത്, പക്ഷെ ഇപ്പോ ആവണിയുടെ പ്രവർത്തികൾ എന്നെ അമ്മയുടെ ആ പഴയ ഓർമ്മകളിലേക്കാണ് കൂട്ടികൊണ്ട് പോകുന്നത്.

അമ്മയും ഇങ്ങനായിരുന്നു, എൻ്റെ ദേഹത്ത് ചെറിയ പോറൽ പറ്റിയാലും വീടു തല കീഴായി മറിച്ചിടും. ഭയങ്കര കരച്ചിലും ഒച്ചപ്പാടും ഉണ്ടാക്കി, അതൊക്കെ ഓർക്കുമ്പോൾ ഉള്ളിൽ ഇപ്പോയും ഒരു നീറ്റലാ..

ഇങ്ങോട്ട് കാട്ട്,

അവളുടെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. അവളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എൻ്റെ കൈ പിടിച്ച് വെള്ളത്തിനു നേരെ വെച്ചു. വളരെ ശ്രദ്ധയോടെയാണ് അവൾ രക്ത പാടുകൾ കഴുകി കളഞ്ഞത്. ഒരു തൂവൽ സ്പർഷം പോലെ അവളുടെ വിരലുകൾ ആ മുറിവിനു ചുറ്റും ഓടി നടന്നപ്പോൾ എനിക്കു കൗതുകമായിരുന്നു.

ദേ നോക്കിയെ , നല്ല ആഴത്തിലുള്ള മുറിവാ…

അവൾ പറഞ്ഞതു കേട്ടതും ഞാനും വിരലിലേക്കു നോക്കി, ആഴത്തിലുള്ള മുറിവൊന്നുമല്ല, ചെറുതായൊരു പിളർപ്പുണ്ട്, പിന്നെ ഉച്ചയടുക്കാറായതു കൊണ്ട് രക്തം കുറച്ചു കൂടുതൽ പുറത്തേക്കു വന്നു.

ഇതു ചെറിയ മുറിവാ..ആവണി.

Updated: April 27, 2021 — 7:21 pm

33 Comments

  1. Bro njan the universe athindha next part eppza varunna onne paryavo

    1. Pavithrabhandam kazhinjanu bro athu thudanganirikkunnath… Next month kazhiyum

  2. നിധീഷ്

    കൊള്ളാം.. ❤❤❤

  3. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ????

  4. Vibe vibeyy…. love ❤️ king….✌️

  5. അപരിചിതൻ

    പ്രിയപ്പെട്ട രാജാവേ..??

    തിരിച്ചു വന്നതിൽ സന്തോഷം…

    1. അപരിചിതൻ

      Sorry, കമന്റ് അറിയാതെ post ആയി എഴുതി തീരുന്നതിന് മുമ്പ്..!!

      പ്രിയപ്പെട്ട രാജാവേ..??

      തിരിച്ചു വന്നതിൽ സന്തോഷം…?

      ഇഷ്ടപ്പെട്ട എഴുത്തുകാരനെ കുറച്ച് നാളായി കാണാത്തതിന്റെ ഒരു സങ്കടം ഉണ്ടായിരുന്നു…വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം…വളരെ വ്യത്യസ്തമായ ഒരുപാട് കഥകള്‍ വായനക്കാര്‍ക്ക് സമ്മാനിച്ച ആ എഴുത്തുകാരൻ എന്നും ഇവിടെത്തന്നെ, ഇടവേളകളില്‍ ഇല്ലാതെ ഉണ്ടാകും എന്ന് കരുതുന്നു..ബാക്കിയായ കഥകള്‍ പറയാനും, ചില പുതിയ കടകളിലേക്കും, അനുഭവങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോകാനും…

      അഭിപ്രായങ്ങൾ ധാരാളം വരും..അഭിനന്ദനങ്ങളും, വിമര്‍ശനങ്ങളും, ആശങ്കകളും, പ്രതീക്ഷകളും, എല്ലാം അതിൽ ഉണ്ടാകും..എല്ലാറ്റിലും ഉപരി എഴുത്തുകാരന്റെ മനസ്സും, സന്തോഷവും ആണ് പ്രധാനം..എല്ലാം അഭിപ്രായങ്ങളും പല തലത്തിലും ഉള്ള, പല ചിന്തകളും ഉള്ള ആളുകള്‍ പറയുന്നതായി കരുതിയാല്‍ മതി…നമ്മളെ ഇഷ്ടപ്പെടുകയും, സ്നേഹിക്കുകയും, കരുതുകയും ചെയ്യുന്ന വായനക്കാര്‍ക്കു വേണ്ടി എഴുതുക..അവരാണ് നമ്മുടെ എഴുത്തിന്റെ ശക്തി…!!??

      ജഗന്റേയും, ആവണിയുടേയും സ്നേഹനിമിഷങ്ങൾക്കായി കാത്തിരിക്കുന്നു..!!

      സ്നേഹം മാത്രം ❤❤

      1. അപരിചിതൻ

        *കഥകളിലേക്കും, അനുഭവങ്ങളിലേക്കും

  6. തൃലോക്

    ഹായ് മച്ചാ ❤️❤️

  7. nice…?

    pinney chank thakarkkaatha twistum tragedyum okke mathitto ?

  8. എത്ര കാലം ആയി ഭായി പിന്നെ ആദ്യത്തെ പാർട്ട് ഒന്നൂടെ വായിച്ചിട്ടാ ഇത് വായിച്ചെ.
    എന്നാലും കഥ നന്നായിട്ടുണ്ട് നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട് അവരുടെ ആത്മാർത്ഥ മായ പ്രണയം രംഗങ്ങൾ വായിക്കാൻ നല്ല ഫീൽ ഉണ്ട്.ഇനി മീര എന്താവോ ചെയ്യാൻ പോണെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി വേഗം തരണേ.
    സ്നേഹത്തോടെ♥️♥️♥️

    1. Next week. Tharunnathane ella tusedayum pradheeshikkam

  9. adipoli aayittund machanne…baakki pooratte….waiting….

    1. Next week. Tharunnathane ella tusedayum pradheeshikkam

  10. Bro hidden eye climax undavumennu paranjirunnu?

    1. Hidden eye alla bro hidden face

    2. Ee sunaday tharam. Athu real climax alla season 1 climax aayirikkum athayath kadhayude 1st half.

      1. Welcome back mwuthee

    3. കുട്ടേട്ടൻസ് ❤❤

      Hi

  11. വിനോദ് കുമാർ ജി ❤

    ❤❤❤

  12. ഇരിഞ്ഞാലക്കുടക്കാരൻ

    ഈ കഥ എവിടെയോ? എന്നാലും കഥ ബാക്കി പോരട്ടെ. ഉഷാർ ആയിട്ടുണ്ട് ഈ പാർട്ടും?❤❤

    1. Njan kore idangalile idunnunde bro…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അങ്ങനെ പറ. വെറുതെ അല്ല വായിച്ചതായി തോന്നിയത്

  13. കാമുകൻ

    പവിത്രബന്ധം…… പരിശുദ്ധ സ്വർണം…..
    ഇത് ഏത് ജ്വല്ലറിയുടെ പരസ്യമാ…????
    ❣️

      1. കാമുകൻ

        ചുമ്മാ….
        എന്തെകിലും ഒക്കെ ചോദിക്കണ്ടെ…. ?
        ❣️

  14. ♥️♥️♥️♥️♥️♥️

  15. ഹോയ് രാജാവേ ❤❤❤

  16. ജോനാസ്

    ??

Comments are closed.