❤പവിത്രബന്ധം 2❤ [ പ്രണയരാജ] 170

എൻ്റെ പൊന്നോ… ഭാരമുണ്ടെടി പെണ്ണേ, ഞാനെടുത്തോളാം,

ജഗൻ ഞാനും കൂടെ സഹായിക്കാം, എനിക്കെന്തോ പോലെ,

അവളുടെ മട്ടും ഭാവവും കണ്ടപ്പോ, പാവം തോന്നിയ ജഗൻ, കൂട്ടത്തിൽ ഭാരം കുറഞ്ഞ ഒരു കവർ അവർക്കു നേരെ നീട്ടി,

അതേ… തൽക്കാലം എൻ്റെ മോൾ ഇത് പിടി, ബാക്കി ഒക്കെ ഞാൻ എടുത്തു വെച്ചോളാം.

അവളാ കവറു വാങ്ങി, അവനു വേണ്ടി ഒരു പുഞ്ചിരി സമ്മാനിച്ചു.

ബാക്കി സാധനങ്ങൾ എല്ലാം ജഗൻ തന്നെ അടുക്കളയിലേക്കെത്തിച്ചു. എല്ലാം അടക്കിയൊതുക്കി വെക്കുമ്പോയേക്കും കുറേ സമയം പോയി.

അതു കഴിഞ്ഞ പാടെ, അവൾ ഭക്ഷണം പാകം ചെയ്യാനായി തുടങ്ങി. അരി കഴുകി വെള്ളത്തിലിട്ട ശേഷം, അവൾ ജഗനെ വിളിച്ചു.

ജഗൻ,….

എന്താടി,

ഇങ്ങു വന്നേ….

ദാ… വരണു…

ചടപ്പു പിടിച്ച മുഖവുമായി അവൻ പതിയെ അടുക്കളയിലേക്കു കയറി വന്നു.

അച്ചോടാ… എൻ്റെ പൊന്നിൻ്റെ മുഖം എന്താ ഇങ്ങനെ,

നീ വിളിച്ച കാര്യം പറയെടി, അവൾ കളിയാക്കാൻ നിക്കാ…

ദേ… ആ പച്ചക്കറികൾ അരിഞ്ഞേ…

അവളതു പറഞ്ഞതു കേട്ടതും. ദേവിയെ, ഇതു കുരിശായോ…. ഇന്നത്തോടെ മതി വെപ്പും കുടിയും, ഭക്ഷണം പുറത്തു നിന്നാക്കുന്നതാ നല്ലത്.

അതും മനസിൽ ചിന്തിച്ചു കൊണ്ട് നിർവികാരനായി അവളെ തന്നെ നോക്കി നിൽക്കുകയാണ് ജഗൻ.

ഹലോ… മാഷേ… സ്വപ്നം കണ്ടത് മതി, പച്ചക്കറി അരിയാൻ നോക്ക്.

അതേ… ആവണി, എനിക്കിതൊന്നും അറിയില്ലാട്ടോ..

നിഷ്കളങ്കത അഭിനയിച്ചു കൊണ്ട് നല്ല വൃത്തിയായൊരു പെർഫോമൻസ് ജഗൻ അങ്ങു വെച്ചു കാച്ചി.

ഇങ്ങനെ തന്നെയാ… ഇതൊക്കെ പഠിക്കാ… ആരും പഠിച്ചിട്ടല്ല വരുന്നേ…

അവളുടെ ആ മറുപടി അവൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല, എന്നത് അവൻ്റെ മുഖഭാവത്തിൽ നിന്നും വ്യക്തമാണ്. അതു കണ്ടതും ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു.

അതെ, വേഗം, ഇല്ലേ ഫുണ്ട് നേരത്തിന് കിട്ടിയില്ല എന്നും പറഞ്ഞ് വന്നേക്കരുത്.

അതു കൂടെ കേട്ടപ്പോ വേറെ വഴിയില്ല എന്നു മനസിലായ ജഗൻ അരിശം മറച്ചു വെക്കാതെ തന്നെ പാത്രം തനിക്കരികിലേക്ക് വലിച്ചു നീക്കി കൊണ്ട് , ആരോടോ ഉള്ള ദേഷ്യം ആ പച്ചക്കറിയുടെ മേത്ത് തീർത്തു.

അവൻ്റെ പ്രവർത്തി കണ്ട് പൊട്ടിമുളച്ച  ചിരി അടക്കിപ്പിടിച്ചു  കൊണ്ടാണവൾ പറഞ്ഞത്.

Updated: April 27, 2021 — 7:21 pm

33 Comments

  1. Bro njan the universe athindha next part eppza varunna onne paryavo

    1. Pavithrabhandam kazhinjanu bro athu thudanganirikkunnath… Next month kazhiyum

  2. നിധീഷ്

    കൊള്ളാം.. ❤❤❤

  3. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ????

  4. Vibe vibeyy…. love ❤️ king….✌️

  5. അപരിചിതൻ

    പ്രിയപ്പെട്ട രാജാവേ..??

    തിരിച്ചു വന്നതിൽ സന്തോഷം…

    1. അപരിചിതൻ

      Sorry, കമന്റ് അറിയാതെ post ആയി എഴുതി തീരുന്നതിന് മുമ്പ്..!!

      പ്രിയപ്പെട്ട രാജാവേ..??

      തിരിച്ചു വന്നതിൽ സന്തോഷം…?

      ഇഷ്ടപ്പെട്ട എഴുത്തുകാരനെ കുറച്ച് നാളായി കാണാത്തതിന്റെ ഒരു സങ്കടം ഉണ്ടായിരുന്നു…വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം…വളരെ വ്യത്യസ്തമായ ഒരുപാട് കഥകള്‍ വായനക്കാര്‍ക്ക് സമ്മാനിച്ച ആ എഴുത്തുകാരൻ എന്നും ഇവിടെത്തന്നെ, ഇടവേളകളില്‍ ഇല്ലാതെ ഉണ്ടാകും എന്ന് കരുതുന്നു..ബാക്കിയായ കഥകള്‍ പറയാനും, ചില പുതിയ കടകളിലേക്കും, അനുഭവങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോകാനും…

      അഭിപ്രായങ്ങൾ ധാരാളം വരും..അഭിനന്ദനങ്ങളും, വിമര്‍ശനങ്ങളും, ആശങ്കകളും, പ്രതീക്ഷകളും, എല്ലാം അതിൽ ഉണ്ടാകും..എല്ലാറ്റിലും ഉപരി എഴുത്തുകാരന്റെ മനസ്സും, സന്തോഷവും ആണ് പ്രധാനം..എല്ലാം അഭിപ്രായങ്ങളും പല തലത്തിലും ഉള്ള, പല ചിന്തകളും ഉള്ള ആളുകള്‍ പറയുന്നതായി കരുതിയാല്‍ മതി…നമ്മളെ ഇഷ്ടപ്പെടുകയും, സ്നേഹിക്കുകയും, കരുതുകയും ചെയ്യുന്ന വായനക്കാര്‍ക്കു വേണ്ടി എഴുതുക..അവരാണ് നമ്മുടെ എഴുത്തിന്റെ ശക്തി…!!??

      ജഗന്റേയും, ആവണിയുടേയും സ്നേഹനിമിഷങ്ങൾക്കായി കാത്തിരിക്കുന്നു..!!

      സ്നേഹം മാത്രം ❤❤

      1. അപരിചിതൻ

        *കഥകളിലേക്കും, അനുഭവങ്ങളിലേക്കും

  6. തൃലോക്

    ഹായ് മച്ചാ ❤️❤️

  7. nice…?

    pinney chank thakarkkaatha twistum tragedyum okke mathitto ?

  8. എത്ര കാലം ആയി ഭായി പിന്നെ ആദ്യത്തെ പാർട്ട് ഒന്നൂടെ വായിച്ചിട്ടാ ഇത് വായിച്ചെ.
    എന്നാലും കഥ നന്നായിട്ടുണ്ട് നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട് അവരുടെ ആത്മാർത്ഥ മായ പ്രണയം രംഗങ്ങൾ വായിക്കാൻ നല്ല ഫീൽ ഉണ്ട്.ഇനി മീര എന്താവോ ചെയ്യാൻ പോണെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി വേഗം തരണേ.
    സ്നേഹത്തോടെ♥️♥️♥️

    1. Next week. Tharunnathane ella tusedayum pradheeshikkam

  9. adipoli aayittund machanne…baakki pooratte….waiting….

    1. Next week. Tharunnathane ella tusedayum pradheeshikkam

  10. Bro hidden eye climax undavumennu paranjirunnu?

    1. Hidden eye alla bro hidden face

    2. Ee sunaday tharam. Athu real climax alla season 1 climax aayirikkum athayath kadhayude 1st half.

      1. Welcome back mwuthee

    3. കുട്ടേട്ടൻസ് ❤❤

      Hi

  11. വിനോദ് കുമാർ ജി ❤

    ❤❤❤

  12. ഇരിഞ്ഞാലക്കുടക്കാരൻ

    ഈ കഥ എവിടെയോ? എന്നാലും കഥ ബാക്കി പോരട്ടെ. ഉഷാർ ആയിട്ടുണ്ട് ഈ പാർട്ടും?❤❤

    1. Njan kore idangalile idunnunde bro…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അങ്ങനെ പറ. വെറുതെ അല്ല വായിച്ചതായി തോന്നിയത്

  13. കാമുകൻ

    പവിത്രബന്ധം…… പരിശുദ്ധ സ്വർണം…..
    ഇത് ഏത് ജ്വല്ലറിയുടെ പരസ്യമാ…????
    ❣️

      1. കാമുകൻ

        ചുമ്മാ….
        എന്തെകിലും ഒക്കെ ചോദിക്കണ്ടെ…. ?
        ❣️

  14. ♥️♥️♥️♥️♥️♥️

  15. ഹോയ് രാജാവേ ❤❤❤

  16. ജോനാസ്

    ??

Comments are closed.