❣️LIFE PARTNER❣️ 8[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 382

“പിന്നെ എന്തോന്നെന്ന് പറയണം…..??”

“യൂറിനെന്ന് പറയണം. മാന്യന്മാരൊക്കെ അങ്ങനാ.”

“അത് മാന്യന്മാര്. ഓർമയുണ്ടോ പണ്ട് LP സ്കൂളില് വച്ച് നീ നിക്കറീ മുള്ളിയത്…?? എല്ലാരും നിന്നെ കളിയാക്കി ചിരിച്ചു. പക്ഷെ ഞാൻ, നിന്റെ കൂടെ നിന്ന് നിന്റെ മൂത്രമായ നിക്കറും കഴുകിയിട്ട് അതൊണങ്ങും വരെ കൂടെ നിന്ന്, എന്തൊക്കെയാടാ ഞാൻ ചെയ്തേ….?? അന്നും ഞാൻ മാന്യനല്ല, ഇന്നും ഞാൻ മാന്യനല്ല.”

“അളിയാ ഞാൻ പറഞ്ഞത് തിരിച്ചെടുത്ത്. സോറി. നിയിങ്ങനെ പഴയ പുരാണത്തിന്റെ കെട്ടഴിക്കല്ലേ, എന്റെ തൊലിയുരിയുവാ…!”

സംഭവം അവൻ പറഞ്ഞതൊക്കെ ഞാൻ കേക്കെയാണേലും, അതാരേലും കേട്ട…?? ഞാൻ ചുറ്റിനും നോക്കി. എല്ലാരും അവരുടേതായ തിരക്കിലാണ്.

“കഴിക്ക്…..”

പിന്നെ മിണ്ടാണ്ടിരുന്ന് ആ ചായേം കുടിച്ച് ബിസ്ക്കറ്റും കഴിച്ചു.

“കുറച്ച് കഴിഞ്ഞിട്ട് നല്ല ചൂട് ദോശ വാങ്ങിട്ട് വരാവേ….”

“കൊല്ലും പന്നി…! അവന്റപ്പുപ്പന്റെ ദോശ… എനിക്ക് പൊറോട്ട തന്നെ വേണം…..”

“പൊറോട്ട തിന്നുന്നത് അത്ര നല്ല ശീലമല്ല മോനു…., ഈ മൈതാ മാവില്ലേ തൊണ്ടയില് ഒറഞ്ഞിരിക്കും. ഇന്നാള് കൂടെ പൊറോട്ട കഴിച്ചൊരാള് മരിച്ചു. പത്രത്തിലൊക്കെ ഉണ്ടായിരുന്നു നീ കണ്ടില്ലേ….??”

“ഇല്ല ഞാൻ കണ്ടില്ല….!”

“അഹ് ഇങ്ങനുള്ളത് ഒന്നും നീ കാണില്ലല്ലോ…..”

“നീ ഫോൺ വാങ്ങാൻ പോണില്ലേ…..??”

“എന്റെ പൊന്ന് ശിവാ ഏട്ട് മണി ആയിട്ടില്ല ഈ നേരത്ത് ആരാടാ ഫോൺ കട തുറക്കണേ….?? നീ പെടക്കാണ്ടിരി ഇന്ന് തന്നെ ഫോൺ കൊണ്ട് തരാം. ഇനിയത് ശെരിയാക്കി കിട്ടീലേ ഞാൻ പുതിയതൊരെണ്ണം വാങ്ങിത്തരാം പോരെ….??”

17 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ❤❤❤❤
    Ith oru drawback aayit parayanathalla.. Just a suggestion….
    Sentiments ithiri korakkamayirunnu
    Chelappa bayankara over aayapple

  3. 27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

  4. Bakkikayi kathirikunnu.
    Rahuline orupadishttayi.
    ❤️❤️

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤?✨️?

  6. നിധീഷ്

    ?????

    1. ❥︎????? ꫝ? ʀ❥︎

      ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!

      ??

  7. രാഹുൽ ???????.
    ഗംഭീരം സഹോ ❣️❣️❣️❣️❣️

  8. Chunk thendi istam ❤️❤️❤️❤️

  9. ആർക്കും വേണ്ടാത്തവൻ

    സൂപ്പർ ബ്രോ അടിപൊളി

  10. °~?അശ്വിൻ?~°

    ❤️❤️❤️

  11. ❤️❤️❤️

  12. ❤️❤️❤️

  13. First

Comments are closed.