❣️താലികെട്ട് ❣️[✨️Akku] 172

നിച്ചുവും ശിവകാമിയും നല്ലവണ്ണം തോഴുതു… എല്ലാവർക്കും നല്ലത് വരുത്തണേ എന്ന് പ്രാർത്ഥിച്ചു….പക്ഷെ അപ്പോഴും നിച്ചുവിന്റെ മനസ്സ് ശാന്തമായിരുന്നില്ല…. എപ്പോഴും ദേവിയുടെ മുമ്പിൽ വന്നു തൊഴുത്താൽ തന്റെ മനസ്സ് ശാന്തമാവുന്നതാണ്.. പക്ഷെ ഇന്ന്…. തന്റെ ജീവിതം മാറിമറിയാൻ പോകുന്ന പോലെ  അവൾക്ക് തോന്നി…. തനിയ്ക്ക് വേണ്ടി ദേവി എന്തൊ ഒരുക്കി വെച്ചപ്പോലെ…അവൾ തന്റെ കയ്യിലുള്ള പൂക്കൾ അടങ്ങിയിട്ടുള്ള ചെറിയ ഉരുളി അവിടെ നടയിൽ വെച്ചു…. അവളുടെ കണ്ണുകൾ നടയുടെ അകത്തേക്ക് പോയി.. അവിടെ ദേവിയുടെ മുന്നിൽ ഒരു ഇലച്ചീന്ത് ഇരുപ്പുണ്ട്…. ശാന്തി പലവുരി മന്ത്രങ്ങൾ ചൊല്ലി പൂക്കൾ അതിലേക്ക് അർപ്പിക്കുന്നുണ്ട്… അവൾ വെറുതെ ആഹ് ഇലയിൽ എന്താണെന്ന് അറിയാനുള്ള കൗതുകത്താൽ ഒന്നുകൂടി എത്തി നോക്കി…അവിടെയിരിക്കുന്ന വസ്തുവിൽ അവളുടെ കണ്ണുകൾ ഉടക്കി നിന്നു…”നല്ല ബംഗിയുള്ളൊരു “ശംഖുമാല താലി “, അത് നിച്ചുവിനെ വല്ലാതെ ആകർഷിക്കുന്നുണ്ടായിരുന്നു….എന്തോ അതിൽ നിന്ന് കണ്ണുകൾ പിൻവലിക്കാൻ അവൾക്ക് തോന്നിയിരുന്നില്ല….എന്നാൽ ആഹ് താലിയിലേക്ക് നോക്കുമ്പോളും അവൾ അറിഞ്ഞിരുന്നില്ല ആഹ് ശംഖുമാല താലി അവളുടെ “താലികെട്ട് “❣️ നടത്തുവാൻ  വിധി അവൾക്ക് വേണ്ടി ഒരുക്കി വെച്ചതാണെന്ന്…..

 

 

അതെ ഒന്ന് ഒതുങ്ങി നിന്നെങ്കിൽ ഞങ്ങൾക്കും തൊഴാമായിരുന്നു…. പുറകിൽ നിന്ന് ഒരു പ്രായമായ സ്ത്രീ നിച്ചുവിനോട് വിളിച്ചു പറഞ്ഞതും… അവൾ വേഗം തന്റെ നോട്ടം മാറ്റി നെറ്റിയിൽ തൊട്ട് തൊഴുതു കൊണ്ട് വേഗം നടന്നു…. ശിവകാമിയമ്മ തൊഴുതു പോയിരുന്നു… അതുകൊണ്ട് തന്നെ നിച്ചുവും എല്ലാ നടയിലും തൊഴുതുക്കഴിഞ്ഞു പുറത്തേക്കിറങ്ങി….അവൾ പരിസരം മറന്നാണ് നടന്നിരുന്നത്… കാരണം ഇപ്പോഴും അവൾ എന്തുകൊണ്ട് ആഹ് താലിയിലേക്ക് അങ്ങനെ നോക്കി നിന്നു എന്ന ചോദ്യത്തിനു അവൾക്ക് ഉത്തരം ലഭിച്ചിരുന്നില്ല….പക്ഷെ ഇതെല്ലാം ചിന്തിച്ചുകൂട്ടി ബോധമില്ലാതെ നടക്കുന്ന നമ്മുടെ നിച്ചു തറയിൽ കിടക്കുന്ന അത്യാവശ്യം വലിയൊരു കല്ല് കണ്ടിരുന്നില്ല….അവൾ നടന്നു പോകുന്നതിനു ഇടയിൽ അവളുടെ സാരീ ആഹ് കല്ലിൽ തട്ടി അവൾ മുന്നോട്ടേക്ക് വീഴാൻ ആഞ്ഞു…. നിച്ചു തന്റെ കണ്ണുകൾ മുറുക്കിയടച്ചു….വീണു കഴിഞ്ഞാൽ തറയിൽ തല ഇടിച്ചു ഹോസ്പിറ്റലിൽ പോയി ഐ. സി. യു  വിൽ കിടന്ന് ഫ്രൂട്ട്സ് കഴിക്കുന്നത് വരെ നമ്മുടെ നിച്ചു നിമിഷങ്ങൾ കൊണ്ട് ആലോചിച്ചു….എന്നാൽ അവൾ നിലം പതിക്കും മുമ്പ് ഒരു കൈ അവളുടെ അരയിലൂടെ ചുറ്റി അവളെ നിലത്തു വീഴാതെ പിടിച്ചിരുന്നു…. ആഹ് കരസ്പർശം ഏറ്റതും നിച്ചുവിന്റെ നെഞ്ച് ക്രമാതീതമായി മിടിക്കാൻ തുടങ്ങി….ഒരിക്കൽ കൂടി പൂക്കളെ തഴുകുന്ന കാറ്റ് അവൾക്കുമേൽ വീശിയടിച്ചു ….ആഹ് കാറ്റിൽ അവളുടെ മുടിയിഴകൾ ചെറുതായി പറന്നുകളിക്കാൻ തുടങ്ങി…………..

 

നിച്ചു കണ്ണുകൾ തുറക്കുന്നതിനു മുമ്പ് അവളെ അയാൾ നേരെ നിർത്തിയിരുന്നു… നേരെ നിന്നതിനു ശേഷം അവൾ പതിയെ മുറുക്കിയടച്ച തന്റെ കണ്ണുകൾ തുറന്നു…മുന്നിൽ നില്ക്കുന്ന വ്യക്തിയെ കണ്ടതും അവളുടെ ഹൃദയഗതി  അനിയന്ത്രിതമായി ഉയർന്നു….

 

( ലെ അക്കു :ഇങ്ങനെ ഉയർന്നു ഉയർന്നു ഹാർട്ട്‌ അറ്റാക്ക് വന്നാൽ എന്റെ നായകൻ വിധവൻ ആയിപ്പോവും….

 

ലെ നിച്ചു : ഞാൻ എന്തെയ്യാനാ എന്റെ ഹാർട്ട്‌ മര്യാദക്ക് നിൽക്കുന്നില്ല അക്കു ..?

 

ലെ അക്കു : ടി ടി കുളമാക്കി ചളമാക്കല്ലേ…?? എന്നെയല്ല  അങ്ങേരുടെ മുഖത്ത്  നോക്കടി….)

 

 

 

 

 

 

നിച്ചു അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…ഗൗരവം നിറഞ്ഞു നില്ക്കുന്ന മുഖം…. നെറ്റിയിൽ  ചന്ദനക്കുറി….അല്പം ചുരുൾ കലർന്ന കറുത്ത മുടി നല്ല രീതിയിൽ ഒതുക്കി വെച്ചിട്ടുണ്ട് … കട്ടത്താടിയും അതിനൊത്ത കട്ടി മീശയും…. കണ്ണുകൾക്ക് ഒരു പ്രത്യേക തിളക്കമുണ്ട്… കാപ്പി നിറത്തിലുള്ള കൃഷ്ണമണികൾ അവളെ തന്നെ ഉറ്റുനോക്കുന്നു… ഇരുവരുടേയും നേത്രങ്ങൾ പരസ്പരം ബന്ധിച്ചപ്പോലെ ഇടയാതെ നിന്നു….

 

 

 

 

മോനെ…… യദു….

 

 

എവിടെ നിന്നോ വന്ന നീട്ടിയുള്ള വിളി കേട്ട് നിച്ചു ഞെട്ടി അവളുടെ കണ്ണുകൾ വെട്ടിച്ചു…..യദു നിച്ചുവിന്റെ മേലെയുള്ള തന്റെ കൈകൾ പിൻവലിച്ചു മുഖത്തെ ഗൗരവം വിട്ടു മാറാതെ കണ്ണുകൾ ശബ്ദം കേട്ട ദിശയിലേക്ക് നോക്കി…. അവിടെ ക്ഷേത്രത്തിന്റെ കുളപ്പടവിൽ നിന്ന് ഒരു സ്ത്രീ അവർക്കു നേരെ നടന്നു വന്നു…

 

 

 

 

 

 

ഒരു കൃത്രിമമായ പുഞ്ചിരി ചിരിച്ചുകൊണ്ട് ആഹ് സ്ത്രീ അവർക്കു നേരെ നടന്നടുത്തു…. എന്നാൽ നിച്ചുവിനെ നോക്കുന്ന അവരുടെ കണ്ണുകളിൽ ദേഷ്യവും പുച്ഛവും നിറഞ്ഞു നിന്നു….

 

ദേവിയെ… എന്തോന്നാ ഇത്???? ഒരു ഫാഷൻ മാർക്കറ്റ് കുലുങ്ങി കുലുങ്ങി നടന്നു വരുന്നോ??????.. നിച്ചു ആത്മ അടിച്ചുകൊണ്ട് മുന്നോട്ടു നോക്കി അപ്പോഴേക്കും ആഹ് സ്ത്രീ അവരുടെ അടുത്ത് എത്തിയിരുന്നു…..

 

 

“മോനെ യദു”….തൊഴുതു കഴിഞ്ഞൊ???? തേനും പാലും ശർക്കരയും സമാസമം ചേർത്ത് അവർ യദുവിനു നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു…

 

 

ഉവ്വ…. യദുവും അവർക്കു നേരെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് മറുപ്പടി നല്കി…

 

 

ഓഹ്… നല്ലവണ്ണം തൊഴുതോളു ഇന്ന് നിന്റെ കല്യാണം അല്ലേ??? അവർ നിച്ചുവിനെ വീണ്ടും പുച്ഛത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു….

 

 

ആഹാ പുച്ഛിക്കുന്നോ??? അതും എന്നെ????? കഴുത്തില് 10 കിലോയിന്റെ മാലയും ഇട്ട് തള്ള എന്നെ പുച്ഛിക്കുവാൻ ഇറങ്ങിയേക്കുവാ… കാണിച്ചു തരാം അമ്മച്ചി… ???… നിച്ചു മനസ്സിൽ പറഞ്ഞുകൊണ്ട് അവർക്കു നേരെ നന്നായൊന്ന് ചിരിച്ചു കാണിച്ചു….

 

മോനെ നിന്നെ അവിടെ അന്വേഷിക്കുന്നുണ്ട്…. നിന്റെ അച്ഛൻ അത്യാവശ്യമായി നിന്നോട് അങ്ങോട്ടേക്ക് വരാൻ പറഞ്ഞു…

 

അവർ പറഞ്ഞു കഴിഞ്ഞതും യദുവിന്റെ ഫോൺ റിങ് ചെയ്തതും ഒപ്പമായിരുന്നു… അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ചെവിയിലേക്ക് വെച്ചുകൊണ്ട് നടന്നകന്നു….പക്ഷെ ഇവിടെ നിച്ചു തന്റെ ദൃഷ്ടി യദുവിൽ പതിയാതെയിരിക്കാൻ പാട് പെടുന്നുണ്ടായിരുന്നു… അവൾ അറിയാതെ തന്നെ അവളുടെ കണ്ണുകൾ അവനെ നോക്കിയിരുന്നു.അവൻ പോയെന്ന് ഉറപ്പായതും നിച്ചുവും തിരിഞ്ഞു നടക്കാൻ ഒരുങ്ങി…. എന്നാൽ അതിനു മുമ്പ് തന്നെ ഫാഷൻ മാർക്കറ്റ് അവളുടെ കയ്യിൽ കയറി പിടിച്ചിരുന്നു. അവൾ ചോദ്യഭാവത്തിൽ അവരെ നോക്കി…..

 

 

ആരാടി നീ?????

 

 

ഞാനോ.. ഞാൻ നിച്ചു ???… എന്താ അമ്മച്ചി??????

Updated: June 4, 2023 — 10:46 pm

19 Comments

  1. Ethra naal aayi ipol next part evde?

    1. Sorry.. തിരക്കുകൾ മൂലം ഇവുടെ ഉണ്ടായിരുന്നില്ല.. ഉടനെ തരാം.. ?✨️

    2. Nalla thirakkaayirunnu athukondaane udane tharaam.. ✨️?

  2. ജോച്ചി

    Super….

    1. Thankyou✨️

    1. Udane tharaam…. ✨️?

  3. പോരട്ടെ പോരാട്ട അടുത്ത ഭാഗം വേഗം പോരട്ടെ

    1. Tharaatto.. ?✨️ Ivide illaayirunnu..

  4. Bro nxt part udane kaanuvo

    1. Und.. Tharaam kurach busy aatippoyi. ✨️

  5. When is the next part coming?

    1. Udane tharaam. ✨️?

  6. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  7. Adutha part udane thane kittuvo….?

    1. Thankyou?✨️

    1. Thankyou✨️

Comments are closed.