❣️താലികെട്ട് ❣️[✨️Akku] 171

ജയ പറഞ്ഞതു കേട്ട് നിച്ചു ഒരു വളിച്ച ചിരിയോടെ അവരെയെല്ലാം മാറി മാറി നോക്കി….

 

എന്തായാലും മോള് ഇതുവരെ കാണാത്ത എന്നെ പറ്റി ഇത്രെയും ചിന്തിച്ചത് കൊണ്ട് പറയാം…. മോള് എന്നെ നേരിട്ട് കണ്ടട്ടില്ല…. പക്ഷെ മോൾടെ അമ്മയ്ക്ക് എന്നെ നന്നായിട്ടറിയാം… “മൈഥിലി കോളേജിൽ എന്റെ ജൂനിയറായിരുന്നു “അല്ല എന്റെ അനിയത്തി തന്നെയായിരുന്നു….”ഭാമ ഒരു നിറപുഞ്ചിരിയോടെ പറഞ്ഞു നിർത്തികൊണ്ട് അവളെ കെട്ടിപ്പിടിച്ചു….നിച്ചു തിരിച്ചും….

 

” എന്തായാലും നീയായിരിക്കും സുഭദ്ര ഏട്ടത്തിയുടെ മനസ്സ് കീഴടക്കിയ ആഹ് അപരിചിത സുന്ദരി എന്ന് ഞങ്ങൾ വിചാരിച്ചില്ല…??”….. ജയ

 

“അത് ശരിയാ… എന്നും അമ്പലത്തിൽ പോയി വരുന്ന ഏട്ടത്തിയ്ക്ക് പറയാനുള്ളത് നിച്ചുവിനെ കുറിച്ചാ.. പിന്നെയൊരു അരമണിക്കൂറ് മോളെ കുറിച്ചുള്ള ലെക്ചർ ആണ് “…. ഭാമയും ജയയോടൊപ്പം ചേർന്ന് പറയാൻ തുടങ്ങി…

 

” എന്നിട്ട് ലാസ്റ്റ് ഒരു സ്ഥിരം പല്ലവി… അയ്യോ ഞാൻ ഇന്നും നിച്ചുമോൾടെ നമ്പർ വാങ്ങാൻ മറന്നു പോയി…. “??… ജയ

 

ദേ മതിയാക്ക്….. രണ്ടുപ്പേർക്കും കുറച്ചു കളി കൂടുന്നുണ്ട്… പ്രായം എത്രയായീന്നാ വിചാരം….. സുഭദ്ര

 

 

ഓഹ്… My dear ഏട്ടത്തി…. എനിക്ക് 10- 50 വയസ്സായെങ്കിലും എന്നെയൊന്നു ശ്രദ്ദിച്ചു നോക്കിയെ… ഇപ്പോഴും എന്നെ കണ്ടാൽ 17 ആഹ്നന്നല്ലേ പറയു??????…. ജയ കണ്ണുകൾ അടച്ചു തുറന്നു സുഭദ്രയോടായി ചോദിച്ചു….

 

” അത് ശരിയാ അമ്മായി…. ഇപ്പോഴും അമ്മായിയെ കണ്ടാൽ 50 ആഹ്ണെന്ന് പറയില്ല…. ഏറ്റവും കുറഞ്ഞത് ഒരു 80-90 വയസ്സേ തോന്നിക്കൂ…. ”

 

അത്യാവശ്യം ഒച്ചത്തിൽ ഉള്ള സൗണ്ട് കേട്ട്  അവിടെ കൂടി നിന്നവരെല്ലാം നടപന്തലിന്റെ എതിർവശത്തേക്ക് നോക്കി…ബാ നമ്മുക്കും നോക്കാം…. ദോ അങ്ങ് ദൂരെ… ഒരുപാട് ദൂരെ പോണ്ട ഒരു 15 കാലടി ദൂരത്തിൽ ഒരു പെൺകുട്ടി കണ്ണിൽ കൂളിംഗ് ഗ്ലാസും വെച്ച് ഒരു പഴവും തിന്ന് നടന്നു നടന്നു വരുന്നത് നിങ്ങൾ കണ്ടൊ…..???ആഹ് കണ്ടില്ലെങ്കിൽ കണ്ണട വെച്ച് നോക്ക് പിള്ളേരെ… അവൾ തന്റെ കയ്യിലുള്ള പഴം തിന്ന് തീർത്ത് അതിന്റെ തോലും കറക്കികൊണ്ട് സ്റ്റൈലിൽ നടന്നു വരുകയാണ്….

 

ഓഹ് മൈ കൊടുങ്ങല്ലൂരമ്മേ… കാണാൻ നല്ല സ്റ്റൈലൊക്കെ ഉണ്ടല്ലൊ… മ്മ്മ് ഭയങ്കര ബുദ്ധിയുള്ള കുട്ടിയാണെന്ന് തോന്നുന്നു???…. നിച്ചു ആത്മ അടിച്ചുകൊണ്ട് മുന്നിലേക്ക് നോക്കി….അപ്പോഴേക്കും നടന്നു വരുന്ന പെൺകുട്ടി തന്റെ കയ്യിലുള്ള പഴതത്തൊലി മുന്നോട്ടേക്ക് വലിച്ചെറിഞ്ഞു അവളുടെ കറുത്ത കൂളിംഗ് ഗ്ലാസ്‌ ഒന്നുകൂടി നേരെ വെച്ചു അവരുടെ അടുത്തേക്ക് എത്തി പറയാൻ തുടങ്ങി….

 

” Hlo.. Ladies…. How do you do……. അയ്യോ എന്റെ സിവനെ.. ഞാൻ ദേ പോണേ….. “പക്ഷെ നടന്നു വരുന്ന പുള്ളിക്കാരി നേരത്തെ വലിച്ചെറിഞ്ഞ പഴത്തൊലി അവളുടെ മുന്നിൽ തന്നെയാണ് കിടക്കുന്നതെന്ന് ചെറുതായിട്ടൊന്ന് മറന്നു പോയി…. അതുകൊണ്ട് അവൾ അന്തസ്സായി അതിൽ ചവിട്ടി സാഷ്ടാംഗം ഭൂമിയിലേക്ക് ലാൻഡ് ചെയ്തു….

 

Updated: June 4, 2023 — 10:46 pm

19 Comments

Add a Comment
  1. Ethra naal aayi ipol next part evde?

    1. Sorry.. തിരക്കുകൾ മൂലം ഇവുടെ ഉണ്ടായിരുന്നില്ല.. ഉടനെ തരാം.. ?✨️

    2. Nalla thirakkaayirunnu athukondaane udane tharaam.. ✨️?

  2. ജോച്ചി

    Super….

    1. Thankyou✨️

    1. Udane tharaam…. ✨️?

  3. പോരട്ടെ പോരാട്ട അടുത്ത ഭാഗം വേഗം പോരട്ടെ

    1. Tharaatto.. ?✨️ Ivide illaayirunnu..

  4. Bro nxt part udane kaanuvo

    1. Und.. Tharaam kurach busy aatippoyi. ✨️

  5. When is the next part coming?

    1. Udane tharaam. ✨️?

  6. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  7. Adutha part udane thane kittuvo….?

    1. Thankyou?✨️

    1. Thankyou✨️

Leave a Reply

Your email address will not be published. Required fields are marked *