❣️താലികെട്ട് ❣️[✨️Akku] 171

Views : 24931

 

 

ചിപ്പുവിന്റെ പ്രോത്സാഹനത്തോടെ നിച്ചു. അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും ജയലക്ഷ്മി സിൽക്‌സിന്റെ പരസ്യം തകർത്തു അഭിനയിച്ചു നടക്കുന്നുണ്ട്.. ഇടയ്ക്ക് വീശറി വീശുന്ന പോലെ സാരീതുമ്പി പിടിച്ചു വിടർത്തി ആട്ടുന്നുണ്ട് … ചിപ്പു അതെല്ലാം ആത്മാർത്ഥമായി നോക്കി മാർക്ക്‌ ഇടുന്നു….ശിവകാമിയമ്മയാണെങ്കിൽ തന്റെ മക്കൾ ഇത്രെയും വിവരമില്ലാത്തവർ ആയിപോയല്ലോ എന്നോർത്ത് അവിടെ സാരീ തലപ്പു കൊണ്ട് മുഖം മറച്ചു നിന്നു…. ശ്രീജിത്ത്‌ ഡോക്ടർ ചിരിക്കണോ കരയണോ എന്നറിയാതെ അവിടെ നിൽപ്പുണ്ട്.. എന്നാൽ ഇതിനെല്ലാം അപ്പുറം റോഡിലൂടെ സൈക്കിൾ ഓടിച്ചു പോയ ഒരു പാവം പാൽക്കാരൻ ചേട്ടൻ ഇവരുടെ ഫാഷൻ പരേഡ് കണ്ട് നേരെ നോക്കി സൈക്കിൾ ഓടിക്കാൻ മറന്നു പോയി അടുത്തുള്ള തോട്ടിൽ വീണു… 🤭🤭🤭പാവം ചേട്ടൻ ചെളിയിൽ കുളിച്ച് പതിയെ തോട്ടിൽ നിന്ന് പൊങ്ങി ആരും കണ്ടില്ല എന്ന ഉറപ്പ് വരുത്തി വീട്ടിലേക്കോടി…….

 

 

ആഹ് ഇതു കൊള്ളാം നിച്ചു.. ഇത് പൊളിക്കും 🤩🤩🤩🤩ഈ നിറം നിനക്ക് നല്ലവണ്ണം ചേരുന്നുണ്ട് …. ചിപ്പു

 

 

ആഹ് ഇപ്പൊ സമാധാനം ആയി..ഇന്ന് ഞാനൊരു കലക്കു കലക്കും..😎😎😎… നിച്ചു അതും പറഞ്ഞു വേഗം കാറിൽ കയറി ഇരുന്നു…..

 

 

അപ്പൊ ഓക്കേ ചിപ്പു നാളെ കോളേജിൽ വെച്ച് കാണാം… രാത്രി ഫോൺ ചെയ്യാൻ മറക്കണ്ട… അതും പറഞ്ഞു നിച്ചു അവൾക്കൊരു ഫ്ലയിങ് കിസ്സ് കൊടുത്ത് കാറിൽ കയറി ഇരുന്നു….😘😘😘

 

 

ചിപ്പുവും അതിനു മറുപ്പടി എന്നോണം ഒരു ഫ്ലയിങ്  തിരിച്ചു കൊടുത്ത്  ശിവകാമിയമ്മയ്ക്കും ശ്രീജിത്തിനും ടാറ്റാ  പറഞ്ഞു സ്കൂട്ടർ എടുത്ത് പോയി….

 

 

അതെ നിങ്ങൾ വരുന്നില്ലേ??? വേഗം വാ എനിക്ക് പായസം കുടിക്കാൻ ഉള്ളതാ 😌😌😌…. നിച്ചു കാറിൽ നിന്ന്  തല മാത്രം പുറത്തിട്ട് അവരെ വിളിച്ചു….

 

 

അവർ പരസ്പരം ഒന്ന് നോക്കി കാറിലേക്ക് കയറി ഇരുന്നു…. ശിവകാമിയമ്മ കൊ – ഡ്രൈവർ സീറ്റിലും നിച്ചു ബാക്ക് സീറ്റിലുമാണ് ഇരുന്നത്…. ശിവകാമിയമ്മ കയറിയതും ശ്രീജിത്ത്‌ സീറ്റ്‌ ബെൽറ്റ്‌ ഇട്ട് കാർ മുന്നിലേക്കെടുത്തു അമ്പലത്തിലേക്ക് പുറപ്പെട്ടു…. യാത്രയിൽ ഉടനീളം ശ്രീജിത്തും ശിവകാമിയമ്മയും സംസാരിച്ചു കൊണ്ടിരുന്നു….. എന്നാൽ നിച്ചു പുറത്തെ കാഴ്ചകൾ ആസ്വദിച്ചു ഇടയ്ക്ക് കാറ്റിൽ പറക്കുന്ന അവളുടെ മുടി ഒതുക്കി വെക്കുന്നുണ്ട്….എറണാകുളം സിറ്റി ആണെങ്കിലും, ടൗണിൽ നിന്ന് അല്പം ഉള്ളിലോട്ട് ഒരു ചെറിയ ഗ്രാമപ്രദേശമാണ് നിച്ചുവിന്റെ നാട്….. അവർ പോകുന്ന റോഡിന്റെ ഇരുവശങ്ങളിലും  പച്ച വിരിച്ച പോലെ നീണ്ട വയലോരങ്ങൾ നിരന്ന് കിടപ്പുണ്ട്….ഒരു 20 മിനിറ്റിനു ശേഷം അവരുടെ കാർ എറണാകുളം എന്ന മഹാനഗരത്തിലേക്ക് പ്രവേശിച്ചു. വളരെ തിരക്കേറിയ അന്തരീക്ഷമാണ് എറണാകുളം നഗരത്തിനു… റോഡിൽ മിക്യ സമയങ്ങളിലും വണ്ടികളുടെ ബ്ലോക്ക്‌ പ്രതീക്ഷിക്കാം…നമ്മുടെ കാർ ഹൈ കോർട്ട് ജംഗ്ഷനിൽ നിന്ന്  1.5 km മുന്നോട്ട് സഞ്ചരിച്ചു കച്ചേരിപ്പടി സ്റ്റോപ്പിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞു…. ആഹ് റോഡിന്റെ വലതു വശത്തായി കാണാം “ശ്രീ പരമാര ദേവി ക്ഷേത്രം ” എന്ന് എഴുതിയിരിക്കുന്ന ക്ഷേത്രകവാടം….ഇവിടെ ഉഗ്രസ്വരൂപിണിയും സർവസങ്കടങ്ങളും ഹരിക്കുന്ന “ദേവി ആദിശക്തി ”

“കാളി രൂപീണിയായി ” വടക്കോട്ട് ദർശനം അരുളുന്നു…സാക്ഷാൽ കൊടുങ്ങല്ലൂരമ്മ, ആലുങ്കൽ ഭഗവതി രൂപത്തിൽ ക്ഷേത്രത്തിന്റെ കിഴക്കേ ആൽത്തറയിൽ എഴുന്നള്ളി എന്നാണ് ഐതീഹ്യം…”ദേവാദിദേവൻ മഹാദേവന്റെ” തൃക്കണ്ണിൽ നിന്ന് ജനിച്ച “ഭദ്രകാളി” വടക്കോട്ട് ദർശനം ചെയ്‌താൽ “കൊടും കാളിയുടെ” ഉഗ്രത അണിയും എന്ന് പറയപ്പെടുന്നു…പ്രധാന പ്രതിഷ്ഠയായി ” ശ്രീഭദ്രകാളി ദേവി “കൃപ ചൊരിയുന്നു … മാത്രമല്ല,ശ്രീമഹാവിഷ്ണു, ശ്രീഗണപതി, ശ്രീഅയ്യപ്പൻ, ശ്രീമഹാദേവൻ , ബ്രഹ്മരക്ഷസ്, നാഗരാജാവ്, നാഗയക്ഷി, ആലുങ്കൽഭഗവതി എന്നീ ഉപപ്രതിഷ്ഠകളുമുണ്ട്…..രാവിലെ 5 മുതൽ 10.30 വരെയും, വൈകീട്ട് 5 മുതൽ 8 ആണ് ദർശനസമയം…. (കടപ്പാട് : Google)

 

 

 

നിച്ചു പാട്ടൊക്കെ പാടി കാറിൽ നിന്ന് ചാടിയിറങ്ങി എന്നിട്ട് ശിവകാമിയമ്മയ്ക്കും ശ്രീജിത്ത്‌ ഡോക്ടറിനും ഒരു ക്ലോസ് ചിരി കൊടുത്തു…ശിവകാമിയമ്മ കാറിന്റെ ഡോർ തുറന്നു പിടിച്ചു ശ്രീജിത്ത്‌ ഡോക്ടറോട് യാത്ര ചോദിക്കുന്നുണ്ട്…. ഇതേ സമയം ഒരു ബ്രൌൺ നിറത്തിലുള്ള “Toyota Fortuner” അവരെ കടന്ന് അല്പം മുന്നോട്ടു പാർക്ക് ചെയ്തു…. നിച്ചു സീറ്റിൽ ഇരിക്കുന്ന പൂവിന്റെ ഉരുളി എടുത്ത് അവിടെ ശിവകാമിയമ്മയ്ക്കായി വെയിറ്റ് ചെയ്തു അവിടെ വായനോക്കി നിന്നു ….അപ്പോഴാണ് നിച്ചുവിന്റെ നോട്ടം മുന്നിലുള്ള കാറിലേക്ക് പതിഞ്ഞത് …

 

 

കൊള്ളാം നല്ല കളർ കാർ… അമ്മുമ്മയോട് പറഞ്ഞു എനിക്കും വാങ്ങണം ഇതുപോലൊരു കാർ 🤔🤔🤔… അവൾ മനസ്സിൽ ആലോചിച്ച് കാറിന്റെ ഓരോ മുക്കും മൂലയും സ്കാൻ ചെയ്യാൻ തുടങ്ങി…. പക്ഷെ അപ്പോഴും കാറിന്റെ ഡ്രൈവർ സീറ്റ്‌ തുറന്നു ഒരു ചെറുപ്പക്കാരൻ അവിടെ ഇറങ്ങിയത് അവൾ ശ്രദ്ധിച്ചിരുന്നില്ല…

 

 

 

 

അവൾ അവിടെ കാറിന്റെ ഡിസൈൻ നോക്കി നിർവൃതി അടയുവാണ്.. എന്നാൽ കാറിൽ നിന്ന് ഇറങ്ങിയ ചെറുപ്പക്കാരൻ കാണുന്നത് തന്നെ ഏതോ അന്യഗ്രഹ ജീവിയെ പോലെ തലങ്ങും വിലങ്ങും നോക്കുന്ന ഒരു പെൺകുട്ടിയെയാണ്….പാവം ചേട്ടനു അറിയില്ലല്ലോ കുട്ടി കാറിന്റെ ഭംഗി ആസ്വദിക്കുവാണെന്ന്…🤭🤭🤭🤭അയാൾ ചുറ്റും ഒന്ന് നോക്കിയതിനു ശേഷം വെറുതെ എല്ലായിടത്തും കണ്ണുകൊണ്ട് തിരഞ്ഞു നോക്കി…

 

ഇല്ല ആരുമില്ല, അവൾ തന്നെ തന്നെയാണ് നോക്കുന്നത് എന്ന ബോധത്തിൽ ചെറിയൊരു പുഞ്ചിരി നിറഞ്ഞിരുന്ന അവന്റെ മുഖത്ത് ഗൗരവം നിറയാൻ തുടങ്ങി… ആഹ് സമയത്താണ് നിച്ചു കാറിന്റെ സ്കാനിങ് നിർത്തി മുന്നോട്ട് നോക്കുന്നത്…. അപ്പോൾ അതാ തന്നെ തന്നെ ഗൗരവത്തിൽ നോക്കുന്ന ഒരു ചേട്ടൻ…നിച്ചു നോക്കുന്നത് കണ്ടതും അയാൾ ഒരു പിരികം ഉയർത്തി അവളെ നോക്കി.. അപ്പോഴും അവൾ അയാളെ തന്നെ നോക്കുവാണ്… കാണാൻ സുന്ദരൻ, സാൻഡൽ നിറത്തിലുള്ള ചൈനീസ് നെക്ക് ഷർട്ടും കസവ്‌ കരയുടെ മുണ്ടും ആണ് ധരിച്ചിരിക്കുന്നത്…മുടി ചെറുതായി മുന്നിലേക്ക് വീണു കിടക്കുന്നുണ്ട്… കണ്ണുകൾ കാണാൻ ഒരു പ്രത്യേക ചേലുണ്ട്…. ഇതൊക്കെ നോക്കി കൊണ്ടാണ് കാറിന്റെ അടുത്ത് നിന്ന ചെറുപ്പക്കാരൻ അവളുടെ അടുത്തേക്ക് നടന്നു വരുന്നത്….പക്ഷെ നിച്ചു ഇപ്പോഴും അയാളിൽ നിന്നു നോട്ടം മാറ്റിയിട്ടില്ല….അയാൾ അവളുടെ അടുത്ത് വന്നു മുഖത്തിന് നേരെ വിരൽ ഞൊടിച്ചു…. നിച്ചു ഞെട്ടി കണ്ണ് ചിമ്മിക്കൊണ്ട് അയാളെ നോക്കി…..

 

Excuse……

 

 

ചേട്ടൻ “വിജയ് ദേവരകൊണ്ടയുടെ ആരെങ്കിലും ” ആണൊ????

 

അയാൾ ചോദിച്ചു പൂർത്തി ആക്കുന്നതിനു മുമ്പ് തന്നെ നിച്ചു ചാടി കയറി അങ്ങോട്ട് ചോദിച്ചു….താൻ തീരെ പ്രതീക്ഷിക്കാത്ത ചോദ്യം ആയതു കൊണ്ട് തന്നെ ആയാളും ചെറുതായി ഞെട്ടി പോയി….

 

 

What????😳😳😳

 

ഇതില് വാട്ടാൻ എന്തിരിക്കുന്നു???😌😌😌ഓഹ് ഞാൻ മറന്നു വിജയ് ദേവരകൊണ്ട തെലുങ്കൻ ആണല്ലേ??? അപ്പൊ അദ്ദേഹത്തിന്റെ ബന്ധുവും തെലുങ്കൻ ആയിരിക്കും… മലയാളം അറിയാൻ വഴിയില്ല…. Ooh sorry…. നിച്ചു

Recent Stories

The Author

✨️Akku✨️

19 Comments

Add a Comment
  1. Ethra naal aayi ipol next part evde🙄

    1. Sorry.. തിരക്കുകൾ മൂലം ഇവുടെ ഉണ്ടായിരുന്നില്ല.. ഉടനെ തരാം.. 🤗✨️

    2. Nalla thirakkaayirunnu athukondaane udane tharaam.. ✨️🤗

  2. ജോച്ചി

    Super….

    1. Thankyou✨️

    1. Udane tharaam…. ✨️🤗

  3. പോരട്ടെ പോരാട്ട അടുത്ത ഭാഗം വേഗം പോരട്ടെ

    1. Tharaatto.. 🤗✨️ Ivide illaayirunnu..

  4. Bro nxt part udane kaanuvo

    1. Und.. Tharaam kurach busy aatippoyi. ✨️

  5. When is the next part coming?

    1. Udane tharaam. ✨️🤗

  6. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  7. Adutha part udane thane kittuvo….?

    1. Thankyou🤗✨️

    1. Thankyou✨️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com