❣️താലികെട്ട് ❣️[✨️Akku] 171

“അയ്യോ…ഏട്ടാ പിടി വിട് പിടി വിട് “.. ഞാൻ ശരിക്കും ആഹ് മൂലയ്ക്കൽ ഇരിക്കുന്ന വേസ്റ്റ് ബിന്നിൽ ആണ് വലിച്ചെറിഞ്ഞെ.. പക്ഷെ ചെന്ന് വീണത് അവിടെയായി പോയി… ചെറുതായി ഉന്നം ഒന്ന് പിഴച്ചതാ…” ദച്ചു ചിരിച്ചുകൊണ്ട് അവളുടെ ചെവിയിലെ പിടി വിട്ടു എന്നിട്ട് അവളുടെ തലയിലൊരു കൊട്ട് കൊടുത്തുകൊണ്ട് മുന്നോട്ടേക്ക് നോക്കി”….

 

“അപ്പോഴാണവൻ മുന്നിൽ തങ്ങളെ നോക്കി ചിരിക്കുന്ന ശിവകാമിയമ്മയേയും അവരെ സംശയത്തോടെ നോക്കുന്ന നിച്ചുവിനേയും കാണുന്നത്.. അവൾ കണ്ണെടുക്കാതെ അവനെ തന്നെ നോക്കുന്നുണ്ട് “….

 

“അല്ല ഇവർ??? ദക്ഷ് ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് നടന്നു…”

 

ഓഹ്.. “ഡോക്ടർ ദക്ഷ് അനന്തവർമ്മ” ഇപ്പോഴെങ്കിലും വന്നല്ലൊ??? ഇത് ശിവാകമിയമ്മ നിന്റെ അമ്മാവന്മാരും അച്ഛനും പറയാറുള്ള ടീച്ചറമ്മ “… ഇത്….

സുഭദ്ര പറഞ്ഞു തീരുന്നതിനു മുമ്പ് നിച്ചു ഇടയിൽ കയറി പറഞ്ഞു….”

 

 

“ഞാൻ  നവനീത നന്ദിത… ഈ നിൽക്കുന്ന ശിവകാമിയമ്മയുടെ പേരക്കുട്ടി “…നിച്ചു പറയുന്നത് കേട്ട് അവനൊന്ന് പുഞ്ചിരിച്ചു…

 

“ഓഹ്.. അപ്പൊ ഇതാണല്ലേ അമ്മയുടെ നിച്ചുമോള് ??… പാറു ഓടിച്ചാടി നിച്ചുവിന്റെ മുന്നിൽ വന്നു നിന്നു…

 

” ഹായ് ഞാൻ കീർത്തിക പാർവണ “.. ദേ ഈ നിൽക്കുന്ന സുഭദ്രയുടെ ഒരേയൊരു പുത്രി…??നീ അല്ലേ നിച്ചു, You know നീ കാരണം ഞങ്ങൾ എത്ര പുണ്യ പ്രവൃത്തി ചെയ്തിട്ടുണ്ടെന്നൊ?????എന്നും രാവിലെ അമ്മ നിന്റെ കഥ പറഞ്ഞു ദോശ ചുടാൻ അടുക്കളയിൽ പോവും… എന്നിട്ട് കഥ പറഞ്ഞു കഥ പറഞ്ഞു ദോശ മൊത്തം കരിഞ്ഞു പപ്പടം ആവും ?.ഭക്ഷണം പാഴാക്കുന്നത് പാപം എന്നോർത്ത് ഞാനും ഋതുവും അതെല്ലാം തിന്ന് തീർക്കും….??”

 

“നിച്ചു ഇതൊക്കെ കേട്ട് ആകെ കിളിപ്പറത്തി നിൽക്കുവാണ്…”

 

” ശൊ ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടൊ അപ്‌ലോഡ് ചെയ്ത ലൈക്ക് അടിക്കാൻ പോലും ആളെ കിട്ടാത്ത എനിക്ക് ഇത്രെയും ഫാൻസോ?????ശൊ എനിക്ക് വയ്യ… ഇന്ന് വീട്ടിൽ പോയി ചിപ്പുവിനോട് എന്റെ ഫാൻസ്‌ ക്ലബ്ബിനെ കുറിച്ച് പറയണം…???”…ദൃതങ്കപുളകിതയായി എല്ലാവരേയും നോക്കി ചിരിച്ചു…??

 

” അയ്യോ…. ഏട്ടത്തി സംസാരിച്ചു നിന്നു സമയം പോയതറിഞ്ഞില്ല… ദച്ചുമോനെ…നിന്നെ “യദുമോനും അനുമോനും അന്വേഷിക്കുന്നുണ്ടായിരുന്നു… നീ അങ്ങോട്ട് ചെല്ല്… “ഭാമ

 

 

“ആഹ്മ്… ശരി നിങ്ങളെല്ലാവരും മണ്ഡപത്തിലേക്ക് പൊയ്ക്കോ… മുഹൂർത്തം ആവാറായിട്ടുണ്ട് “… ദച്ചു അതും പറഞ്ഞുകൊണ്ട് വേഗത്തിൽ നടന്നു പോയി….

 

“അമ്മേ… ഞാൻ പോയി ഋതുവിനെ വിളിച്ചിട്ട് വരാം …???… പാറു

 

“അല്ല പറഞ്ഞപോലെ അവൾ എവിടെ പോയി??? വന്നതുമുതൽ കാണാനെ ഇല്ലല്ലോ ??????.. സുഭദ്ര

 

 

” അവൾ മധു ഏട്ടത്തീനെ ഒരുക്കാൻ പോയതാ…???”.. ഞാൻ വിളിച്ചോണ്ട് വരാം നിങ്ങൾ പൊയ്ക്കൊ…. പാറു

 

 

മ്മ്മ്.. വേഗം പോയി വാ…??.. ഭാമ.. പാറു ഭാമയ്ക്കൊരു ഫ്ലയിങ് കിസ്സും കൊടുത്ത് അവിടെന്ന് ഓടിപ്പോയി…

 

” വാ നമ്മുക്കും നടക്കാം…. ” ജയ പറഞ്ഞതു കേട്ട് ബാക്കിയുള്ളവരെല്ലാം മണ്ഡപത്തിലേക്ക് നടന്നു… ” എല്ലാവരും കളിച്ചും ചിരിച്ചും ഓരോന്ന് പറഞ്ഞു നടക്കുന്നുണ്ട് “…അതിന്റെ ഇടയ്ക്കാണ് നിച്ചുവിന്റെ കണ്ണുകൾ ശിവകാമിയമ്മയുടെ കയ്യിലുള്ള കവറിലേക്ക് പതിഞ്ഞത് “….

 

എന്താ അമ്മുമ്മേ അത്?? നിച്ചു സംശയരൂപേണ ശിവകാമിയോട് ചോദിച്ചു….???

 

“മ്മ്.. പിന്നെ, തൊഴാൻ പോയ നീ എത്ര നേരം കഴിഞ്ഞിട്ടാ വന്നത്…തൊഴുതു കഴിഞ്ഞു ജ്വല്ലറിയിൽ പോവാമെന്ന് പറഞ്ഞതല്ലേ നീ?? അവസാനം നിന്നെ കാണാതെ ആയപ്പൊ ഞാൻ തന്നെ പോയി…???.. ശിവകാമിയമ്മ”

 

 

“ഓഹ്…???.. അല്ല അത് പറഞ്ഞപ്പോഴാ ശരിക്കും ഇന്ന് ആരുടെ വിവാഹമാണ് ??? ഇന്നിവിടെ രണ്ട് കല്യാണം നടത്തുന്നുണ്ടൊ?????.. നിച്ചുവിന്റെ ശബ്ദം കുറച്ചുറക്കെയായിരുന്നു… അവൾ ചോദിച്ചതുകേട്ട് മുന്നിൽ നടന്നിരുന്ന സുഭദ്രയും ഭാമയും ജയയും അവളെ തിരിഞ്ഞു നോക്കി…

 

” നിച്ചൂട്ടി… ഇന്നിവിടെ ഒരു കല്യാണമേ നടക്കുന്നുള്ളു… എന്റെ മോന്റെ വിവാഹം ” യദുറാം രാജശേഖർ ” weds

“മധുരിമ രഹീജ “… സുഭദ്ര ചിരിച്ചുകൊണ്ട് അവൾക്കു മറുപ്പടി നൽകി….

 

” ഓഹ് അതേയാ?…അല്ല  മധുരിമ രഹീജ?????പേര് കേട്ടിട്ട് ഒരു നോർത്ത് ഇന്ത്യൻ ലുക്ക്‌ ഉണ്ടല്ലൊ??? ആള് മലയാളിയാണോ?????…. നിച്ചു

 

മ്മ്മ്…. നിന്റെ ഊഹം ശരിയാ നിച്ചുമോളെ…. അവരുടെ ഫാമിലി നോർത്ത് ഇന്ത്യൻസ് ആണ്…. രണ്ട് തലമുറ മുമ്പ് കേരളത്തിൽ വന്ന് സെറ്റിൽ ചെയ്തതാ…. പക്ഷെ പെൺകുട്ടിയും, അച്ഛനും, അമ്മയും ഒക്കെ പക്കാ മലയാളികളാണ്… പിന്നെ നോർത്ത് ഇന്ത്യൻ രീതി ആചാരം ഒക്കെ ആണെന്ന് മാത്രമേയുള്ളു???…. ജയ

 

അല്ല നിച്ചൂട്ടി നീയെന്താ ഇന്നിവിടെ രണ്ട് കല്യാണം നടക്കുന്നുണ്ടോ എന്ന് ചോദിച്ചെ??.. ഭാമ

 

ഓഹ്, അത് നേരത്തെ ഞാൻ ഒരു ദേശായി കുടുംബത്തിലെ പത്മാവതി എന്ന സ്ത്രീയെ കണ്ടിരുന്നു അവരുടെയൊപ്പം വിവാഹവേഷത്തിൽ ഒരു ചെറുപ്പക്കാരനേയും കണ്ടു..???….നിച്ചു

 

” നിച്ചു ??… നീ ഈ പറഞ്ഞ ദേശായി വീട്ടിലെ പത്മാവതി നമ്മുടെ വധു അതായത് മധുരിമയുടെ അമ്മയാണ്…ഭാമ ”

 

 

Updated: June 4, 2023 — 10:46 pm

19 Comments

Add a Comment
  1. Ethra naal aayi ipol next part evde?

    1. Sorry.. തിരക്കുകൾ മൂലം ഇവുടെ ഉണ്ടായിരുന്നില്ല.. ഉടനെ തരാം.. ?✨️

    2. Nalla thirakkaayirunnu athukondaane udane tharaam.. ✨️?

  2. ജോച്ചി

    Super….

    1. Thankyou✨️

    1. Udane tharaam…. ✨️?

  3. പോരട്ടെ പോരാട്ട അടുത്ത ഭാഗം വേഗം പോരട്ടെ

    1. Tharaatto.. ?✨️ Ivide illaayirunnu..

  4. Bro nxt part udane kaanuvo

    1. Und.. Tharaam kurach busy aatippoyi. ✨️

  5. When is the next part coming?

    1. Udane tharaam. ✨️?

  6. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  7. Adutha part udane thane kittuvo….?

    1. Thankyou?✨️

    1. Thankyou✨️

Leave a Reply

Your email address will not be published. Required fields are marked *