❣️താലികെട്ട് ❣️[✨️Akku] 172

 

 

ഇതു കെട്ട് വീണ്ടും വീണ്ടും നമ്മുടെ കാറിൽ വന്ന ചേട്ടൻ ഞെട്ടിക്കൊണ്ടിരുന്നു….????

 

Do you know malayalam?????… നിച്ചു

 

ഇല്ല എനിക്ക് മലയാളം അറിയില്ല…ആഹ് ചേട്ടൻ ചിരി കടിച്ചമർത്തി കൊണ്ട് പറഞ്ഞു….

 

 

Ooh I see… എന്നാലും കേരളത്തിൽ വരുമ്പോൾ ഇത്തിരി എങ്കിലും മലയാളം അറിഞ്ഞിരിക്കണ്ടേ??? എല്ലായിടത്തും എന്നെപ്പോലെ ബുദ്ധിയും വിവരും ഉള്ള ആൾക്കാർ ഉണ്ടാവണം എന്നില്ലല്ലോ?????… നിച്ചു

 

അത് വളരെ വളരെ ശരിയാണ്…. വീണ്ടും ആഹ് ചേട്ടൻ….

 

 

അതേയതെ ????…. നിച്ചു അതിനു അതെ എന്നുള്ള അർത്ഥത്തിൽ തലയാട്ടി… പക്ഷെ എവിടെന്നോ വന്ന ബോധത്തിൽ അയാൾ ഞെട്ടി അയാളെ നോക്കി….

 

ചേട്ടൻ ഇപ്പൊ എന്താ പറഞ്ഞെ???????…. നിച്ചു

 

നിച്ചു ഞെട്ടി അതേസമയം ചമ്മലോടെ അയാളോട് ചോദിച്ചു…. എന്നാൽ ഇതുകൂടെ കണ്ടതോടെ ആഹ് ചേട്ടനു ചിരി നിയന്ത്രിക്കാൻ കഴിയാതെ പൊട്ടിച്ചിരിച്ചു പോയിരുന്നു…..

 

ഹഹഹ ????….ആഹ് ചേട്ടൻ അവിടെ നിന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി….

 

അതെ.. ചേട്ടാ അറിയാതെ ഒരു കയ്യബദ്ധം പറ്റിയതാ.. ചേട്ടൻ ഇത് ആരോടും പറഞ്ഞു നാറ്റിക്കരുത്.???…. നിച്ചു

 

 

ഹമ്മ് ആയിക്കോട്ടെ… ഞാനായിട്ട് ആരോടും പറയുന്നില്ല പെങ്ങളെ??? ???

 

 

ഹിഹിഹി.. Thankyou… അല്ല നമ്മൾ പരിചയപ്പെട്ടില്ലല്ലോ??? ഞാൻ “നവനീത നന്ദിത ” നിച്ചു എന്ന് വിളിക്കും… അവൾ അയാൾക്ക് നേരെ കൈനീട്ടി കൊണ്ട് പറഞ്ഞു….

 

ഞാൻ “അനുറാം “…..” അനുറാം വിജയശേഖർ”..എല്ലാവരും “അനു “എന്ന് വിളിക്കും….. അവനും അവൾക്ക് തിരിച്ചു കൈ കൊടുത്തു….

 

 

നിച്ചുമോളെ…. ഇവർ സംസാരിക്കുന്നതിന് ഇടയിൽ ശിവകാമിയമ്മ നിച്ചുവിനെ വിളിച്ചു… അവൾ പെട്ടന്ന് അമ്മുമ്മയെ ഓർത്ത് പുറകിലേക്ക് തിരിഞ്ഞു….എന്നിട്ട് അനുവിനെ തിരിഞ്ഞു നോക്കി….

 

അതെ അമ്മുമ്മ അവിടെ വെയിറ്റ് ചെയ്യുന്നുണ്ട്…. പോട്ടെ… “പിന്നെ കാണാം

അനുവേട്ട “…… അവൾ അതും പറഞ്ഞു ശ്രീജിത്തിന്റെ കാറിന്റെ നേരെ ഓടി…. അവനും അവൾ ഓടുന്നത് നോക്കി ചിരിച്ചുകൊണ്ട് വേഗം ക്ഷേത്രത്തിലേക്ക് നടന്നു…..

 

 

എവിടെ പോയതാ കുട്ടി നീ????… ശിവകാമിയമ്മ

 

അത് അമ്മുമ്മേ.. ദോ അവിടെ… നിച്ചു അനുവിന് നേരെ ചൂണ്ടി.. പക്ഷെ അവൻ നിന്നിടം ശൂന്യമായിരുന്നു….

 

 

പോയോ???… നിച്ചു

 

 

ആര് പോയ കാര്യം ആണ് നീ പറയുന്നെ???… ശിവകാമി അവൾ ചൂണ്ടിയിടത്തേക്ക് സംശയത്തോടെ നോക്കി ചോദിച്ചു….കാരണം ഡോർ തുറന്നു കിടക്കുന്ന കാരണം നിച്ചുവിനെയും അനുവിനെയും ഇവർ കണ്ടിരുന്നില്ല….

 

 

ഒന്നുമില്ല….അവൾ അവൻ പോയി കാണും എന്ന് തോന്നിയത് കൊണ്ട് ശിവകാമിയമ്മയോട് പറഞ്ഞു…

 

 

അപ്പൊ മോനെ….. ശരി എന്നാൽ തൊഴുതു കഴിയുമ്പോൾ ഞങ്ങൾ വിളിക്കാം… ശിവകാമിയമ്മ

 

അതെന്തിനാ അമ്മുമ്മേ??????… നിച്ചു

 

അത് മോളെ മോൻ പോകുന്ന വഴിയ്ക്ക് നമ്മളെ തിരിച്ചു വീട്ടിൽ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്….???.. ശിവകാമിയമ്മ

 

എന്നാൽ ശിവകാമിയമ്മ അത് പറഞ്ഞതും നിച്ചു അതിനോട് യോജിപ്പില്ലാത്ത പോലെ അവരെ നോക്കി ….. കാരണം കാറിൽ വെച്ച് ശ്രീജിത്തിന്റെ നോട്ടം ഇടയ്ക്ക് ഇടയ്ക്ക് നിച്ചുവിന്റെ മേൽ പാറി വീഴുന്നുണ്ടായിരുന്നു.അത് നിച്ചു കൃത്യമായി കാണുകയും ചെയ്തിരുന്നു…. ശ്രീജിത്തിന്റെ നോട്ടം അവളെ ആസ്വസ്ഥമാക്കുന്നുണ്ടായിരുന്നു…..

 

എന്തിനാ അമ്മുമ്മേ ശ്രീയേട്ടനെ ബുദ്ധിമുട്ടിക്കുന്നത്??? നമ്മൾക്ക് തിരിച്ചു പോവുമ്പോൾ ഒരു ഓട്ടോയിൽ പോവാം..നിച്ചു ഒരു ചിരിയോടെ അവരെ നോക്കി പറഞ്ഞു…

 

 

അത് കുഴപ്പമില്ലെടോ… I will pick you up… അതും പറഞ്ഞു ശ്രീജിത്ത്‌ കാർ സ്റ്റാർട്ട്‌ ചെയ്തു… അതോടെ ശിവകാമിയമ്മ കാറിന്റെ ഡോർ ക്ലോസ് ചെയ്തു…. ശ്രീജിത്ത്‌ നിച്ചുവിനെ ഒന്ന് നോക്കി ചിരിച്ച ശേഷം കാർ എടുത്ത് അവിടെന്ന് പോയി….

 

വാ…. ശിവകാമിയമ്മ നിച്ചുവിനേയും കൂട്ടി ക്ഷേത്രത്തിലേക്ക് നടന്നു…. അവൾ ക്ഷേത്ര കവാടം കടന്നതും ക്ഷേത്രത്തിലെ പൂക്കളെ തഴുകുന്ന കാറ്റ് അവളേയും ചുംബിച്ചു നീങ്ങി.. വല്ലാത്ത ഗന്ധമാണ് ആഹ് കുളിർക്കാറ്റിനു… മനസ്സിനെ ശാന്തമാക്കാൻ ശക്തിയുള്ള തെന്നൽ….????അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പുറത്ത് നിന്നു തിരുനടയിലേക്ക് നോക്കി….

 

Updated: June 4, 2023 — 10:46 pm

19 Comments

  1. Ethra naal aayi ipol next part evde?

    1. Sorry.. തിരക്കുകൾ മൂലം ഇവുടെ ഉണ്ടായിരുന്നില്ല.. ഉടനെ തരാം.. ?✨️

    2. Nalla thirakkaayirunnu athukondaane udane tharaam.. ✨️?

  2. ജോച്ചി

    Super….

    1. Thankyou✨️

    1. Udane tharaam…. ✨️?

  3. പോരട്ടെ പോരാട്ട അടുത്ത ഭാഗം വേഗം പോരട്ടെ

    1. Tharaatto.. ?✨️ Ivide illaayirunnu..

  4. Bro nxt part udane kaanuvo

    1. Und.. Tharaam kurach busy aatippoyi. ✨️

  5. When is the next part coming?

    1. Udane tharaam. ✨️?

  6. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  7. Adutha part udane thane kittuvo….?

    1. Thankyou?✨️

    1. Thankyou✨️

Comments are closed.