മനോഹരമായ സരസ്വതി ഗീതത്തിനൊപ്പം നിച്ചുവിന്റെ കൈകൾ വീണയിൽ ചലിച്ചുകൊണ്ടിരുന്നു.അവളുടെ ശബ്ദത്തിനൊപ്പം മുന്നിൽ കൊളുത്തിയിരിക്കുന്ന പൂജാമുറിയിലെ വിലക്കിൻതിരിപോലും നൃത്തം ചെയ്യുന്നത് പോലെ ആടിക്കൊണ്ടിരുന്നു.
ശ്സ്സ്………. അടുക്കളയിൽ നിന്ന് കുക്കറിന്റെ വിസ്സിൽ കേട്ടതും അവൾ വീണ അവിടെ ഒതുക്കിവെച്ചു…. ദേവിയെ ഒന്നുക്കൂടി തൊഴുതുകൊണ്ട് അവൾ അടുക്കളയിലേക്ക് ഓടി. ഓടുന്നതിനൊപ്പം അവളുടെ തലയിൽ കെട്ടിവെച്ചിരിക്കുന്ന ഈറൻ തോർത്തിൽ നിന്നും വെള്ളം ഇറ്റിവീഴുന്നുണ്ടായിരുന്നു. ഓടുന്ന ഓട്ടത്തിൽ അവൾ ആദ്യം കണ്ട കതകിൽ രണ്ട് തവണ മുട്ടാനും മറന്നില്ല. അടുക്കളയിൽ എത്തിയ നിച്ചു കാണുന്നത് തിളച്ചു പാത്രത്തിൽ നിന്നു തൂവാൻ നില്ക്കുന്ന പാലും പിന്നെ നിർത്താതെ വിസ്സിൽ അടിക്കുന്ന കുക്കറും ആണ്.അവൾ തലയ്ക്കടിച്ചുകൊണ്ട് ഓടി ചെന്നു കുക്കർ എടുത്ത് മാറ്റി.ശേഷം തിളച്ചു മറിയുന്ന പാലിലേക്ക് അല്പം ചായപ്പൊടി ചേർത്ത് സ്റ്റവ് ഓഫ് ചെയ്തു. ആവിപറക്കുന്ന ചൂട് ചായയിലെ ചായപ്പൊടി അരിച്ചു ഒരു പാത്രത്തിലേക്ക് പകർത്തി അല്പം മധുരം ചേർത്ത് അടച്ചു വെച്ചു…. അത് കഴിഞ്ഞതിനു ശേഷം അവിടെ മാറ്റി വെച്ചിരിക്കുന്ന ഒരു കുഞ്ഞു പാത്രത്തിൽ വെള്ളം നിറച്ചു അവൾ വീടിന്റെ ഉള്ളിൽ തുറന്ന ആകാശവുമായി നിർമ്മിച്ചിരിക്കുന്ന നടുത്തളത്തിലേക്ക് നടന്നു,അതിന്റെ ഒത്തന്നടുക്കായി ഒരു തുളസിത്തറയും.തുളസിയിലേക്ക് വെള്ളം പകർന്നുകൊണ്ട് അവൾ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു.അവളുടെ പ്രാർത്ഥനകൾക്കൊപ്പം തുളസിക്കതിരിന്റെ ഗന്ധം അവിടെം എങ്ങും നിറഞ്ഞു നിന്നു……..
“നിച്ചു……മോളെ….. ശിവകാമിയമ്മയുടെ വിളികേട്ട് അവൾ ഒന്നുകൂടി തൊഴുതു കൊണ്ട് മുറിയിലേക്ക് പോയി…

(നിച്ചു )
അവിടെ കുളിച്ചൊരുങ്ങി ശിവകാമിയമ്മ അവളെ കാത്ത് നില്പ്പുണ്ടായിരുന്നു……
നിച്ചു… കഴിഞ്ഞില്ലേ കുട്ടി???ശിവകാമിയമ്മ
എന്റെ ശിവകാമി കുട്ടി….. എന്തിനാ ഇങ്ങനെ ധൃതി കൂട്ടുന്നെ??? നട അടയ്ക്കാൻ ഇനിയും ഒരുപാട് സമയം ഉണ്ട്…. അതിനു മുമ്പ് അവിടെ എത്തിയാൽ പോരെ???നിച്ചു തലയിലെ ഈറൻ മാറ്റി ഒന്നുകൂടി തുടച്ചുകൊണ്ട് പറഞ്ഞു….
മോളെ… മറ്റുള്ള ദിവസം പോലെ അല്ലല്ലോ ഇന്ന്…. ഇന്ന് എന്റെ മോള് പുതിയ കോളേജിൽ പോകുവല്ലേ??? ഇന്ന് അമ്പലത്തിൽ പോയെ ദിവസം തുടങ്ങാവു …..ശിവകാമിയമ്മ
ദേ കഴിഞ്ഞു ഒരു 5 മിനിറ്റ്… ഈ സാരീ ഒന്ന് ഉടുക്കേണ്ട നേരമേ എനിക്ക് വേണ്ടു…..നിച്ചു
അവൾ ഷെൽഫ് തുറന്നു ഒരു സാരീ എടുത്ത് വെച്ച് നോക്കി…..
കൊള്ളാം ഇതുമതി ????
പക്ഷെ സാരീ എടുത്തതിന് ശേഷം ഇനി എന്ത് എന്നുള്ള ചോദ്യം അവളുടെ മനസ്സിൽ ഉദിച്ചു…..
ദൈവമേ… ജീവിതത്തിൽ ആദ്യമായ സാരീ ഉടുക്കുന്നെ…. ഇതിന്റെ മെക്കാനിസം എങ്ങനെ ആണെന്ന് ആവോ???…. നിച്ചു ഇതും ആലോചിച്ച് കൊണ്ട് സാരീ തലങ്ങും വിലങ്ങും തിരിച്ചു നോക്കാൻ തുടങ്ങി…..
ആഹ് എന്തേലും ആവട്ടെ.. എങ്ങനെ ഉടുത്താലും എന്താ കാണാൻ ഭംഗി ഉണ്ടാവണം…???…. നിച്ചു ആത്മ
അവൾ സാരീ തുറന്നു എന്തൊക്കെയോ കാണിക്കാൻ തുടങ്ങി…പക്ഷെ ഇതെല്ലാം കണ്ടു നില്ക്കുന്ന ശിവകാമിയമ്മയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു….
Ethra naal aayi ipol next part evde?
Sorry.. തിരക്കുകൾ മൂലം ഇവുടെ ഉണ്ടായിരുന്നില്ല.. ഉടനെ തരാം.. ?✨️
Nalla thirakkaayirunnu athukondaane udane tharaam.. ✨️?
Super….
Thankyou✨️
Next part?
Udane tharaam…. ✨️?
പോരട്ടെ പോരാട്ട അടുത്ത ഭാഗം വേഗം പോരട്ടെ
Tharaatto.. ?✨️ Ivide illaayirunnu..
Bro nxt part udane kaanuvo
Und.. Tharaam kurach busy aatippoyi. ✨️
When is the next part coming?
Udane tharaam. ✨️?
♥️♥️♥️♥️♥️♥️♥️
?✨️
Adutha part udane thane kittuvo….?
Thankyou?✨️
Superb?
Thankyou✨️