❣️താലികെട്ട് ❣️[✨️Akku] 172

“അതേ ഋതു……. എന്നെ നീ നവനീത എന്ന് വിളിക്കണ്ടാട്ടോ… “നിച്ചു”… അങ്ങനെ വിളിച്ചാ മതി….. അതുകൂടി ഒരു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് നിച്ചു ക്ഷേത്രനടയിലേക്ക് നടന്നു…. ശരിക്കും നടക്കുകയാണോ… അതോ ഓടുകയാണോ എന്ന് സംശയം ഉണ്ട്…

 

 

എന്റെ കൊടുങ്ങല്ലൂരമ്മേ…. ഇന്ന് അമ്മുമ്മ എന്റെ ചെവി പൊന്നാക്കും…. ജ്വല്ലറിയിൽ പോവാമെന്ന് ഏറ്റതാ….  സമയം പോയതറിഞ്ഞില്ല…..??

 

 

എന്നാൽ അവൾ നടക്കുന്നതും നോക്കി രണ്ട് കഴുകൻ കണ്ണുകൾ അവളെ തന്നെ നോക്കി നിൽക്കുന്നത് അവൾ കണ്ടിരുന്നില്ല…..

 

 

??????????????

 

എവിടെയായിരുന്നു എന്റെ കുട്ടി നീ??? എത്ര നേരായി നീ പോയിട്ട് ….ശിവകാമിയമ്മ നിച്ചുവിനെ കണ്ടതും പരിഭവവും ദേഷ്യവും കലർന്ന ശബ്ദത്തിൽ അവളോട് ചോദിച്ചു….

 

“അത്… അമ്മുമ്മേ, ഞാൻ….”

 

“ശരി അതൊക്കെ പോട്ടെ, ഇവിടെ വരൂ.. അത്രയും പറഞ്ഞുകൊണ്ട് ശിവകാമിയമ്മ അവളേയും കൂട്ടി അമ്പലത്തിനോട് ചേർന്ന് ആളുകൾക്ക് ഒരിക്കിയിരിക്കുന്ന ഒരു പന്തലിലേക്ക് കൊണ്ടുപ്പോയി അടുത്തോട്ട് നടന്നു…. ”

 

ക്ഷേത്രത്തിനു മുമ്പിൽ തന്നെ നടപ്പന്തലിൽ വളരെ ചെറിയതും എന്നാൽ അതുപോലെ തന്നെ മനോഹരമായ അലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്…. അങ്ങോട്ടേക്ക് അടുക്കും തോറും ചന്ദനത്തിന്റെ ഗന്ധം നിച്ചുവിനെ പൊതിയുന്നതായി അവൾക്കനുഭവപ്പെട്ടു ….

 

“മോളെ സുഭദ്രേ “…. ശിവകാമിയമ്മയുടെ ശബ്‍ദം കേട്ട് നിച്ചു തന്റെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് മുന്നിലേക്ക് നോക്കി… അവിടെ നല്ല പട്ടുസാരീയിൽ തലയിൽ തുളസി കതിരോനോടൊപ്പം മുല്ലപ്പൂ ചൂടിയിരിക്കുന്ന സ്ത്രീ അവർക്ക് നേരെ തിരിഞ്ഞു…എന്നാൽ തങ്ങളെ തിരിഞ്ഞുനോക്കിയ സ്ത്രീയെ കണ്ട് നിച്ചുവിന്റെ കണ്ണുകൾ വിടർന്നു “….

 

“സുഭദ്രയാന്റി “…….

 

“നിച്ചു മോളെ “…….

 

അവൾ ഓടിപ്പോയി അവരെ ഇറുക്കെ പുണർന്നു…. അവരും തിരിച്ചു അവളെ ഇറുകെ പുണർന്നു

 

 

“എവിടെയായിരുന്നു കുട്ടീ നീ??? വേണ്ട എന്നോട് മിണ്ടണ്ട എത്ര നാളായി നിന്നെ ഒന്ന് കണ്ടിട്ട്??? സുഭദ്രയുടെ മുഖത്ത് പരിഭവം നിറഞ്ഞു….”

 

“അയ്യോ എന്റെ സുഭദ്ര കുട്ടി… എനിക്ക് എന്റെ സ്റ്റഡീസിന്റെ ആവശ്യത്തിനു ബാംഗ്ലൂർ വരെ പോവേണ്ടി വന്നു…ആർട്സ് ക്യാമ്പ് നടത്താൻ തീരുമാനിച്ചത് വളരെ പെട്ടന്നായിരുന്നു…അതുകൊണ്ട് പോവുന്നതിനു മുമ്പ് ആരോടും ഒന്നും പറയാൻ പറ്റീല… ”

 

“മ്മ് ശരി… ശരി… ഇപ്പൊ അങ്ങനെ പറഞ്ഞ മതിയല്ലോ??? എന്തായാലും വന്ന ദിവസം കൊള്ളാം… “അവർ രണ്ട് കൈ കൊണ്ടും അവളുടെ മുഖത്ത് തലോടി…”

 

“അല്ല…. നിങ്ങൾ തമ്മിൽ എങ്ങനെയാ പരിചയം???” ഇവരുടെ സ്നേഹപ്രകടങ്ങൾ കണ്ട് കിളി പറത്തി നിന്ന ശിവകാമിയമ്മ രണ്ട് പേരോടുമായി ചോദിച്ചു….”

 

” ടീച്ചറമ്മേ…. ഇത് നിച്ചു…. പേര് നവനീത നന്ദിത…. “സുഭദ്ര നിച്ചുവിനെ ശിവകാമിയമ്മയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു….”

 

“അത് ശരി….എന്റെ പേരക്കുട്ടിയെ എനിക്ക് തന്നെ പരിചയപ്പെടുത്തുന്നൊ??ഇവളെ വിളിക്കാൻ അല്ലേ മോളെ ഞാൻ പോയത്??”

 

“എന്താ???… സുഭദ്ര  ഞെട്ടലോടെ ശിവകാമിയമ്മയെ നോക്കി…

 

“അതെ മോളെ ….സുഭദ്രയുടെ ഞെട്ടലിന്റെ അർത്ഥം മനസ്സിലാക്കിയ ശിവകാമിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, അത് കാണെ സുഭദ്രയുടെ കണ്ണുകളും നിറഞ്ഞു.. അവർ നിച്ചുവിന്റെ മുഖം കൈകളിൽ എടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടി…

 

“ഏട്ടത്തി…..”

 

“പുറകിൽ നിന്ന് ശബ്ദം കേട്ടതും സുഭദ്രയും ശിവകാമിയമ്മയും പുറകിലേക്ക് നോക്കി… നിച്ചുവിന്റെ കണ്ണുകൾ അപ്പോഴും നിറഞൊഴുകുന്നുണ്ടായിരുന്നു.. വർഷങ്ങൾക്ക് ശേഷം അവളുടെ അമ്മയുടെ സ്നേഹചുംബനങ്ങൾ നല്കിയ ചൂട് അവൾക്കനുഭവപ്പെട്ടു…??”ഈ സമയം സുഭദ്രയുടെ പുറകിൽ നില്ക്കുന്ന അവളുടെ അമ്മയോളം പ്രായം വരുന്ന രണ്ട് സ്ത്രീകൾ അവളുടെ അടുത്തേക്ക് വന്നു…

Updated: June 4, 2023 — 10:46 pm

19 Comments

  1. Ethra naal aayi ipol next part evde?

    1. Sorry.. തിരക്കുകൾ മൂലം ഇവുടെ ഉണ്ടായിരുന്നില്ല.. ഉടനെ തരാം.. ?✨️

    2. Nalla thirakkaayirunnu athukondaane udane tharaam.. ✨️?

  2. ജോച്ചി

    Super….

    1. Thankyou✨️

    1. Udane tharaam…. ✨️?

  3. പോരട്ടെ പോരാട്ട അടുത്ത ഭാഗം വേഗം പോരട്ടെ

    1. Tharaatto.. ?✨️ Ivide illaayirunnu..

  4. Bro nxt part udane kaanuvo

    1. Und.. Tharaam kurach busy aatippoyi. ✨️

  5. When is the next part coming?

    1. Udane tharaam. ✨️?

  6. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  7. Adutha part udane thane kittuvo….?

    1. Thankyou?✨️

    1. Thankyou✨️

Comments are closed.